ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: എഴുപത്തിയൊമ്പതാമത് സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ റിയാദ് ഇന്ത്യന്‍ എംബസിയില്‍ ആഘോഷിച്ചു. സ്ഥാനപതി ഡോ. സുഹൈല്‍ അജാസ് ഖാന്‍ രാവിലെ ഒമ്പത് മണിക്ക് പതാക ഉയര്‍ത്തി. ദേശിയ ഗാനം മുഴങ്ങുകയും തുടര്‍ന്ന് മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി എംബസി ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍, ഇന്ത്യന്‍ പ്രവാസി സമൂഹം എന്നിവരുള്‍പ്പെടെ ആയിരത്തോളം ആളുകള്‍ പങ്കെടുത്തു.

അവധി ദിനം ആയതുകൊണ്ട് തന്നെ പതിവില്‍ കവിഞ്ഞ ആള്‍ കൂട്ടമാണ് ഇന്ന് എംബസിയിലേക്ക് ഒഴുകിയെത്തിയത്. കടത്ത ചൂട് കണക്കിലെടുത്ത് ഓഡിറ്റോറിയ ത്തിന് അകത്തായിരുന്നു ആഘോഷ പരിപാടികള്‍ ക്രമികരിച്ചത് മാത്രമല്ല പുറത്ത് വലിയ സ്ക്രീനില്‍ തണലൊരുക്കി ആഘോഷ പരിപാടികള്‍ ആസ്വദിക്കാന്‍ അവസരമൊരുക്കിയിരുന്നു


രാഷ്ട്രപതിയുടെ സന്ദേശം അംബാസഡര്‍ അവതരിപ്പിച്ചു. ഇന്ത്യ-സൗദി ബന്ധം ശക്തമാണെന്നു പറഞ്ഞ അംബാസഡര്‍ 2047 ആകുന്നതോടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കാന്‍ കഴിയുന്ന മുന്നേറ്റമാണ് നടക്കുന്നതെന്നു പറഞ്ഞു. നൃത്തനൃത്യങ്ങള്‍, ദേശഭക്തി ഗാനം തുടങ്ങി വിവിധ സാംസ്‌കാരിക പരിപാടിളും അരങ്ങേറി.

ഔദ്യോഗിക പരിപാടിക്ക് ശേഷം അംബാസഡർ ഖാൻ ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങളുമായി ആശയവിനിമയം നടത്തി. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് എംബസി ഉദ്യോഗസ്ഥരും അവരുടെ കുടുംബങ്ങളും ഇന്ത്യന് കമ്മ്യൂണിറ്റി അംഗങ്ങളും ‘ഹര്‍ ഘര്‍ തിരംഗ’ കാമ്പെയ്നില്‍ പങ്കെടുത്തു,
ശുചിത്വവും പ്രസന്നവുമായ ജോലിസ്ഥലം സൃഷ്ടിക്കുന്നതിനൊപ്പം സേവന മനോഭാവവും കാര്യക്ഷ മതയും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ‘ഹർ ഘർ സ്വച്ഛതാ’ കാമ്പയിനിന്റെ ഭാഗമായി എംബസിയിൽ പ്രത്യേക ശുചിത്വ യജ്ഞം സംഘടിപ്പിച്ചിരുന്നു.
