Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ബിജെപി സഖ്യത്തില്‍ തുടരില്ല’; തമിഴ്നാട് മുന്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വം എന്‍ഡിഎ വിട്ടു


ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം നയിക്കുന്ന എഐഎഡിഎംകെ കേഡര്‍ റൈറ്റ്‌സ് റിട്രീവല്‍ കമ്മിറ്റി എന്‍ഡിഎ വിട്ടു. എന്‍ഡിഎയുമായി ബന്ധം അവസാനിപ്പിക്കുന്നതായും ഇനി സഖ്യത്തില്‍ തുടരില്ലെന്നാണ് പ്രഖ്യാപനം. ബിജെപി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തില്‍ (എന്‍ഡിഎ) ഇനി തുടരില്ലെന്നാണു പനീര്‍ശെല്‍വവും മറ്റ് പാനല്‍ അംഗങ്ങളും ചേര്‍ന്ന് നടത്തിയ പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. ഭാവിയില്‍ ഏത് മുന്നണിയില്‍ ചേരണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും രാഷ്ട്രീയ സാഹചര്യം മാറുന്നതിനെ ആശ്രയിച്ചായിരിക്കും ഇതെന്നും നേതാക്കള്‍ പറഞ്ഞു.

പൊതുജന അടിത്തറ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പനീര്‍ശെല്‍വം ഉടന്‍ തന്നെ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തും. ഒപിഎസ് വിഭാഗത്തിന്റെ പിന്‍മാറ്റം ബിജെപി- അണ്ണാ ഡിഎംകെ സഖ്യത്തിന് കനത്ത തിരിച്ചടിയായേക്കും. നേരത്തെ ഒപിഎസ് നയിക്കുന്ന എഐഎഡി എംകെ ഔദ്യോഗിക വിഭാഗം എന്‍ഡിഎയില്‍ എത്തിയതോടെ ഒപിഎസ് മുന്നണി വിട്ടേക്കുമെന്ന സൂചനകള്‍ പുറത്തുവന്നിരുന്നു.


Read Previous

കന്യാസ്ത്രീകള്‍ക്ക് ജാമ്യം കിട്ടും, കേന്ദ്രം ഉറപ്പ് നല്‍കിയെന്ന് രാജീവ് ചന്ദ്രശേഖര്‍; സിറോ മലബാര്‍സഭാ ആസ്ഥാനത്തെത്തി ബിജെപി അധ്യക്ഷന്‍

Read Next

ഇന്ത്യൻ ഇറക്കുമതികൾക്ക് 25% തീരുവയും അധിക പിഴകളും ചുമത്തി മണിക്കൂറുകൾക്ക് ശേഷം പാകിസ്ഥാനുമായി ട്രംപ് വ്യാപാര കരാറിൽ ഒപ്പുവച്ചു; ഭാവിയിൽ അവർ ഇന്ത്യയ്ക്ക് എണ്ണ വിൽക്കും’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »