Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സ്വപ്ന പദ്ധതിയുടെ തൊട്ടരികിൽ യു എ ഇ: ഇത്തിഹാദ് ട്രെയിനിൽ യാത്ര ചെയ്ത് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം


ദുബൈ: യു എ ഇയുടെ സ്വപ്ന പദ്ധതിയായ ഇത്തിഹാദ് റെയിൽ അന്തിമ ഘട്ടത്തിലേക്ക്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്ന് ദുബൈയിൽ നിന്ന് ഫുജൈറയിലേക്ക് ഇത്തിഹാദ് റെയിൽ പാസഞ്ചർ ട്രെയിനിൽ സഞ്ചരിച്ചു. യാത്രയുടെ ചിത്രങ്ങൾ അദ്ദേഹം തന്നെ സമൂഹ മാധ്യമങ്ങളിൽ പങ്കു വയ്ക്കുകയും ചെയ്തു.

ദേശീയ പദ്ധതികളിൽ ഞങ്ങൾ അഭിമാനം കൊള്ളുന്നു എന്നും ഇത്തിഹാദ് പദ്ധതിക്ക് നേതൃത്വം നൽകിയ തെയ്യാബ് ബിൻ മുഹമ്മദ് ബിൻ സായിദിനും അദ്ദേത്തിനൊപ്പം പ്രവർത്തിച്ച എല്ലവരെയും ഓർത്ത് അഭിമാനിക്കുന്നു എന്നും ഷെയ്ഖ് മുഹമ്മദ് ബിൻ പറഞ്ഞു. രാജ്യത്തിന്റെ ഭാവിക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്നും അതിനായി ദിവസവും ഒരു പുതിയ ഇഷ്ടിക ചേർക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ പദ്ധതിയിലൂടെ രാജ്യത്തിന്റെ കിഴക്ക് ഫുജൈറ മുതൽ പടിഞ്ഞാറ് അൽ സില വരെയുള്ള 11 പ്രധാന നഗരങ്ങളെയും പ്രദേശങ്ങളെയും ബന്ധിപ്പിക്കാൻ കഴിയും. അടുത്ത വർഷം സർവീസ് ആരംഭിക്കുമെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത്തിഹാദ് പാസഞ്ചർ ട്രെയിനുകൾ മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിലാണ് സഞ്ചരിക്കുക. 2030 ആകുമ്പോൾ 36 ദശലക്ഷം യാത്രക്കാർ ട്രെയിനുകളിലൂടെ സഞ്ചരിക്കുമെന്നാണ് വിലയിരുത്തൽ.


Read Previous

ഇന്ത്യയെ യാഥാസ്ഥിതിക മത രാജ്യമാക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗരൂഗരാകണം: നവയുഗം ജുബൈൽ

Read Next

സാധാരണ നെഞ്ചെരിച്ചില്‍ അല്ല, ഉടന്‍ ആശുപത്രിയില്‍ പോകണമെന്ന് ഡോക്ടര്‍; ഷൂട്ടിങ് മുടങ്ങാതിരിക്കാന്‍ പോയില്ല; നവാസിന് സംഭവിച്ചത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »