Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ സമയമായി; ദൃശ്യത്തിലെ ജോര്‍ജ്‌കുട്ടിയുടെ പള്ളിയിലെ ധ്യാനം ദിനം ഓര്‍മിപ്പിച്ച് കോഴിക്കോട് കളക്‌ടര്‍


കോഴിക്കോട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൻ്റെ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള അവസാന തീയതി ഓർമ്മിപ്പിച്ച് കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്. ജനശ്രദ്ധ ആകർഷിക്കുന്നതിനായി, ഹിറ്റ് ചിത്രം ‘ദൃശ്യ’ത്തിലെ ജോർജുകുട്ടിയെയാണ് കളക്ടർ കൂട്ടുപിടി ച്ചത്. കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഈ രസകരമായ അറിയിപ്പ് പോസ്റ്റ് ചെയ്തത്.

”ഇന്ന് ഓഗസ്റ്റ് 2, ശനിയാഴ്ച. ജോർജ്ജുകുട്ടി മറക്കാൻ ആഗ്രഹിക്കുന്ന ആ ദിനം! ഓഗസ്റ്റ് 7, വ്യാഴാഴ്ച നമ്മൾ മറക്കാൻ പാടില്ലാത്ത ദിനം- തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ വോട്ടർ പട്ടികയിൽ പേര് ചേർക്കേണ്ട അവസാന തീയതി,” എന്നായിരുന്നു കളക്ടറുടെ പോസ്റ്റ്. ഇതിനോടൊപ്പം, പള്ളിയിൽ ധ്യാനം കൂടാൻ പോകുന്ന ജോർജുകുട്ടിയുടെ കുടുംബത്തിൻ്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്.

വോട്ടർ പട്ടികയിൽ പേര് ചേർക്കേണ്ടതെങ്ങനെ?

2025 ജനുവരി 1-ന് 18 വയസ്സ് പൂർത്തിയായവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാവുന്നതാണ്. സംസ്ഥാ ന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഔദ്യോഗിക വെബ്സൈറ്റായ sec.kerala.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം.

പുതിയ അപേക്ഷകർ: വോട്ടർ പട്ടികയിൽ പേര് പുതുതായി ചേർക്കുന്നതിനായി ഫോം 4 ഉപയോഗിക്കണം.

വിവരങ്ങളിലെ തിരുത്തലുകൾ: വോട്ടർ പട്ടികയിലെ വിവരങ്ങൾ തിരുത്തുന്നതിനോ ഒരു തദ്ദേശ സ്ഥാപനത്തിൽ നിന്ന് മറ്റൊന്നിലേക്ക് പേര് മാറ്റുന്നതിനോ ഇതേ ഫോം തന്നെ ഉപയോഗിക്കാം.

ഓൺലൈൻ അപേക്ഷ: ഓൺലൈനായി അപേക്ഷ സമർപ്പിച്ച ശേഷം ലഭിക്കുന്ന കമ്പ്യൂട്ടർ ജനറേറ്റഡ് നോട്ടീസിലെ തീയതിയിൽ ആവശ്യമായ രേഖകളുമായി ഹിയറിംഗിന് ഹാജരാകണം. ഓൺലൈൻ അപേക്ഷയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യാൻ സാധിക്കാത്തവർക്ക് ഹിയറിംഗ് സമയത്ത് നേരിട്ട് നൽകാം.

പേര് ഒഴിവാക്കാൻ: വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കുന്നതിന് ഫോം 5 ഉപയോഗിച്ച് ഓൺലൈ നായി അപേക്ഷിക്കാം. ഇതിൻ്റെ പ്രിന്റൗട്ടിൽ അപേക്ഷകനും വാർഡിലെ ഒരു വോട്ടറും ഒപ്പിട്ട് നേരിട്ടോ തപാൽ വഴിയോ ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർക്ക് സമർപ്പിക്കണം.

കരട് പട്ടിക പ്രസിദ്ധീകരിച്ചു

നിലവിലുള്ള കരട് വോട്ടർ പട്ടികയിൽ നിങ്ങളുടെ പേരുണ്ടോ എന്ന് പരിശോധിക്കുന്നത് വളരെ പ്രധാന മാണ്. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ്സൈറ്റിലും കരട് പട്ടിക ലഭ്യമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വോട്ടർപട്ടികയുടെ അന്തിമപട്ടിക ഓഗസ്റ്റ് 30-ന് പ്രസിദ്ധീ കരിക്കും.

അക്ഷയ സെന്ററുകൾ പോലുള്ള സർക്കാർ അംഗീകൃത ജനസേവന കേന്ദ്രങ്ങളുടെ സഹായവും ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന് തേടാവുന്നതാണ്.


Read Previous

നമ്മള്‍ എന്തെങ്കിലും വാങ്ങുമ്പോള്‍ ഒരു ഇന്ത്യക്കാരന്‍ വിയര്‍പ്പൊഴുക്കിയ സാധനങ്ങള്‍ മാത്രമേ വാങ്ങു എന്ന് തീരുമാനിക്കണം’; ട്രംപിന്റെ തീരുവയ്ക്ക് മോഡിയുടെ ‘സ്വദേശി’ മറുപടി

Read Next

ദി കേരള സ്റ്റോറി’ക്ക് പ്രചോദനം വിഎസിന്‍റെ വാക്കുകള്‍; മുഖ്യമന്ത്രി പിണറായിക്ക് മറുപടിയുമായി സംവിധായകന്‍ സുദീപ്‌തോ സെൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »