ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

അന്തരിച്ച നടന്‍ കലാഭവന്‍ നവാസിനെ അനുസ്മരിച്ച് നടി സ്‌നേഹ ശ്രീകുമാര്‍. തിരുവനന്തപുരത്തേ ക്കുള്ള യാത്രയിലാണ് നവാസ് മരിച്ചത് അറിയുന്നത്. അവസാനമായി നവാസിനെ കാണാന്‍ ശ്രമിച്ചെ ങ്കിലും എത്താനായില്ലെന്നും സ്‌നേഹ പറയുന്നു. ഈ വിയോഗം ഉമ്മായ്ക്കും രഹ്നചേച്ചിക്കും മക്കള്‍ക്കും സഹിക്കാനുള്ള ശക്തി കൊടുക്കണേ എന്ന പ്രാര്‍ത്ഥന മാത്രമാണുള്ളതെന്നും സ്‌നേഹ പറയുന്നു.
സ്‌നേഹ ശ്രീകുമാറിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:
നവാസിക്ക പോയി. കേട്ടപ്പോള്‍ മുതല്‍ വിശ്വസിക്കാന്‍ പ്രയാസം ആയിരുന്നു. ഷൂട്ടിംഗുമായി ബന്ധപ്പെട്ട് തിരുവനന്തപുരം യാത്രയില്‍ ആയിരുന്നു. കൊല്ലം കഴിഞ്ഞപ്പോള്‍ ആണ് ഈ വാര്‍ത്ത അറിയുന്നത്. അപ്പോള്‍ മുതല്‍ സത്യം ആകരുതേ എന്ന് കരുതി. രാവിലെ ഷൂട്ട് തീര്‍ത്തു ഉച്ചക്ക് തന്നെ പുറപ്പെടാന്‍ നോക്കി പക്ഷെ വന്ദേഭാരത് പോലും ഒരുമണിക്കൂര്‍ വൈകിയാണ് വന്നത്. സ്റ്റേഷനില്‍ ടിനിച്ചേട്ടന്‍ ഉണ്ടായിരുന്നു, അവിടെ എത്താന്‍ പറ്റാത്ത സങ്കടത്തില്‍ ആയിരുന്നു. ഷാജോണ്‍ ചേട്ടന്‍ ആ സമയത്തു വീഡിയോ കാള്‍ വിളിച്ചു, അങ്ങിനെ അവസാനമായി ഞങ്ങള്‍ ഇക്കയെ കണ്ടു.
നവാസിക്ക എനിക്ക് സഹോദരനും ഗുരുസ്ഥാനിയനും ആണ്. ഒന്നിച്ചുള്ള പരിപാടികള്‍, യാത്രകള്‍ എല്ലാം ഓര്‍മയായി.. ആരോഗ്യകാര്യങ്ങളില്‍ ശ്രദിച്ചിരുന്നു, ദുശീലങ്ങള്‍ ഇല്ല, നന്നായി സംസാരിക്കും, പെരുമാറും. അങ്ങനെ ഏറ്റവും പ്രിയപ്പെട്ട നവാസിക്ക. നിയാസിക്കയുടെ കുടുംബം ഞങ്ങളുടെയും ആണ്, ഈ വിയോഗം ഉമ്മായ്ക്കും രഹ്നചേച്ചിക്കും മക്കള്‍ക്കും സഹിക്കാനുള്ള ശക്തി കൊടുക്കണേ എന്ന പ്രാര്‍ത്ഥന മാത്രം.
ചെറുപ്പം മുതലേ കുടുംബത്തിലെ എല്ലാ കാര്യങ്ങളും ഏറ്റടുത്ത നിയാസിക്കക്ക് കുറെയൊക്കെ പിടിച്ചു നിക്കാന്‍ പറ്റും. പുറത്തു കാണിക്കാതെ ആ മനുഷ്യന്‍ സ്വയം ഉരുകുന്നത് ഞങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ട്. എല്ലാവര്‍ക്കും ഇഷ്ട്ടമുള്ള ഒരു മനുഷ്യന്‍ പെട്ടെന്ന് ഇല്ല എന്ന് പറയുമ്പോള്‍. ഇപ്പഴും വിശ്വസിക്കാന്‍ പ്രയാസം. ചെയ്തു വച്ച പരിപാടികളും കഥാപാത്രങ്ങളും നിലനില്‍ക്കും. അത് കലാകാരന്‍ ആയതു കൊണ്ടുള്ള ഒരു അനുഗ്രഹം ആണ്.
