Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നിങ്ങൾക്ക് ശമ്പളം കിട്ടിയില്ലേ?, വഴിയുണ്ട് സർക്കാർ വാങ്ങിത്തരും: അതും രഹസ്യമായി; പുതിയ പദ്ധതിയുമായി യു എ ഇ


ദുബൈ: നിങ്ങൾക്ക് തൊഴിൽ ഉടമ ശമ്പളം തരുന്നുണ്ടോ? അല്ലെങ്കിൽ കരാർ പ്രകാരമുള്ള ശമ്പളം തരുന്നത് വൈകുന്നുണ്ടോ? ശമ്പളം ചോദിച്ചാൽ ഒരു പക്ഷെ ജോലി പോകുമോ എന്ന ആശങ്ക നിങ്ങൾക്ക് ഉണ്ടോ? എങ്കിൽ ഇതിന് ഒരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് യു എ ഇ സർക്കാർ.

ശമ്പളവുമായി ബന്ധപ്പെട്ട എല്ലാത്തരത്തിലുമുള്ള പരാതികൾ രഹസ്യമായി സർക്കാരിനെ അറിയി ക്കാനായി ഒരു പുതിയ പദ്ധതി ആവിഷ്ക്കരിച്ചിരിക്കുകയാണ് യു എ ഇയിലെ മാനവ വിഭവശേഷി, സ്വദേശിവത്ക്കരണ മന്ത്രാലയം. ‘മൈ സാലറി കംപ്ലയിന്റ് ‘ എന്നാണ് ഈ പദ്ധതിയുടെ പേര്. ശമ്പളവു മായി ബന്ധപ്പെട്ടുള്ള നിങ്ങളുടെ പരാതികൾ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയോ ആപ്പിലൂടെയോ സർക്കാരിനെ അറിയിക്കാം.

ഇതിനായി ‘മൈ സാലറി കംപ്ലയിന്റ് ‘ എന്നൊരു പ്രത്യേക സൗകര്യം വെബ്സൈറ്റിലും,ആപ്പിലും ഉൾപ്പെടുത്തിയിട്ടുണ്ട്. അതിൽ കയറിയ ശേഷം ആവശ്യമായ രേഖകൾ ഉൾപ്പെടുത്തി പരാതി നൽകുക. നിങ്ങളുടെ പേര് വിവരങ്ങളും പരാതിയും വളരെ രഹസ്യമായി സർക്കാർ സൂക്ഷിക്കും.

പരാതി ലഭിച്ചാൽ കമ്പനിയുടെ ശമ്പള വിതരണവുമായി ബന്ധപ്പെട്ട രേഖകൾ അധികൃതർ പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കും. വിവരങ്ങൾ രഹസ്യമാക്കി വെക്കുന്നതോടെ ആരാണ് പരാതി നൽകി യത് എന്ന് ഒരിക്കലും തൊഴിൽ ഉടമയ്ക്ക് അറിയാൻ കഴിയില്ല. ഈ സേവനം നിങ്ങൾക്ക് ലഭിക്കണ മെങ്കിൽ കാലാവധി കഴിയാത്ത എമിറേറ്റ്സ് ഐഡി, തൊഴിൽ കാർഡ് എന്നിവ ഉണ്ടാകണം. നിങ്ങളുടെ പേരിൽ ഏതെങ്കിലും തൊഴിൽ സംബന്ധമായ കേസ് കോടതിയിൽ ഉണ്ടെങ്കിൽ ഈ സേവനം ഉപയോഗിക്കാൻ കഴിയില്ല.

എങ്ങനെ പരാതി നൽകാം?

മാനവ വിഭവശേഷി, സ്വദേശിവത്ക്കരണ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലോ,ആപ്പിലോ കയറിയ ശേഷം ‘മൈ സാലറി കംപ്ലയിന്റ് ‘ എന്ന സെക്ഷനിൽ പാസ്പോർട്ട് നമ്പർ, പേര്, രാജ്യം, ജനനത്തീയതി തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ നൽകിയ ശേഷം പരാതി നൽകുക. ശമ്പളം ലഭിക്കാത്തതിന്റെ ബാങ്ക് സ്റ്റേറ്റ്മെന്റുകൾ, സ്ക്രീൻഷോട്ടുകൾ, തൊഴിൽ കരാർ,ശമ്പളവുമായി ബന്ധപ്പെട്ട വാട്സ്ആപ്പ് അല്ലെങ്കിൽ ഇമെയിൽ സംഭാഷണങ്ങൾ എന്നിവ പരാതിയിൽ ഉൾപ്പെടുത്താം.

വെബ് സൈറ്റ് വഴിയാണ് പരാതി നൽകുന്നത് എങ്കിൽ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ സ്ഥിരീകരി ക്കാൻ ഒറ്റത്തവണ പാസ് വേഡ് (ഒ റ്റി പി )ഒരു എസ് എം എസ് സന്ദേശമായോ അല്ലെങ്കിൽ ഇ-മെയിലായോ നിങ്ങൾക്ക് ലഭിക്കും. ഇത് നൽകിയാൽ പരാതി സർക്കാർ സ്വീകരിക്കും. മന്ത്രാലയത്തിന്റെ ആപ്പ് ഉപയോഗിക്കുന്നവർക്ക് ഒറ്റത്തവണ പാസ് വേഡ് ആവശ്യമില്ല. തുടർന്ന്, സർക്കാർ നിങ്ങളുടെ  പരാതി  പരിശോധിക്കും.


Read Previous

ചൂട് കൂടുന്നു, ഭക്ഷ്യവിഷ ബാധയും: പ്രവാസികൾ ഇക്കാര്യം ശ്രദ്ധിക്കുക

Read Next

കുട്ടികളുമായി ഉല്ലാസയാത്ര, ലഹരിക്കടത്ത്; എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി യുവതിയുള്‍പ്പെടെ നാലുപേര്‍ പിടിയില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »