Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മോഹൻലാലിനോട് അടുത്തുനിൽക്കുന്നവർ പൂർണപിന്തുണ പ്രഖ്യാപിച്ചു’; അദ്ദേഹം നേരിട്ട് സംസാരിച്ചിട്ടില്ല; മമ്മൂക്ക വിളിച്ച് കേസിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടു; വിസമ്മതിച്ചപ്പോൾ സിനിമയിൽ നിന്ന് പിന്മാറി:സാന്ദ്ര തോമസ്‌


മോഹൻലാലുമായി അടുത്തുനിൽക്കുന്നവർ തനിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് സാന്ദ്ര തോമസ്. അദ്ദേഹം തന്നോട് നേരിട്ട് സംസാരിച്ചിട്ടില്ലെങ്കിലും അടുത്തുനിൽക്കുന്നവരുടെ നിലപാട് കാരണം അദ്ദേഹത്തിൻ്റെ പിന്തുണ ഉണ്ടെന്നാണ് കരുതുന്നത് എന്നും സാന്ദ്ര തോമസ് പറഞ്ഞു.

ലാലേട്ടൻ എന്നോട് നേരിട്ട് പ്രതികരിച്ചിട്ടില്ല. അദ്ദേഹത്തിന് ചുറ്റും നിൽക്കുന്ന ആളുകൾ സംസാരിച്ചി ട്ടുണ്ട്. അവരൊക്കെ പൂർണ പിന്തുണ തന്നിട്ടുണ്ട്. എൻ്റെ ഒപ്പം തന്നെയാണെന്നാണ് എനിക്ക് മനസ്സിലാ ക്കാൻ കഴിഞ്ഞത്. അദ്ദേഹവുമായി ഏറ്റവും അടുത്തുനിൽക്കുന്നയാളുകൾ സംസാരിക്കുമ്പോൾ അതിൽ നിന്ന് ഞാൻ മനസ്സിലാക്കേണ്ടത് അദ്ദേഹത്തിൻ്റെ പിന്തുണ ഉണ്ടെന്നല്ലേ.”- സാന്ദ്ര ചോദിച്ചു.

മമ്മൂട്ടി വിളിച്ച് കേസിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടിരുന്നു എന്നും വിസമ്മതിച്ചപ്പോൾ പറഞ്ഞുറപ്പിച്ചിരുന്ന പ്രോജക്ടിൽ നിന്ന് അദ്ദേഹം പിന്മാറിയെന്നും സാന്ദ്ര തോമസ് ആരോപിച്ചു മമ്മൂട്ടി വിളിച്ച് കേസിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടിരുന്നു എന്നും സാന്ദ്ര തോമസ് പറഞ്ഞിരുന്നു. മുക്കാൽ മണിക്കൂറോളം സംസാരിച്ചെന്നും കേസുമായി മുന്നോട്ടുപോകരുതെന്നും മമ്മൂട്ടി ആവശ്യ പ്പെട്ടു. എന്നാൽ, താൻ അദ്ദേഹത്തോട് ചോദിച്ച കാര്യം മമ്മൂക്കയുടെ മകൾക്കാണ് ഈ സിറ്റുവേഷൻ വന്നിരുന്നതെങ്കിലോ എന്നാണ്. അപ്പോൾ സാന്ദ്രയുടെ ഇഷ്ടം പോലെ ചെയ്തോളൂ. ഇനി ഒന്നും ഞാൻ പറയുന്നില്ല എന്നാണ് മമ്മൂക്ക പറഞ്ഞത്. പക്ഷേ, അദ്ദേഹം കമ്മിറ്റ് ചെയ്ത സിനിമയിൽ നിന്ന് പിന്മാറി. തന്നെ ഇവിടെനിന്ന് തുടച്ചുമാറ്റാനാണ് എല്ലാവരും ശ്രമിക്കുന്നതെങ്കിൽ താൻ ഇവിടെത്തന്നെയുണ്ടാവു മെന്ന് മമ്മൂട്ടിയോട് പറഞ്ഞു. മമ്മൂട്ടിയുടെ വീട്ടുപണി എടുക്കുന്നയാളാണ് ഇപ്പോൾ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ്റെ പ്രസിഡൻ്റ് എന്നും സാന്ദ്ര പറഞ്ഞു.

പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക തള്ളിയതുമായി ബന്ധ പ്പെട്ടാണ് വിവാദമുണ്ടായത്. ഇതിനെതിരെ സാന്ദ്ര തോമസ് കോടതിയെ സമീപിച്ചു. വരണാധികാരിയെ നിയമിച്ചത് നിയമവിരുദ്ധമാണെന്നും താൻ മത്സരിക്കാൻ യോഗ്യയാണെന്നും ഹർജിയിൽ സാന്ദ്ര തോമസ് പറഞ്ഞിരുന്നു


Read Previous

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡൻ്റ് മമ്മൂട്ടിയുടെ വീട്ടുപണി ചെയ്യുന്നയാൾ’; സാന്ദ്ര തോമസ്

Read Next

യുയുസിയുടെ ബാ​ഗ് തട്ടിപ്പറിച്ച് ഓടി, എസ്എഫ്ഐ സ്ഥാനാർത്ഥിയെ പിടിച്ചുവെച്ച് പൊലീസ്; കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഉന്തും തള്ളും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »