ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ഒ ഐ സി സി റിയാദ് മഞ്ചേരി നിയോജക മണ്ഡലം കമ്മറ്റി നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി മഞ്ചേരി മണ്ഡലത്തിലെ വിവിധയിടങ്ങളിൽ സിഗ്നൽ മിററുകൾ സ്ഥാപിക്കുന്നതിന്റെ ആദ്യ ഘട്ടം ഉദ്ഘാടനം വെള്ളുവങ്ങാട് വെച്ച് പാണ്ടിക്കാട് മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് കാഞ്ഞിരക്കണ്ടൻ മുഹമ്മദ് നിർവഹിച്ചു .
പാണ്ടിക്കാട് മണ്ഡലംകോൺഗ്രസ് വൈസ് പ്രസിഡൻ്റ് കുഞ്ഞുമുഹമ്മദ് കൊടശ്ശേരി, ഒ.ഐ.സി.സി ജില്ലാ വൈസ്പ്രസിഡന്റ് അബൂബക്കർ മഞ്ചേരി നിയോജക മണ്ഡലം പ്രസിഡന്റ് അക്ബർ ബാദുഷ പാണ്ടി ക്കാട് മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി മാരായ മുഹ്സിൻ , സിദ്ദീഖ് പാണ്ടിക്കാട്, അഷ്റഫ് സി.പി, വാപുട്ടികാക്ക സിപി, മുഹമ്മദ് പി ,മുഹമ്മദലി വാപുട്ടി സിപി. എന്നിവർ പങ്കെടുത്തു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകി പ്രവർത്തനം സജീവമമാക്കുമെന്ന് ഐ സി സി നിയോജക മണ്ഡലം കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.
