Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

രണ്ടാമതും ഗര്‍ഭിണിയായതിന് ക്രൂരമര്‍ദനം, നാഭിയില്‍ ചവിട്ടിയതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവും അമ്മയും അറസ്റ്റില്‍


തൃശ്ശൂര്‍ : ഇരിങ്ങാലക്കുടയില്‍ ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവും അമ്മയും അറസ്റ്റില്‍. കാരുമാത്ര സ്വദേശിനി ഫസീല (23) ആണ് മരിച്ചത്. ഭര്‍തൃവീട്ടിലെ ടെറസിലാണ് ഫസീലയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ ഭര്‍ത്താവ് നൗഫലിനെ(29)യും അമ്മ റംലത്തിനെയുമാണ് പൊലീസ് അറസ്റ്റ് ചെയതത്. ഭര്‍ത്താവ് നാഭിയില്‍ ചവിട്ടിയതിന് പോസ്റ്റുമോര്‍ട്ടത്തില്‍ തെളിവ് ലഭിച്ചതായാണ് പൊലീസ് വ്യക്ത മാക്കുന്നത്. ഒന്നര വര്‍ഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. മൂത്ത കുട്ടിക്ക് ഒരു വയസ് തികയും മുമ്പ് ഫസീല രണ്ടാമതും ഗര്‍ഭിണിയായതിന്റെ പേരിലായിരുന്നു പീഡനം. നൗഫല്‍ ശാരീരികമായും അമ്മ റംലത്ത് മാനസികമായും ഉപദ്രവിച്ചുവെന്നാണ് കണ്ടെത്തല്‍.

കാര്‍ഡ് ബോര്‍ഡ് കമ്പനി ജീവനക്കാരനാണ് നൗഫല്‍. ദമ്പതികള്‍ക്ക് ഒരു കുഞ്ഞുണ്ട്. ഫസീല രണ്ടാമതും ഗര്‍ഭിണിയായിരുന്നു. ഭര്‍തൃപീഡനത്തെ തുടര്‍ന്നാണ് ഫസീല ജീവനൊടുക്കിയതെന്ന് ബന്ധുക്കളുടെ ആരോപണം. ഒരുപാട് നാളായി ഇയാള്‍ യുവതിയെ ദേഹോപദ്രവം ഏല്‍പ്പിച്ചിരുന്നതായും ഗര്‍ഭിണിയായി രുന്ന സമയത്ത് നൗഫല്‍ ഫസീലയെ ചവിട്ടിയിരുന്നുവെന്നുമാണ് ബന്ധുക്കളുടെ ആരോപണം. നൗഫല്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന വിവരം ചൂണ്ടിക്കാട്ടി യുവതി ഉമ്മയ്ക്ക് വാട്സ്ആപ്പ് സന്ദേശം അയച്ചിരുന്നത് പുറത്തു വന്നിരുന്നു.


Read Previous

നിമിഷപ്രിയയുടെ മോചനം: കേന്ദ്രത്തെ മറികടന്ന് ഇടപെട്ടിട്ടില്ല, സഹായിക്കുകയാണ് ചെയ്തതെന്ന് കാന്തപുരം

Read Next

ലക്ഷദ്വീപ് മുന്‍ എം പി ഡോ. പി പൂക്കുഞ്ഞിക്കോയ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »