Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

എപ്പോഴും പുഞ്ചിരിക്കുന്ന മുഖം..നിന്‍റെ ഓര്‍മ്മകള്‍ക്ക് മരണമില്ല..എന്തു പോക്കാടാ ഇത്”; നവാസിനെ അനുസ്‌മരിച്ച് മലയാള സിനിമ ലോകം


അന്തരിച്ച മിമിക്രി കലാകാരനും നടനുമായ കലാഭവന്‍ നവാസിന്‍റെ വിയോഗ വാര്‍ത്തയുടെ ഞെട്ടല്‍ വിട്ടുമാറാതെ മലയാള സിനിമാലോകം. മലയാള സിനിമാ-സാമൂഹിക-രാഷ്‌ട്രീയ-സാംസ്‌കാരിക മേഖലയിലെ നിരവധി പ്രമുഖര്‍ കലാകാരന് അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുക യാണ്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, സംവിധായകന്‍ വിനയന്‍ തുടങ്ങി നിരവധി പ്രമുഖര്‍ നടന്‍റെ വിയോഗത്തില്‍ ദു:ഖം രേഖപ്പെടുത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയാണ് താരങ്ങളുടെ പ്രതികരണം. “കലാഭവൻ നവാസിന് ആദരാഞ്ജലികൾ”, എന്നാണ് മമ്മൂട്ടിയുടെ പ്രതികരണം.

എപ്പോഴും പുഞ്ചിരിക്കുന്ന മുഖവുമായാണ് നവാസിനെ കാണാറുള്ളതെന്ന് മോഹന്‍ലാലും ഫേസ്‌ബുക്കി ലൂടെ പ്രതികരിച്ചു. “എപ്പോഴും പുഞ്ചിരിക്കുന്ന മുഖവുമായാണ് നവാസിനെ നമ്മൾ കാണാറുള്ളത്. നർമ്മവും സ്വാഭാവികതയും നിറഞ്ഞ കഥാപാത്രങ്ങളെയാണ് നവാസ് സിനിമയിലും കാഴ്ച്ച വെച്ചത്. അകാലത്തിൽ വിട്ടുപിരിഞ്ഞ പ്രിയപ്പെട്ട സഹോദരന് ആദരാഞ്ജലികൾ”, മോഹന്‍ലാല്‍ കുറിച്ചു.

“പ്രിയപ്പെട്ട നവാസിന് ആദരാഞ്ജലികള്‍” എന്ന് സുരേഷ് ഗോപിയും കുറിച്ചു. “പ്രിയമുള്ള കലാഭവൻ നവാസ് വിട പറഞ്ഞു..ആദരാഞ്ജലികൾ…” എന്ന് സംവിധായകന്‍ വിനയനും പ്രതികരിച്ചു. “പ്രണാമം” എന്ന് ഒറ്റ വാക്കില്‍ ദിലീപും നവാസിന് അനുശോചനം രേഖപ്പെടുത്തി. “നവാസേ…എന്തു പോക്കാടാ ഇത്?” എന്നായിരുന്നു നാദിര്‍ഷായുടെ പ്രതികരണം.

സുന്ദരമായ നിന്‍റെ ഈ പുഞ്ചിരി ഒരു മായാത്ത നോവായി എക്കാലവും എന്‍റെ മനസ്സിൽ ജീവിക്കും എന്നായിരുന്നു ഷമ്മി തിലകന്‍റെ പ്രതികരണം. നവാസിന്‍റെ വിയോഗം ഹൃദയത്തിൽ ഒരു തീരാനോ വാണെന്നും നടന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

പ്രിയ നവാസ്, നീ യാത്രയായി എന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല. ഒരു സുഹൃത്ത് എന്നതിലുപരി, സ്വന്തം സഹോദരനായിരുന്നു നീ എനിക്ക്. നമ്മുടെ പിതാക്കന്‍മാർ തമ്മിലുണ്ടായിരുന്ന ആത്മബന്ധം പോലെ, നിയാസും നീയും എനിക്ക് എന്നും സഹോദരതുല്യരായിരുന്നു. ആഴമേറിയ ആ സ്നേഹബന്ധം ഓർമ്മകളിൽ ഒരു നിധി പോലെ എന്നെന്നും ഞാൻ സൂക്ഷിക്കും. നിൻ്റെ വിയോഗം ഹൃദയത്തിൽ ഒരു തീരാനോവാണ്, അനിയാ… നിൻ്റെ ഓർമ്മകൾക്ക് മരണമില്ല. സുന്ദരമായ നിന്‍റെ ഈ പുഞ്ചിരി, നിന്‍റെ സ്നേഹം, എല്ലാം…; ഒരു മായാത്ത നോവായി എക്കാലവും എന്‍റെ മനസ്സിൽ ജീവിക്കും. ആദരാഞ്ജലികൾ, പ്രിയ സഹോദരാ”, ഷമ്മി തിലകന്‍ കുറിച്ചു.

“ആര്‍ഐപി” എന്നായിരുന്നു ടൊവിനോ തോമസിന്‍റെ പ്രതികരണം. “ആദരാഞ്ജലികൾ” എന്ന് ആസിഫ് അലിയും കുറിച്ചു. മൂന്ന് ഹൃദയഭേദക ഇമോജികള്‍ പങ്കുവച്ച് കൊണ്ടാണ് ദുല്‍ഖര്‍ സല്‍മാന്‍ നവാസിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. “നിറഞ്ഞ ചിരി, ഹൃദയം നിറഞ്ഞ ചിരി, നവാസ് ഇനി നമ്മളോടൊപ്പമില്ല, പ്രിയ സഹപ്രവർത്തകന് വിട”, എന്ന് ജോയ്‌ മാത്യുവും ഫേസ്‌ബുക്കില്‍ കുറിച്ചു.

‘പ്രകമ്പനം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു നവാസിന്‍റെ വിയോഗം. വെള്ളിയാഴ്‌ച്ച രാത്രിയാണ് ചോറ്റാനിക്കരയിലെ ഒരു ഹോട്ടൽ മുറിയിൽ നവാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.


Read Previous

കന്യാസ്‌ത്രീകള്‍ ജയിൽ മോചിതരായി; കന്യാസ്‌ത്രീകള്‍ക്ക് എന്തുകൊണ്ട് ജാമ്യം ലഭിച്ചു? പ്രതികരിച്ച് അഭിഭാഷകര്‍

Read Next

‘തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നേ മരിച്ചു’; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ അട്ടിമറി തെളിയിക്കുമെന്ന് രാഹുല്‍ ഗാന്ധി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »