ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

വ്യത്യസ്‌ത രാഷ്ട്രീയ ആശയങ്ങളെങ്കിലും പൊതുപ്രവര്‍ത്തനത്തിലൂടെ ജനഹൃദയങ്ങളില്‍ ചിര പ്രതിഷ്‌ഠ നേടിയ രണ്ട് നേതാക്കൾ. വി എസ് അച്യുതാനന്ദനും ഉമ്മൻചാണ്ടിയും. വെറു മൊരു പ്രവർത്തകനായി അടിത്തട്ടിൽ തുടങ്ങി മുഖ്യമന്ത്രി കസേരയിൽ വരെ എത്തിയ രണ്ട് പേർ. തലസ്ഥാന നഗരിയിലെ ‘വേലിക്കകത്ത്’ നിന്ന് വി എസ് ആലപ്പുഴയിലെ ‘വേലിക്കകത്തേക്ക്’ യാത്രയായി. ജഗതിയിലെ ‘പുതുപ്പള്ളി ഹൗസി’ൽ നിന്ന് പുതുപ്പള്ളിയിലെ വീട്ടിലേക്ക് നേരത്തെ യാത്രയായി ഉമ്മൻ ചാണ്ടിയും. ഈ രണ്ട് വിലാപയാത്രകളും പാർട്ടികൾക്ക് നൽകുന്ന സന്ദേശമെന്താണ്? ജനങ്ങൾ നൽകിയ മറുപടി എന്താണ്? ഉയരുന്ന ചോദ്യങ്ങൾ എന്തൊക്കെയാണ്?
ജനകീയനായ ഉമ്മൻചാണ്ടി മരണാനന്തരവും വിസ്‌മയിപ്പിച്ച് കൊണ്ടിരിക്കുകയാണ്. പൊതുസമ്മതിയി ലൂടെ ജനപ്രീതി വർധിപ്പിച്ചുകൊണ്ടേയിരിക്കുന്നു. അദ്ദേഹത്തിൻ്റെ മരണാനന്തരം നടന്ന വിലാപയാത്ര യിൽ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള വലിയ ജനസാന്നിധ്യം നമ്മൾ കണ്ടതാണ്. ഇത് കോൺഗ്രസ് പാർട്ടിയുടെ പൊതുസമ്മതം കൂടുതൽ ഉറപ്പിച്ചു. പ്രത്യേകിച്ചും വോട്ടർമാരിൽ. യുവജന ങ്ങൾ, ഒപ്പം ക്രിസ്ത്യാനികൾ, മുസ്ലിംകൾ തുടങ്ങിയ മത ന്യൂനപക്ഷങ്ങളിലും ഇത് പോസിറ്റീവ് ഇമേജ് ഉണ്ടാക്കി.
ഉമ്മൻചാണ്ടിയുടെ വിലാപയാത്ര, കോൺഗ്രസ് പ്രവർത്തകർ ഒറ്റക്കെട്ടായതോടെ സംഘടനാപരമായ താളപ്പിഴവുകൾ കുറഞ്ഞു. അത് പ്രവർത്തകർക്ക് നൽകിയത് ആത്മവിശ്വാസമാണ്. കണ്ണ് പോയാലേ കണ്ണിൻ്റെ വില അറിയൂ എന്ന പ്രയോഗത്തെ അർഥവത്താക്കും വിധം ഇതൊരു വൈകാരിക ഏകീകരണ മായി മാറി. യുഡിഎഫിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ഭരണവിരുദ്ധ പ്രചാരണത്തിന് ഉമ്മൻചാണ്ടി എന്ന സ്‌മരണാത്മക ചിഹ്നം കൂടുതൽ പ്രചോദനമായി വരികയാണ്. പുതിയ നേതൃത്വം സംസ്ഥാന കോൺഗ്ര സിൽ വന്നെങ്കിലും ഉമ്മൻചാണ്ടിയുടെ മകനടക്കം അദ്ദേഹത്തിൻ്റെ ശിഷ്യഗണങ്ങളായ യുവ നേതാക്കൾ പാർട്ടിക്ക് കൂടുതൽ മുതൽക്കൂട്ടായി വളരുകയാണ്.
വി എസ് അച്യുതാനന്ദനെ തേടിയെത്തുന്ന ഈ അന്ത്യാഞ്ജലികളും ജനകീയ വായ്‌പും സിപിഎമ്മിന് ഗുണം ചെയ്യുമോ എനന്താണ് ഇനി കാണേണ്ടത്. ഇത് യഥാർഥത്തിൽ ഒരു വ്യക്തി നടത്തിയ ഒറ്റയാൻ പോരാട്ടത്തിൻ്റെ അവസാന ഇൻക്വിലാബുകളല്ലേ. മാത്രമല്ല, ഇനിയില്ലാത്ത വി എസ് ജീവിച്ചിരുന്ന അച്യു താനന്ദനേക്കാൾ ശക്തനാകുമ്പോൾ പക്ഷേ ഉയരുന്ന ചോദ്യങ്ങൾ അദ്ദേഹത്തോട് ചെയ്ത പാതകങ്ങളെ കുറിച്ചായിരിക്കില്ലേ എന്ന സംശയവുമുണ്ട്. അത് ഉമ്മൻ ചാണ്ടിയിലൂടെ കോൺഗ്രസിന് കിട്ടികൊണ്ടിരി ക്കുന്ന പ്ലസ് മാർക്കുകൾ പോലെ ആയിരിക്കില്ല.
സമര നായകൻ എന്ന പ്രയോഗമാണ് വിഎസിന് നൽകാനാകുന്ന ഏറ്റവും വലിയ ബഹുമതി. അതിൻ്റെ നേർസാക്ഷ്യമാണ് കണ്ണേ.. കരളേ.. വിഎസേ.. എന്ന ഹൃദയത്തിൽ നിന്ന് ഉയരുന്ന വിളികൾ. എന്നാൽ ഇന്നത്ത രീതികളിൽ സമരമില്ല, പകരം സഹകരണമാണ്. സർക്കാരിനെതിരെ സമരം ചെയ്യുന്നവരെ കേൾക്കാൻ ആളില്ല. വിഎസ് ഒരേ സമയം സമര നായകനും സമരാന്വേഷിയുമായിരുന്നു.
വളരെ ചെറുപ്പത്തിൽ പോരാട്ടത്തിൻ്റെ പാതയിലൂടെ വഴിവെട്ടി വന്നവനാണ് വിഎസ്. തിരിച്ചെത്തുമോ എന്നുറപ്പില്ലാതെ വീട്ടിൽ നിന്ന് ഇറങ്ങിയ കമ്യൂണിസ്റ്റുകാരൻ. അതിൻ്റെ ചങ്കുറപ്പ് തന്നെയാണ് വെറും ഏഴാം ക്ലാസുകാരനെ ഭരണസിരാ സ്ഥാനത്ത് വരെ ശക്തനാക്കിയത്. എന്നിട്ടും അവസാന കാലം വി എസിനെ നിസഹായനാക്കിയതും ചുറ്റുപാടും നടന്നവരെ ബലമായി മാറ്റി ചിറകരിഞ്ഞതും ഇന്ന് ജനം ചർച്ച ചെയ്യുകയാണ്. മുഖ്യമന്ത്രിയായിരിക്കെ ആഭ്യന്തരം കൈകളിൽ ഇല്ലാതിരുന്നിട്ടും കയ്യേറ്റങ്ങൾ ക്കെതിരെ പോരാടിയ ഊർജം ഇന്നത്തെ സർവ’സൈന്യാധിപർ’ക്കുണ്ടോ എന്ന ചോദ്യം ഉയർന്നു കഴിഞ്ഞു.
വ്യക്തി അധിഷ്ഠിതമായ ഉമ്മൻചാണ്ടി നീക്കവും, സമൂഹത്തിൻ്റെ പരാധീനതകൾക്കൊപ്പം നീങ്ങിയ വി എസിൻ്റെ ചലനവും രണ്ടായി വിലയിരുത്തപ്പെടുന്നുണ്ട്. എന്നാൽ രണ്ടിലും തിരിച്ച് കിട്ടുക ജനഘോഷ മാണ്. അവിടെയും വികസന വിരോധിയായി വി എസ് മുദ്രകുത്തപ്പെട്ടു. അത് ഭൂമിയുടെ രാഷ്ട്രീയം മനസിലാക്കി പ്രവർത്തിച്ചതിൻ്റെ ഫലമായിരുന്നു. കിടപ്പാടം നഷ്ടപ്പെടുത്തുന്ന വികസനത്തിന് ഇന്ന് കൂട്ടുനിൽക്കുന്നവരാണ് വിഎസിനെ വികസന വിരോധിയായി അന്ന് ചിത്രീകരിച്ചത്. ഇടക്കാലത്ത് കേരളത്തിൽ കണ്ട മഞ്ഞക്കുറ്റി സമരമൊക്കെ കാണുമ്പോൾ ഒരു വലിയ സമൂഹം പറയുന്നു വി എസ് ആയിരുന്നു ശരിയെന്ന്.
പരാതികൾ കേൾക്കാൻ സമയമുണ്ടായിരുന്നു എന്നതാണ് വി എസിന്റെ മറ്റൊരു സവിശേഷത. മുഖ്യ മന്ത്രി ആയിരിക്കെ, എത്തുന്ന പരാതികൾ കേൾക്കുകയും അതിൽ പൊരുളുണ്ടെങ്കിൽ ഇടപെടുകയും ചെയ്ത അധികാരി. ഇടപെടലിൽ ഒതുങ്ങാതെ അതിൻ്റെ ഫലപ്രാപ്തി വരെ അന്വേഷണങ്ങൾ തുടരുന്ന രീതി. എന്നാൽ ഇന്ന് പരാതികൾ കേൾക്കാൻ ആളില്ല. മനംനൊന്ത് പുറത്ത് പറഞ്ഞാൽ അതിൻ്റെ പേര് ഭരണ വിരുദ്ധതയെന്ന് ജനം പറയുന്നു.
സിപിഎമ്മിന് എതിരെയുള്ള കൊലപാത രാഷ്ട്രീയ ആരോപണങ്ങളുടേയും കേസുകളുടേയും ഞെട്ടി ക്കുന്ന വേർഷൻ ആയിരുന്നു ടി പി ചന്ദ്രശേഖരൻ കൊലപാതകം. കുലംകുത്തി എന്ന് ടി പിയെ പാർട്ടി സെക്രട്ടറി പിണറായി വിജയൻ നിരന്തരം വിളിച്ചപ്പോൾ, ധീരനായ കമ്യൂണിസ്റ്റെന്ന് വി എസ് അഭിസം ബോധന ചെയ്തു. നെയ്യാറ്റികര ഉപതെരഞ്ഞടുപ്പ് ദിവസം ഒഞ്ചിയത്തെ ടി പിയുടെ വീട്ടിലെത്തി കെ കെ രമയെ ആശ്വസിപ്പിച്ചു. ഒരു തിരുത്തൽ ശക്തിയായി വി എസ് പ്രവർത്തിച്ചപ്പോൾ പാർട്ടിയിൽ നിന്ന് പലവിധ വിലക്കുകൾ നേരിടേണ്ടി വന്നു. പാർട്ടി സമ്മേളനങ്ങളിൽ നിന്ന് ഒറ്റപ്പെട്ട് ഇറങ്ങിപ്പോരേ ണ്ടി വന്നു. എന്നാൽ അതിന് ശേഷം കൊലപാതക രാഷ്ട്രീയത്തിൽ സിപിഎമ്മിൻ്റെ കൈകളിൽ രക്തം പുരളുന്നത് വലിയ പരിധി വരെ കുറഞ്ഞു. അതിലെ തിരുത്തൽ ശക്തിയും ശരിയും വിഎസ് ആയിരുന്നു.
അച്ചടക്ക ലംഘനമെന്ന പാർട്ടി നിയമം ഉപയോഗിച്ച് 2017 ൽ കേന്ദ്ര കമ്മറ്റിയിൽ നിന്ന് വി എസിനെ പരസ്യ താക്കീത് ചെയ്തു. 2013 ൽ പിബിയിൽ നിന്ന് പരസ്യമായ വിലക്ക്. കൂടംകുളം സന്ദർശിച്ചതിന് 2012 ൽ കേന്ദ്ര കമ്മറ്റിയിൽ പരസ്യ ശാസന. 2009 ൽ പി ബിയിൽ നിന്ന് പുറത്ത്. അങ്ങനെ 1966 മുതൽ തുട ങ്ങിയ നടപടികളിലൂടെ തരംതാഴത്തപ്പെട്ട വലുതായ വി എസ് ഒരു വിലാപയാത്രയാകുമ്പോൾ ജനം ഒരേ സ്വരത്തിൽ പറയുന്നു ഇനിയില്ലല്ലോ ഇങ്ങനെ ഒരു കമ്യൂണിസ്റ്റ്. ഈ ജനാരവങ്ങൾ കടലിരമ്പമാകു മ്പോൾ തൊഴിലാളി വർഗ പാർട്ടിയിലെ ‘മുതലാളി’ മാർ ഇനിയെങ്കിലും ചിന്തിക്കുമോ വി എസിൻ്റെ മാഹാന്മത്യ കുറിച്ച്? ഉമ്മൻചാണ്ടിയും വി എസ് അച്യുതാനന്ദനും ഇല്ലാത്ത ഒരു നിയമസഭ തെരഞ്ഞെടുപ്പ് കൂടി അടുത്ത് വരുമ്പോൾ പാർട്ടിക്ക് ഗുണം ചെയ്യുന്നതും ആരുടെ നിലപാടായിരിക്കും. തിരിച്ചടി നേരിടുന്ന വർ ഇനിയെങ്കിലും പഠിക്കുമോ.. ഒരു തലയെടുപ്പിനെ തല്ലി തീർക്കാൻ മത്സരിച്ചതിനെ കുറിച്ച്. ഒരു സർവ സമ്മതനായ രാഷ്ട്രീയക്കാരനായി ജീവിക്കാൻ മറന്ന് പോയതിനെ കുറിച്ച്…
