ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ രാഷ്ട്രീയ ഇടനാഴികള്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറുടെ അപ്രതീക്ഷിത രാജി ഉണ്ടാക്കിയ പ്രകമ്പനത്തിലാണ്. രാജിക്കത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടിയ ആരോഗ്യകാരണങ്ങള്‍ ക്കപ്പുറം ആഴത്തിലുള്ള കാരണങ്ങളാണ് ഈ രാജിക്ക് പിന്നിലുള്ളതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. അദ്ദേഹത്തിന്റെ രാജി അദ്ദേഹത്തെക്കുറിച്ച് ഏറെ പറയുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തെ ഈ പദവിയി ലേക്ക് കൊണ്ടു വന്നവരെ കുറിച്ച് വളരെ കുറച്ചും.
കഴിഞ്ഞ ദിവസം നടന്ന ബിസിനസ് അഡ്വൈസറി സമിതിയില്‍ കേന്ദ്രമന്ത്രിമാരായ ജെ പി നദ്ദയുടെയും കിരണ്‍ റിജിജുവിന്റെയും അസാന്നിധ്യത്തെക്കുറിച്ച് കോണ്‍ഗ്രസ് മാധ്യമവിഭാഗം ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് ഇന്ന് രാവിലെ എക്സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ നിശിതമായ ചോദ്യങ്ങളു യര്‍ത്തുന്നു. ഉച്ചയ്ക്ക് ഒരു മണിക്കും വൈകിട്ട് നാലിനുമിടയില്‍ ഗൗരവമായ എന്തോ സംഭവിച്ചിട്ടു ണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. രണ്ടാം ബിഎസിയില്‍ നിന്നുള്ള അവരുടെ വിട്ടുനില്‍ക്കല്‍ ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ധന്‍കറിന്റെ രാജി തികച്ചും അപ്രതീക്ഷിതമാണെന്നാണ് കോണ്‍ഗ്രസിന്റെ രാജ്യസഭാംഗം വിവേക് തന്‍ഖ പ്രതികരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ രാജ്യസഭാ സമ്മേളനത്തില്‍ അധ്യക്ഷ സ്ഥാനം വഹിക്കവെ അദ്ദേഹം അതീവ സന്തോഷവാനായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. അദ്ദേഹം അവസാന മായി സഭയില്‍ വളരെ അക്ഷോഭ്യനായാണ് ജസ്റ്റിസ് യാദവിന്റെയും വര്‍മ്മയുടെയും ഇംപീച്ച്മെന്റ് പ്രമേയങ്ങള്‍ കൈകാര്യം ചെയ്തതെന്നും തന്‍ഖ പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.
പന്ത്രണ്ടരയ്ക്ക് രാജ്യസഭയുടെ ബിഎസി യോഗത്തില്‍ അദ്ദേഹം അദ്ധ്യക്ഷത വഹിച്ചുവെന്ന് ജയറാം രമേശ് ചൂണ്ടിക്കാട്ടി. സഭാ നേതാവ് ജെ പി നദ്ദ, പാര്‍ലമെന്ററി കാര്യമന്ത്രികിരണ് റിജിജു അടക്കമുള്ള മിക്ക അംഗങ്ങളും യോഗത്തിനെത്തിയിരുന്നു. കുറച്ച് ചര്‍ച്ചകള്‍ക്ക് ശേഷം വൈകിട്ട് 4.30ന് വീണ്ടും യോഗം ചേരാമെന്ന ധാരണയില്‍ പിരിഞ്ഞു. വൈകിട്ട് 4.30ന് വീണ്ടും ധന്‍കറിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. നദ്ദയ്ക്കും കിരണ്‍ റിജിജുവിനും വേണ്ടി യോഗം കാത്തിരുന്നു. എന്നാല്‍ അവര്‍ എത്തിയില്ല. ഈ മുതിര്‍ന്ന നേതാക്കള്‍ എത്തില്ലെന്ന വിവരം ജഗദീപ് ധന്‍കറിനെ അറിയിച്ചിരുന്നുമില്ല. തുടര്‍ന്ന് ഇന്ന് ഉച്ചയ്ക്ക് യോഗം ചേരാമെന്ന ധാരണയില്‍ പിരിഞ്ഞു.
അത് കൊണ്ട് തന്നെയാണ് ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്കും വൈകിട്ട് നാലരയ്ക്കുമിടയില്‍ എന്തോ ഗൗരവമായി സംഭവിച്ചിട്ടുണ്ടെന്ന ഊഹാപോഹങ്ങള്‍ പടരുന്നത്. മുമ്പ് കേട്ടുകേള്‍വി പോലുമില്ലാത്ത കാലത്ത് ജഗദീപ് ധന്‍കര്‍ രാജി വച്ചിരിക്കുകയാണ്. അദ്ദേഹം ആരോഗ്യകാരണങ്ങളാണ് ഇതിന് ചൂണ്ടി ക്കാട്ടുന്നത്. അവ ഞങ്ങള്‍ മാനിക്കുന്നു. എന്നാല്‍ അതിലുമേറെ ആഴത്തിലുള്ള എന്തോ കാരണങ്ങള്‍ ഈ രാജിക്ക് പിന്നിലുണ്ടെന്നത് വസ്തുതയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
കര്‍ഷകരുടെ ക്ഷേമത്തിന് വേണ്ടി അദ്ദേഹം നിര്‍ഭയം സംസാരിച്ചു.പൊതുജീവിതത്തിലെ അഹങ്കാര ത്തെയും അദ്ദേഹം വിമര്‍ശിച്ചു. ജുഡീഷ്യല്‍ വിശ്വാസ്യതയ്ക്ക് വേണ്ടിയും അദ്ദേഹം നിലകൊണ്ടു വെന്നും ജയറാം രമേശ് ചൂണ്ടിക്കാട്ടി. ധന്‍കര്‍ തന്റെ തീരുമാനം പുനഃപരിശോധിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ നേരിട്ട് ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വൈകിട്ട് അഞ്ച് മണിവരെ താനടക്കമുള്ള നിരവധി പാര്‍ലമെന്റംഗങ്ങള്‍ അദ്ദേഹത്തിനൊപ്പമുണ്ടായി രുന്നു. രാത്രി 7.30നും അദ്ദേഹവുമായി ഫോണില്‍ സംസാരിച്ചിരുന്നു. തീര്‍ച്ചയായും ധന്‍കറിന്റെ ആരോഗ്യത്തിന് പ്രഥമ പരിഗണന നല്‍കേണ്ടതുണ്ട്. എങ്കിലും ഇത് ഊഹാപോഹങ്ങള്‍ക്കുള്ള സമയമ ല്ലെന്നും ജയറാം രമേഷ് പറഞ്ഞു. ഇന്നുച്ചയ്ക്ക് ബിഎസിയുടെ ഒരു യോഗം തീരുമാനിച്ചിരുന്നതാണ്. നീതിന്യായ വ്യവസ്ഥയുമായി ബന്ധപ്പെട്ട് ചില നിര്‍ണായക പ്രഖ്യാപനങ്ങള്‍ ഇന്നുണ്ടാകാനിരുന്നതാണ്.
അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചപ്പെടട്ടേയെന്ന് തങ്ങള്‍ ആശംസിക്കുന്നു. ഒപ്പം അദ്ദേഹം തന്റെ മനസ് മാറ്റി തിരികെ വരുമെന്നും കരുതുന്നു. ഇത് രാഷ്ട്രത്തിന്റെ താത്പര്യമാണെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ധന്‍കര്‍ മനസ് മാറ്റിയാല്‍ അദ്ദേഹം എന്നും പിന്തുണച്ചിരുന്ന കര്‍ഷക സമൂഹത്തിന് സന്തോഷ കരമാകുമെന്നും ജയറാം രമേശ് പറയുന്നു. 2022 ഓഗസ്റ്റിലാണ് 74കാരനായ ധന്‍കര്‍ ഉപരാഷ്ട്രപതിയായി ചുമതലയേറ്റത്. പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനം തുടങ്ങി ആദ്യദിനത്തിലാണ് ധന്‍കറിന്റെ രാജി പ്രഖ്യാപനം.
