ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ന്യൂഡല്‍ഹി: ഇന്ത്യയിലെ തെരഞ്ഞെടുപ്പ് സംവിധാനം ഇതിനകം തന്നെ മരിച്ചുവെന്ന് കോൺഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. 2024 -ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതായും ഇതു സാധൂകരിക്കുന്നതിനുള്ള തെളിവുകൾ തൻ്റെ പക്കലുണ്ടെന്നും രാഹുൽ പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് രാഹുലിന്‍റെ പ്രതികരണം.
“ഇന്ത്യയിലെ തെരഞ്ഞെടുപ്പ് സംവിധാനം ഇതിനകം തന്നെ മരിച്ചുവെന്നതാണ് സത്യം. വളരെ നേരിയ ഭൂരിപക്ഷത്തോടെയാണ് ഇന്ത്യൻ പ്രധാനമന്ത്രി ഇപ്പോള്‍ അധികാരത്തിലിരിക്കുന്നത്. 15 സീറ്റുകളിൽ കൃത്രിമം നടന്നിട്ടുണ്ടെങ്കിൽ, ആ എണ്ണം 70 മുതൽ 80 വരെയാണെന്ന് ഞങ്ങൾ സംശയിക്കുന്നു. അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രി ആകുമായിരുന്നില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എങ്ങനെ കൃത്രിമം കാണിക്കാമെന്നും എങ്ങനെ കൃത്രിമം കാണിച്ചുവെന്നും വരും ദിവസങ്ങളിൽ ഞങ്ങൾ നിങ്ങൾക്ക് തെളിയിക്കും” – രാഹുല്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടത് തെളിയിക്കും: കോൺഗ്രസ് നടത്തിയ ആറ് മാസത്തെ അന്വേഷ ണത്തെ ഉയർത്തിക്കാട്ടിക്കൊണ്ട്, ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) നിലവിലില്ലെന്നും അത് അപ്രത്യക്ഷമായെന്നും അദ്ദേഹം ആരോപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്‌ത 6.5 ലക്ഷത്തിൽ ഏകദേശം 1.5 ലക്ഷം വോട്ടർമാര്‍ വ്യാജന്മാരാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തന്നെ രേഖകള്‍ വ്യക്തമാക്കുന്നുണ്ടെന്ന് രാഹുല്‍ പറഞ്ഞു.
“ഭരണഘടനയെ സംരക്ഷിക്കുന്ന സ്ഥാപനത്തെ ഇല്ലാതാക്കുകയും ഏറ്റെടുക്കുകയും ചെയ്‌തിരിക്കുന്നു വെന്നാണ് ഇതു വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ എന്ന സ്ഥാപനം നിലവിലില്ലെന്ന് രാജ്യ ത്തിന് മുഴുവൻ തെളിയിക്കുന്ന തെളിവുകൾ ഞങ്ങളുടെ പക്കലുണ്ട്. അത് അപ്രത്യക്ഷമായി.
ഈ തെളിവ് കണ്ടെത്താൻ ഞങ്ങൾക്ക് 6 മാസത്തെ തുടർച്ചയായ ജോലി വേണ്ടിവന്നു. ഒരു ലോക്‌സഭാ തെരഞ്ഞെടുപ്പ് എങ്ങനെ അട്ടിമറിക്കപ്പെട്ടുവെന്ന് ഒരു സംശയത്തിനും ഇടവരാതെ നിങ്ങള്‍ക്ക് തന്നെ മനസിലാക്കാന്‍ കഴിയും. 6.5 ലക്ഷം വോട്ടർമാർ വോട്ട് ചെയ്യുന്നു, അതിൽ 1.5 ലക്ഷം പേര്‍ വ്യാജന്മാരാണ്” രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
“നമ്മുടെ തെരഞ്ഞെടുപ്പ് സംവിധാനത്തെക്കുറിച്ചാണ് ഞാൻ അടുത്തിടെയായി സംസാരിച്ചുകൊണ്ടിരി ക്കുന്നത്. 2014 മുതൽ എന്തോ കുഴപ്പമുണ്ടെന്ന് എനിക്ക് തോന്നിയിരുന്നു. ഗുജറാത്ത് നിയമസഭാ തെര ഞ്ഞെടുപ്പിൽ എനിക്ക് ഇതിനകം തന്നെ ഒരു സംശയം ഉണ്ടായിരുന്നു.
രാജസ്ഥാനിലോ, മധ്യപ്രദേശിലോ, ഗുജറാത്തിലോ കോൺഗ്രസ് പാർട്ടിക്ക് ഒരു സീറ്റ് പോലും ലഭിച്ചില്ല. അതെന്നെ അത്ഭുതപ്പെടുത്തി. എങ്ങനെയാണ് അവര്‍ തെരഞ്ഞെടുപ്പ് തൂത്തുവാരിയത്. ഞങ്ങൾ സംസാരിക്കുമ്പോഴെല്ലാം ആളുകൾ ‘തെളിവ് എവിടെ’ എന്ന് ചോദിച്ചു. പിന്നെ, മഹാരാഷ്ട്രയിലും എന്തോ സംഭവിച്ചു” രാഹുല്‍ ഗാന്ധി പറഞ്ഞു നിര്‍ത്തി.
അരുൺ ജെയ്റ്റ്‌ലി ഭീഷണിപ്പെടുത്തി: കാർഷിക നിയമങ്ങൾക്കെതിരെ പോരാടിയ കാലത്തെ ഒരു അനുഭവവും അദ്ദേഹം പങ്കുവച്ചു. മുൻ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി തന്നെ ഭീഷണിപ്പെടുത്തിയതായി അദ്ദേഹം ആരോപിച്ചു. “സർക്കാരിനെ എതിർക്കുന്നത് തുടരുകയും കാർഷിക നിയമങ്ങൾക്കെതിരെ പോരാടുകയും ചെയ്‌താൽ, ഞങ്ങൾക്ക് നിങ്ങൾക്കെതിരെ നടപടിയെടുക്കേണ്ടിവരും എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ‘ആരോടാണ് സംസാരിക്കുന്നത് എന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് വലിയ ധാണയില്ല’ എന്നാണ് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞത്”- രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
