Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

രൂപ ഇടിഞ്ഞു,കുതിച്ച് കയറി ​ഗൾഫ് കറൻസികൾ;നാട്ടിലേക്ക് പണമയക്കാൻ പ്രവാസികൾക്ക് മികച്ച അവസരം


ദുബൈ: യുഎഇ ദിർഹത്തിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞ് 23.88 ആയി, കുവൈത്ത് ദിനാ‍ർ 286.72 രൂപയുമായി.ഇന്ത്യൻ പ്രവാസികൾക്ക് ഇന്ത്യയിലേക്ക് പണമയക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണിത്.

ജൂലൈ മാസത്തിൽ ഭൂരിഭാഗം ദിവസങ്ങളിലും രൂപയുടെ മൂല്യം 23.2 മുതൽ 23.3 വരെ സ്ഥിരമായിരുന്നു. എന്നാൽ, ഈ ആഴ്ച രൂപയുടെ മൂല്യം ഗണ്യമായി ഇടിഞ്ഞു – നാട്ടിലേക്ക് പണം വൈകി അയച്ചവർക്ക്, ഇത് നേട്ടം നൽകി.വ്യാപാര രം​ഗത്ത് യു എസ് താരിഫ് വ‍‍ർദ്ധിപ്പിക്കുമെന്ന ആശങ്ക ഇന്ത്യൻ വിപണികളിൽ ഉണ്ടായ ചാഞ്ചാട്ടത്തിന് രൂപയുടെ മേൽ സമ്മർദ്ദം വർദ്ധിപ്പിക്കുകയും ചെയ്തതോടെയാണ് പ്രവാസികൾക്ക് ഈ നേട്ടം ലഭിച്ചത്.

യുഎഇ എക്സ്ചേഞ്ച് ഹൗസുകൾ ഇപ്പോൾ 23.7–23.8 നിലവാരമാണ് പറയുന്നത്, ഫെബ്രുവരിയിൽ അവസാനമായി ഈ പ്രവണത കണ്ടിരുന്നു. ഈ വർഷം ആദ്യം ദിർഹമിനെതിരെ കറൻസിയുടെ എക്കാലത്തെയും താഴ്ന്ന വിനിമയ നിരക്കായ 23.92 ന് അടുത്താണിത് – ആ നില ചെറിയൊരു കാലം മാത്രമേ നീണ്ടുനിന്നുള്ളൂ.

കുവൈത്തിലും യു എ ഇയിലും മാത്രമല്ല, ഖത്ത‍ർ, ബഹറൈൻ, സൗദി തുടങ്ങിയ രാജ്യങ്ങളിലെ കറൻസികളും കൂടുതൽ കരുത്ത്കാട്ടിയ ദിവസമാണിന്ന്. ഈ പ്രവണത പ്രവാസികൾക്ക് കൂടുതൽ നേട്ടം നൽകുന്നതിനാൽ കൂടുതൽ പേർ നാട്ടിലേക്ക് പണമയ്ക്കുന്നുണ്ട്.

“കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രൂപയുടെ മൂല്യം പെട്ടെന്ന് ഇടിഞ്ഞു, 2025 ൽ ഇതുവരെ ഇന്ത്യൻ പ്രവാസികൾക്ക് ഏറ്റവും അനുകൂലമായ പണമടയ്ക്കൽ അവസരങ്ങളിൽ ഒന്നാണിത്,” ദുബായ് ആസ്ഥാനമായുള്ള കറൻസി വ്യാപാരിയെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു


Read Previous

ചാണ്ടി ഉമ്മൻ ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി; നിമിഷ പ്രിയ വിഷയമടക്കം ചർച്ചയുടെ ഭാഗമായി

Read Next

മനുഷ്യക്കടത്ത് കേസ്: രണ്ട് കന്യാസ്ത്രീകളെ കുറ്റവിമുക്തരാക്കി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »