Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ജയിലില്‍ ആയാല്‍ പുറത്ത്’; ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച് അമിത് ഷാ; കീറിയെറിഞ്ഞ് പ്രതിപക്ഷം, സഭയില്‍ കയ്യാങ്കളി


ന്യൂഡല്‍ഹി: ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്യപ്പെടുന്ന പ്രധാനമന്ത്രി, മുഖ്യമന്ത്രി മാര്‍, മന്ത്രിമാര്‍ എന്നിവര്‍ 30 ദിവസം കസ്റ്റഡിയിലായിട്ടും രാജിവയ്ക്കുന്നില്ലെങ്കില്‍ 31ാം ദിവസം നിര്‍ബന്ധിത രാജി ഉറപ്പാക്കുന്നതുള്‍പ്പടെയുള്ള മൂന്ന് ബില്ലുകള്‍ കേന്ദ്രമന്ത്രി അമിത് ഷാ ലോക്‌സഭയില്‍ അവതരിപ്പിച്ചു. ബില്ല് അവതരിപ്പിച്ച ഉടന്‍ തന്നെ പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിക്കുകയും സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുകയും ചെയ്തു. അവതരണത്തിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ബില്ലുകളുടെ പകര്‍പ്പുകള്‍ കീറിയെറിഞ്ഞു

എഐഎംഐഎമ്മിന്റെ അസദുദ്ദീന്‍ ഒവൈസി, കോണ്‍ഗ്രസിന്റെ മനീഷ് തിവാരി, കെസി വേണുഗോ പാല്‍, എന്‍കെ പ്രേമചന്ദ്രന്‍ തുടങ്ങിയ പ്രതിപക്ഷ എംപിമാര്‍ ഈ നിയമനിര്‍മ്മാണം ഭരണഘടനയ്ക്കും ഫെഡറലിസത്തിനും എതിരാണെന്ന് പറഞ്ഞ് ബില്ലുകള്‍ക്കെതിരെ രംഗത്തെത്തി. ബില്ലുകള്‍ തിടുക്ക ത്തില്‍ കൊണ്ടുവന്നതാണെന്ന വിമര്‍ശനം ഷാ തള്ളി. ബില്ലുകള്‍ പാര്‍ലമെന്റിന്റെ സംയുക്ത സമിതി ക്ക് അയക്കുമെന്നും, അവിടെ പ്രതിപക്ഷം ഉള്‍പ്പെടെ ഇരുസഭകളിലെയും അംഗങ്ങള്‍ക്ക് അവരുടെ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ അവസരം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ അമിത് ഷാ അറസ്റ്റിലായപ്പോള്‍ രാജിവച്ചിരുന്നോയെന്ന് കോണ്‍ഗ്രസ് അംഗം കെസി വേണുഗോപാല്‍ ചോദിച്ചു. എന്നാല്‍ അറസ്റ്റിന് മുന്‍പ് ധാര്‍മിക ഉത്തര വാദിത്തം ഏറ്റെടുത്ത് രാജിവെച്ചിരുന്നെന്നും കോടതി കുറ്റവിമക്തനാക്കിയ ശേഷമാണ് ഭരണഘടന പദവികള്‍ അലങ്കരിച്ചതെന്നും അമിത് ഷാ മറുപടി പറഞ്ഞു. ‘ഗുരുതരമായ കുറ്റങ്ങള്‍ നേരിടുമ്പോള്‍ ഭരണഘടനാപരമായ പദവികള്‍ വഹിക്കുന്നത് ലജ്ജാകരമാണ്,’ ഷാ പറഞ്ഞു. തുടര്‍ച്ചയായ പ്രതിഷേധ ങ്ങള്‍ക്കിടെ സഭ 5 മണി വരെ നിര്‍ത്തിവെച്ചു.

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ബില്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഒവൈസി പറഞ്ഞു. ബില്ലിനെതിരെ ഒവൈസി നിരാകരണ പ്രമേയം സഭയില്‍ അവതരിപ്പിച്ചു. ഭരണഘടനയെ തകര്‍ക്കുന്ന ബില്ലെന്ന് കോണ്‍ ഗ്രസ് എംപി മനീഷ് തിവാരി പറഞ്ഞു. സംസ്ഥാനങ്ങളുടെ അധികാര പരിധിയിലുള്ള കടന്നു കയറ്റമാ ണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമന്റെറി ജനാധിപത്യത്തെ തകര്‍ക്കുന്ന ബില്ലിനെ അംഗീകരി ക്കാനാകില്ലെന്ന് കെസി വേണുഗോപാലും സഭയില്‍ ചൂണ്ടിക്കാട്ടി.


Read Previous

സുപ്രീം കോടതി വിധിയില്‍ അസ്വസ്ഥന്‍; മുഖ്യമന്ത്രിയെ ആക്രമിച്ചയാള്‍ ‘പട്ടി സ്‌നേഹി’; പ്രതി ഗുജറാത്ത് സ്വദേശി

Read Next

എ.ഡി. 825 ലാണ് മലയാളികള്‍ക്കായി കൊല്ലവര്‍ഷം പിറന്നത്; മലയാളികള്‍ പുതിയ നൂറ്റാണ്ടിലേക്ക്; 46 വയസ് പിന്നിട്ടവര്‍ അതിഭാഗ്യവാന്മാർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »