ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

71-ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയ ‘ദി കേരള സ്റ്റോറി’ക്ക് നേരെ കേരളത്തിൽനിന്നും ഉയർന്ന രാഷ്ട്രീയ വിമർശനങ്ങൾ വലിയ ചർച്ചകൾക്ക് വഴിതുറക്കുന്നു. “ഇന്ത്യൻ സിനിമയുടെ മതസൗഹാർദ്ദ പാരമ്പര്യത്തെ സിനിമ അപമാനിച്ചു” എന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആരോപണത്തെ തള്ളിക്കളഞ്ഞു സംവിധായകൻ സുദീപ്‌തോ സെൻ രംഗത്തെത്തി. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ്റെ പ്രസ്താവനയാണ് തനിക്ക് ഈ സിനിമ നിർമ്മിക്കാൻ പ്രചോദന മായതെന്നും അദ്ദേഹം ഇ ടിവി ഭാരതിനോട് വെളിപ്പെടുത്തി.
‘വിഎസിൻ്റെ വാക്കുകൾ സിനിമയ്ക്ക് പ്രേരണ’
“20 വർഷത്തിനുള്ളിൽ കേരളം ഒരു ഇസ്ലാമിക രാഷ്ട്രമായി മാറിയേക്കാം” എന്ന് വി.എസ്. അച്യുതാന ന്ദൻ നടത്തിയ പ്രസ്താവനയെ അടിസ്ഥാനമാക്കിയാണ് താൻ ഈ പ്രോജക്റ്റ് ആരംഭിച്ചതെന്ന് സുദീ പ്‌തോ സെൻ പറഞ്ഞു. 2012-13 കാലഘട്ടത്തിൽ കേരളത്തിലെ ഉൾഗ്രാമങ്ങളിൽ സഞ്ചരിച്ച് നടത്തിയ പഠനങ്ങളും ഗവേഷണങ്ങളും ഈ ചിത്രത്തിന് വഴിയൊരുക്കി. ഈ വിഷയത്തിൽ ഒരു ഡോക്യുമെൻ്ററി നിർമ്മിച്ചിരുന്നെങ്കിലും അത് വിജയമായില്ലെന്നും, എന്നാൽ സിനിമ വളരെ ദൂരം മുന്നോട്ട് പോയെന്നും അദ്ദേഹം പറഞ്ഞു.
മികച്ച ചിത്രത്തിനുള്ള പുരസ്കാരത്തിന് പുറമെ, മികച്ച സംവിധായകൻ (സുദീപ്‌തോ സെൻ), മികച്ച ഛായാഗ്രാഹകൻ (പ്രശാന്തനു മൊഹപത്ര) എന്നീ പുരസ്കാരങ്ങളും ദേശീയ പുരസ്കാരമായി ‘ദി കേരള സ്റ്റോറി’ക്ക് ലഭിച്ചു.
താന്‍ ആഹ്ളാദത്തിലായിരുന്നെങ്കിലും സമ്മര്‍ദവും അതുപോലെയായിരുന്നു ” അവാർഡ് പ്രതീക്ഷി ച്ചിരുന്നില്ല, അതിനാൽ അത് ഉള്‍ക്കൊള്ളാന്‍ കുറച്ച് സമയമെടുത്തു. പക്ഷേ ഇപ്പോൾ വളരെ സന്തോഷം, വളരെയധികം പ്രശംസ, വളരെയധികം ആശംസകൾ. ശരിക്കും അത്ഭുതകരമാണെന്നും സെൻ പറഞ്ഞു.
മികച്ച ഛായാഗ്രാഹകനുള്ള അംഗീകാരം പ്രത്യേകിച്ചും അർഥവത്താണ്. “ഞങ്ങൾ ചില സാങ്കേതിക അവാർഡുകൾ പ്രതീക്ഷിച്ചിരുന്നു, ഞങ്ങളുടെ ഡി.ഒ.പി. പ്രശാന്തനു മൊഹപത്രയ്ക്ക് ഒന്ന് ലഭിച്ചത് സിനിമ നിർമ്മിക്കുന്നതിലെ കഠിനാധ്വാനത്തിൻ്റെയും സാങ്കേതിക സമർപ്പണത്തിൻ്റെയും തെളിവാണെന്നും സെന്‍.
വിമര്‍ശിച്ച് ഇടതും വലതും
ദേശീയ അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി വി. ശിവൻ കുട്ടി, കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എന്നിവർ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയരുന്നു. പുരസ്കാര ജൂറിയുടെ തീരുമാനം കേരളത്തിൻ്റെ പൈതൃ കത്തിനും മതസൗഹാർദ്ദത്തിനും അപമാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വർഗീയ വിദ്വേഷം പ്രചരിപ്പിക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
എന്നാൽ, രാഷ്ട്രീയ നേതാക്കളുടെ ഈ വിമർശനങ്ങളോട് താൻ യോജിക്കുന്നില്ലെന്നും രാഷ്ട്രീയക്കാർക്ക് അവരുടേതായ മുൻഗണനകൾ ഉണ്ടാകുമെന്നും സുദീപ്‌തോ സെൻ ഇ ടിവി ഭാരതിനോട് പറഞ്ഞു. അഞ്ച് കോടിയിലധികം ആളുകൾ തിയേറ്ററുകളിലും 22-23 കോടി ആളുകൾ ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളിലും സിനിമ കണ്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ദേശീയ അവാർഡും വാണിജ്യ വിജയവും ഒരുമിച്ച് ലഭിക്കുന്നത് ഓരോ ചലച്ചിത്രകാരൻ്റെയും സ്വപ്നമാണെന്നും വ്യക്തമാക്കി.
അടങ്ങാത്ത വിവാദങ്ങള്‍
നേരത്തെ, റിലീസിന് മുമ്പ് ‘ദി കേരള സ്റ്റോറി’ വലിയ വിവാദങ്ങളിൽ അകപ്പെട്ടിരുന്നു. 32,000 സ്ത്രീകൾ ഐ.എസിൽ ചേർന്നുവെന്ന അവകാശവാദം പിന്നീട് പിൻവലിക്കുകയും, മൂന്ന് സ്ത്രീകളുടെ യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള സാങ്കൽപ്പിക കഥയാണ് സിനിമയെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഭരണകക്ഷിയായ എൽ.ഡി.എഫും പ്രതിപക്ഷമായ യു.ഡി.എഫും ചിത്രത്തെ എതിർത്ത പ്പോൾ, ബി.ജെ.പി. ചിത്രത്തെ പിന്തുണച്ചിരുന്നു. ചിത്രത്തിൻ്റെ ആഖ്യാനത്തിന് മറുപടിയായി, ഡോക്യു മെൻ്ററി ഫിലിം മേക്കർ സാനു കുമ്മിലിൻ്റെ ‘ദി അൺനോൺ കേരള സ്റ്റോറീസ്’ പോലുള്ള എതിർ ഉള്ളടക്ക ങ്ങളും നിർമ്മിക്കപ്പെട്ടു. എങ്കിലും, ജനങ്ങളിൽ നിന്ന് ലഭിച്ച വലിയ പിന്തുണ തൻ്റെ നിലപാടുകൾക്ക് ശക്തി നൽകുന്നുവെന്ന് സുദീപ്‌തോ സെൻ കൂട്ടിച്ചേർത്തു.
