ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ന്യൂഡല്‍ഹി: അടുത്ത മാസം ഒന്‍പതിന് നടക്കുന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളി ലേക്ക് ഇന്ത്യ സഖ്യം കടന്നു കഴിഞ്ഞിരിക്കുന്നു. എന്‍ഡിഎ നാമനിര്‍ദ്ദേശം ചെയ്യുന്ന വ്യക്തിയ്ക്ക് അത്രയെളുപ്പം വിട്ടു കൊടുക്കാന്‍ തങ്ങള്‍ തയാറല്ലെന്ന വ്യക്തമായ സന്ദേശമാണ് ഇതിലൂടെ പ്രതിപക്ഷം നല്‍കുന്നത്.
ഉപരാഷ്ട്രപതി ആയിരുന്ന ജഗദീപ് ധന്‍കറിന്റെ രാജിയെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ജൂലൈ 21നായിരുന്നു അദ്ദേഹത്തിന്റെ രാജി. എങ്കിലും ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് തെരഞ്ഞെടുപ്പ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെയാണ് പുതിയ ഉപരാഷ്ട്രപതിയ്ക്കുള്ള കളികള്‍ ശരിക്കും തുടങ്ങിയത്. ഈ മാസം 21നാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഓഗസ്റ്റ് 25ന് നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. സെപ്റ്റംബര്‍ 9ന് വോട്ടെടുപ്പ് നടക്കും. അതേ ദിവസം തന്നെ വോട്ടെണ്ണലും നടക്കും. ഏതായാലും എന്‍ഡിഎയും പ്രതിപക്ഷമായ ഇന്ത്യ സഖ്യവും ഇതുവരെ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചിട്ടില്ല. ഏതായാലും വരും ദിവസങ്ങളില്‍ പ്രഖ്യാപനമുണ്ടാകുമെന്ന് കരുതാം.
കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ക്ക് തുടങ്ങിക്കഴിഞ്ഞു. പ്രതിപക്ഷത്തെ പ്രധാന കക്ഷിയായ കോണ്‍ഗ്രസ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍ മറ്റ് കക്ഷികളുമായി ചേര്‍ന്ന് ആവിഷ്ക്കരിക്കും. എന്‍ഡിഎയില്‍ ബിജെപിയാണ് ഈ പങ്ക് നിര്‍വഹിക്കുക. ജെഡിയുവും ടിഡിപിയുമാണ് ഇവരുടെ പ്രധാന സഖ്യ കക്ഷികള്‍. പഹല്‍ഗാം ഭീകരാക്രമണം, ബിഹാറിലെ വിവാദ വോട്ടര്‍ പട്ടിക തുടങ്ങിയ വിഷയങ്ങളുയര്‍ത്തി പാര്‍ലമെന്റില്‍ ചര്‍ച്ചയാവശ്യപ്പെട്ട് സര്‍ക്കാരിന് വലിയ തലവേദന സൃഷ്ടിച്ച് കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി ഉടന്‍ തന്നെ യോഗം ചേരുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.
ഏതായാലും തങ്ങളുടെ സ്ഥാനാര്‍ത്ഥി ഉണ്ടാകും. എന്ത് കൊണ്ട് തങ്ങള്‍ സ്ഥാനാര്‍ത്ഥിയെ നിര്ത്താതി രുന്ന് അവര്‍ക്ക് കൂടുതല്‍ സൗകര്യമുണ്ടാക്കണമെന്നും കോണ്‍ഗ്രസ് ചോദിക്കുന്നു. ഇന്ത്യ സഖ്യ അംഗങ്ങ ള്‍ ഉടന്‍ തന്നെ ഇക്കാര്യം ചര്‍ച്ച ചെയ്യും. അവസരം നഷ്ടമാക്കില്ലെന്നും കോണ്‍ഗ്രസ് ലോക്സഭാംഗം സപ്തഗിരി ശങ്കര്‍ ഉലക ഇടിവി ഭാരതിനോട് പറഞ്ഞു. പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനം തുടങ്ങി ആദ്യ ദിവസം തന്നെയാണ് ഉപരാഷ്ട്രപതി തന്റെ രാജി പ്രഖ്യാപിച്ചത്. അനാരോഗ്യം ചൂണ്ടിക്കാട്ടി ആയിരുന്നു പ്രഖ്യാപനം.
കേന്ദ്രസര്‍ക്കാരും ധന്‍കറും തമ്മിലുള്ള അഭിപ്രായ ഭിന്നതകളാണ് രാജിയിലേക്ക് എത്തിയതെന്ന ആരോപണവുമായി പിന്നീട് കോണ്‍ഗ്രസ് രംഗത്ത് എത്തി. അഴിമതിക്കേസില്‍ പെട്ട ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മയുടെ ഇംപീച്ച്മെന്റ് നടപടികളുമായി ബന്ധപ്പെട്ടുള്ള അഭിപ്രായ ഭിന്നതകളാണ് രാജിക്ക് വഴി വച്ചതെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. കാലാവധി പൂര്‍ത്തിയാകാന്‍ രണ്ട് വര്‍ഷത്തി ലേറെ സമയമുള്ളപ്പോഴാണ് ധന്‍കറിന്റെ രാജി. 2027 ഓഗസ്റ്റ് 10നായിരുന്നു അദ്ദേഹത്തിന്റെ കാലാവധി പൂര്‍ത്തിയാകുക.
എന്‍ഡിഎയ്ക്ക് ഭൂരിപക്ഷം ലഭിക്കാന്‍വേണ്ട അംഗ സംഖ്യ ഇരുസഭകളിലുമുണ്ട്. കോണ്‍ഗ്രസിന് ഏതാണ്ട് അതിനടുത്തും. പ്രതിപക്ഷത്തിന് ശക്തനായ സ്ഥാനാര്‍ത്ഥിയെ അണിനിരത്താനായാല്‍ രാജ്യസഭയിലെ ഒന്‍പത് ബിജെഡി അംഗങ്ങളും ലോക്സഭയിലെ പന്ത്രണ്ട് ജെഡിയു, 16 ടിഡിപി അംഗങ്ങളും എന്‍ഡി എയെ കുഴപ്പത്തിലാക്കാന്‍ സാധ്യതയുണ്ടെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ അവകാശപ്പെടുന്നു.
ബിജെഡി ഒരു സ്വതന്ത്ര കക്ഷിയാണ്. തങ്ങള്‍ എന്‍ഡിഎയ്ക്കോ ഇന്ത്യാ സഖ്യത്തിനോ ഒപ്പമില്ല, ഉപരാ ഷ്ട്രപതി തെരഞ്ഞെടുപ്പില്‍ തങ്ങളുടെ പാര്‍ട്ടി നേതൃത്വത്തിന്റെ ആഹ്വാനമനുസരിക്കുമെന്നാണ് ബിജെഡി രാജ്യസഭാംഗം സുഭാശിഷ് ഖുണ്ട്യ പ്രതികരിച്ചത്. പക്ഷേ ഒരു കാര്യം തനിക്ക് ഉറപ്പിച്ച് പറയാ നാകും. ഈ തെരഞ്ഞെടുപ്പ് ബിജെപിക്ക് കടുത്തതാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റ് പ്രാദേശിക കക്ഷികളും അവരുടെ നിലപാട് പുനഃപരിശോധിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയമപ്രകാരം രാജ്യസഭയിലെ തെരഞ്ഞെടുക്കപ്പെട്ടവരും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവരുമായ എല്ലാ അംഗങ്ങള്‍ക്കും ലോക്സഭാംഗങ്ങള്‍ക്കും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാകും. അതായത് ലോക്സഭയിലെ 543 അംഗങ്ങള്‍ക്കും രാജ്യസഭയിലെ 245 അംഗങ്ങള്‍ക്കും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാം. എന്നാല്‍ ചില സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുന്നതിനാല്‍ 782 അംഗങ്ങളാണ് വോട്ടെടുപ്പില്‍ പങ്കെടുക്കുക. ലോക്സഭയില്‍ എന്‍ഡിഎയ്ക്ക് 293 അംഗങ്ങളാണ് ഉള്ളത്. ഇന്ത്യ സഖ്യത്തിന് 232 പേരും. ഉപരിസഭയായ രാജ്യസഭയില്‍ എന്‍ഡിഎയ്ക്ക് 133 അംഗങ്ങളും ഇന്ത്യ സഖ്യത്തിന് 107 അംഗങ്ങളുമുണ്ട്.
