Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പോളിങ് ബൂത്തുകളില്‍ വോട്ട് കൊള്ളയടിക്കപ്പെടുന്നത് എങ്ങനെ? ദൃശ്യാവിഷ്‌കാരം പുറത്തുവിട്ട് കോണ്‍ഗ്രസ്; വരും ദിവസങ്ങളില്‍ പ്രതിഷേധം കടുപ്പിക്കും


ന്യൂഡൽഹി: പോളിങ് ബൂത്തുകളില്‍ വോട്ടുകള്‍ എങ്ങനെ മോഷ്‌ടിക്കപ്പെടുന്നു എന്ന് കാണിക്കുന്ന തിന്‍റെ ദൃശ്യാവിഷ്‌കാരം പുറത്തുവിട്ട് കോണ്‍ഗ്രസ്. ശക്തമായ പ്രതിഷേധമാണ് കോണ്‍ഗ്രസ് വോട്ട് കൊള്ള വിഷയത്തില്‍ ഉയർത്തുന്നത്. ജനങ്ങളോട് പ്രതികരിക്കണമെന്നും ഭരണഘടനാ സ്ഥാപനങ്ങളെ ബിജെപിയുടെ പിടിയിൽ നിന്ന് രക്ഷിക്കണമെന്നും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു.

ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സോഷ്യല്‍മീഡി യയില്‍ പങ്കിട്ടു. “നിങ്ങളുടെ വോട്ട് മോഷ്‌ടിക്കുന്നത് നിങ്ങളുടെ അവകാശങ്ങളുടെ മോഷണമാണ്, നിങ്ങളുടെ സ്വത്വത്തിന്‍റെ മോഷണമാണ്” എന്ന് കുറിച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധി വീഡിയോ പങ്കിട്ടത്.

നിങ്ങളുടെ വോട്ടവകാശം കവർന്നെടുക്കാൻ അനുവദിക്കരുത്, ചോദ്യങ്ങൾ ചോദിക്കൂ, ഉത്തരങ്ങൾ ആവശ്യപ്പെടൂ! #വോട്ട് മോഷണത്തിനെതിരെ നിങ്ങളുടെ ശബ്‌ദം ഉയർത്തൂ, ഭരണഘടനാ സ്ഥാപനങ്ങളെ ബിജെപിയുടെ പിടിയിൽ നിന്ന് മോചിപ്പിക്കൂ!’ -വീഡിയോ പങ്കിട്ടുകൊണ്ട് ഖാർഗെ എക്‌സില്‍ കുറിച്ചതിങ്ങനെ.

കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്രയും എക്‌സില്‍ വീഡിയോ പങ്കിട്ടു, “നിങ്ങളുടെ വോട്ട് മോഷ്‌ടിക്കുന്നത് നിങ്ങളുടെ അവകാശങ്ങളുടെ മോഷണമാണ്, നിങ്ങളുടെ സ്വത്വത്തിന്‍റെ മോഷണമാണ്. നിങ്ങളുടെ വോട്ടവകാശം സംരക്ഷിക്കുക, വോട്ട് മോഷണത്തിനെതിരെ നിങ്ങളുടെ ശബ്‌ദം ഉയർത്തുക,” -പ്രിയങ്ക ഗാന്ധി എക്‌സില്‍ കുറിച്ചു.

കോൺഗ്രസ് നിർമിച്ച വീഡിയോയിൽ ഒരു കുടുംബം പോളിങ് ബൂത്തിൽ പ്രവേശിക്കുന്നതും രണ്ട് പേർ അവരുടെ വോട്ടുകൾ ഇതിനകം തന്നെ രേഖപ്പെടുത്തിയതും കാണിക്കുന്നു. ബൂത്തിലെ പോളിങ് ഓഫിസർ ഈ പ്രവൃത്തിക്ക് കൂട്ടുനില്‍ക്കുന്നതും ദൃശ്യത്തില്‍ കാണിക്കുന്നുണ്ട്.

രാഹുല്‍ ഗാന്ധി വോട്ട് മോഷണത്തില്‍ തെളിവുകള്‍ നിരത്തിയതിന് പിന്നാലെ വലിയ പ്രതിഷേധമാണ് ബിജെപിക്കെതിരെയും തെരഞ്ഞെടുപ്പ് കമ്മിഷനെതിരെയും രാജ്യവ്യാപകമായി ഉയർന്നത്. കോണ്‍ഗ്രസ് വിഷയത്തില്‍ ഉന്നതതല യോഗം വിളിക്കുകയും അധ്യക്ഷൻ ഖാർഗെ പാർട്ടി ജനറൽ സെക്രട്ടറിമാർ, ചുമതലക്കാർ, മുന്നണി സംഘടനാ മേധാവികൾ എന്നിവരുമായി കൂടിക്കാഴ്‌ച നടത്തുകയും ചെയ്‌തു. പാർട്ടി മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി, ജനറൽ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, ജയറാം രമേശ്, കെ സി വേണുഗോപാൽ, സച്ചിൻ പൈലറ്റ്, ഭൻവർ ജിതേന്ദ്ര സിങ്, ഗുലാം അഹമ്മദ് മിർ, ട്രഷറർ അജയ് മാക്കൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

‘ജനാധിപത്യത്തെ എങ്ങനെ ശ്വാസം മുട്ടിക്കുന്നു എന്ന് തെളിവുകള്‍ സഹിതമാണ് രാഹുല്‍ ഗാന്ധി പുറത്തുകൊണ്ടുവന്നത്. വോട്ട് കൊള്ള വലിയൊരു പ്രശനമാണ്.’ -യോഗത്തില്‍ പങ്കെടുത്ത ശേഷം കോൺഗ്രസ് നേതാവും നാഷണൽ സ്‌റ്റുഡന്‍സ് യൂണിയൻ ഓഫ് ഇന്ത്യ (എൻ‌എസ്‌യു‌ഐ) യുടെ എ‌ഐ‌സി‌സി ഇൻ-ചാർജുമായ കനയ്യ കുമാർ പ്രതികരിച്ചു. വരും ദിവസങ്ങളില്‍ മൂന്ന് സുപ്രധാന പരിപാടികളിലൂടെ കോണ്‍ഗ്രസ്, വിഷയം ജനങ്ങളിലേക്ക് എത്തിക്കുമെന്നും കനയ്യ കുമാർ പറഞ്ഞു.

സ്വാതന്ത്ര്യദിനത്തിന്‍റെ തലേന്ന് ഓഗസ്റ്റ് 14 ന് ‘ലോകതന്ത്ര ബച്ചാവോ’ നടക്കുമെന്നും എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും മാർച്ച് നടത്തുമെന്നും കനയ്യ കുമാർ പറഞ്ഞു. ഓഗസ്റ്റ് 22 നും സെപ്റ്റംബർ 7 നും ഇടയിൽ, എല്ലാ സംസ്ഥാനളിലെയും ആസ്ഥാനങ്ങളില്‍ കോൺഗ്രസ് “വോട്ട് കള്ളന്മാർ, അധികാരം ഉപേക്ഷിക്കുക” എന്ന മുദ്രാവാക്യവുമായി റാലികൾ നടത്തുമെന്നും കനയ്യ കുമാർ കൂട്ടിച്ചേർത്തു.

സെപ്റ്റംബർ 15 നും ഒക്ടോബർ 15 നും ഇടയിൽ, വോട്ടവകാശം സംരക്ഷിക്കുന്നതിനും ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി ഒരു ഒപ്പ് ശേഖരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ സഖ്യത്തിലെ മുഴുവൻ പാർട്ടികളും ഒന്നിച്ച് നില്‍ക്കുമെന്നും കനയ്യ കുമാർ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിഷനില്‍ നിന്ന് ഡിജിറ്റല്‍ വോട്ടർ പട്ടിക ആവശ്യപ്പട്ടുകൊണ്ടുള്ള കോണ്‍ഗ്രസിന്‍റെ കാമ്പയിനെ പിന്തുണയ്‌ക്കാൻ പൊതുജനങ്ങള്‍ക്കായി ഒരു വെബ്‌ പോർട്ടലും ആരംഭിച്ചിട്ടുണ്ട്. votechori.in/ecdemand ആണ് ലിങ്ക്.


Read Previous

ഒരു കെട്ടിട നമ്പറില്‍ 327 വോട്ടര്‍മാര്‍’; കോഴിക്കോട് കോര്‍പ്പറേഷനില്‍ വോട്ടര്‍ പട്ടികയില്‍ ക്രമക്കേടെന്ന് മുസ്ലീംലീഗ്

Read Next

യുക്രെയ്ൻ യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത പ്രത്യാഘാതങ്ങൾ; പുടിന് മുന്നറിയിപ്പുമായി ട്രംപ്; സെലെൻസ്കിയുടെയും റഷ്യയുടെയും ഉപാധികൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »