Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കന്യാസ്ത്രീകളുടെ അറസ്റ്റ്: ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുമായി അമിത് ഷായുടെ നിര്‍ണായക കൂടിക്കാഴ്ച; രാജീവ് ചന്ദ്രശേഖറെ ഡല്‍ഹിക്കു വിളിപ്പിച്ചു


ന്യൂഡല്‍ഹി: മനുഷ്യക്കടത്ത് ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ ജയിയിലടച്ച സംഭവം വിവാദമായതോടെ ഡല്‍ഹിയില്‍ നിര്‍ണായക കൂടിക്കാഴ്ചകള്‍. പാര്‍ലമെന്റ് മന്ദിരത്തില്‍ വെച്ച് ഛത്തീസ് ഗഡ് മുഖ്യമന്ത്രി വിഷ്ണുദേവ് സായ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞദിവസം അമിത് ഷാ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയോട് വിവരങ്ങള്‍ തേടിയിരുന്നു. മുഖ്യമന്ത്രി വിഷ്ണുദേവ് സായ് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കണ്ടേക്കും.

കന്യാസ്ത്രീകളുടെ മോചനത്തില്‍ ഛത്തീസ്ഗഡ് സര്‍ക്കാരില്‍ നിന്നും അനുകൂല സമീപനം ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയ കേരള എംപിമാരെ അമിത് ഷാ അറിയിച്ചിരുന്നു. കന്യാസ്ത്രീ കള്‍ക്ക് ജാമ്യം ലഭിക്കുക എന്നതാണ് ഇപ്പോള്‍ പ്രധാനം. അതിനുശേഷം കേസ് പിന്‍വലിക്കുന്നത് പരിശോധിക്കാമെന്നും അമിത് ഷാ സൂചിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിനെതിരെ ക്രൈസ്തവ സഭകളും പ്രതിപക്ഷവും പ്രതിഷേധവുമായി രംഗത്തു വന്നത് ബിജെപി യെയും കേന്ദ്രസര്‍ക്കാരിനെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

അതേസമയം കന്യാസ്ത്രീകളെ ഒരു സംഘം ആളുകള്‍ വളഞ്ഞ് ആള്‍ക്കൂട്ട വിചാരണ പോലെ ചോദ്യ ങ്ങള്‍ ഉന്നയിച്ച സംഭവത്തില്‍ ബിജെപി കേന്ദ്രനേതൃത്വത്തിന് അതൃപ്തിയുണ്ട്. കന്യാസ്ത്രീകളെ വളഞ്ഞുവെക്കുന്നതിന്റെ വീഡിയോ പുറത്തു വന്നിരുന്നു. കൂടാതെ, കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന സെഷന്‍സ് കോടതിക്ക് സമീപമുണ്ടായ പ്രകടനവും, ജാമ്യാപേക്ഷ പരിഗണിക്കാന്‍ വിസമ്മതിച്ചതോടെ നടത്തിയ ആഹ്ലാദ പ്രകടനത്തിലും ബിജെപി കേന്ദ്രനേതൃത്വത്തിന് അതൃപ്തി യുണ്ട്. ഇക്കാര്യം ഛത്തീസ്ഗഡ് സംസ്ഥാന നേതൃത്വത്തെയും സര്‍ക്കാരിനെയും അറിയിച്ചേക്കും.

കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ഛത്തീസ്ഗഡ് അഡ്വക്കേറ്റ് ജനറല്‍ അടക്കമുള്ള നിയമ വിദഗ്ധരുമായി ബിജെപി കേന്ദ്രനേതൃത്വം ചര്‍ച്ച നടത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട സ്ഥിതിഗതി കളാണ് വിലയിരുത്തിയത്. കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറെയും അമിത് ഷാ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. വൈകീട്ട് അഞ്ചിന് രാജീവ് ഡല്‍ഹിയിലേക്ക് പോകും. ജാമ്യത്തിനായി കന്യാസ്ത്രീകള്‍ എന്‍ഐഎ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. അപേക്ഷ ഇന്ന് പരിഗണിച്ചേക്കുമെന്നാണ് സൂചന. ജാമ്യത്തെ എതിര്‍ക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.


Read Previous

സുരക്ഷാ ഭീഷണികൾ വർദ്ധിച്ച സാഹചര്യത്തിൽ യുഎഇയിൽ നിന്ന് മിക്ക നയതന്ത്ര ജീവനക്കാരെയും ഇസ്രായേൽ ഒഴിപ്പിച്ചു

Read Next

ദുബൈയിൽ ഇനി മുതൽ പള്ളികൾക്ക് സമീപം പാർക്ക് ചെയ്യാൻ പണം നൽകണം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »