Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

താൻ വ്യക്തിപരമായി ആരുടെയും പേര് പറയുന്നില്ലെന്ന് ആവർത്തിച്ച് യുവനടി റിനി ആൻ ജോർജ്. ‘ഈ  പറയുന്ന  വ്യക്തി  ഇനിയെങ്കിലും  നവീകരിക്കപ്പെടണം,  നല്ല  സുഹൃത്തായി കാണുന്നു


തിരുവനന്തപുരം: താൻ വ്യക്തിപരമായി ആരുടെയും പേര് പറയുന്നില്ലെന്ന് ആവർത്തിച്ച് യുവനടി റിനി ആൻ ജോർജ്. രാഷ്ട്രീയ നേതാവ് എങ്ങനെയായിരിക്കണമെന്നാണ് ഞാൻ പറഞ്ഞതെന്നും റിനി മാദ്ധ്യമങ്ങളോട് പറഞ്ഞു. ഈ പറയുന്ന വ്യക്തി ഇനിയെങ്കിലും നവീകരിക്കപ്പെടണമെന്നും നടി വ്യക്തമാക്കി.

സ്ത്രീകൾ മുന്നോട്ട് വരുമ്പോൾ സമൂഹം അത് ഏറ്റെടുത്ത് സത്യവസ്ഥ മനസിലാക്കണം. ഈ വിഷയത്തിൽ ഞാൻ ആദ്യം മുന്നോട്ട് വന്നപ്പോൾ എന്നെ പലരും അധിക്ഷേപിച്ചു. രാഷ്ട്രീയ നേതാവ് എങ്ങനെയായിരിക്കണമെന്നാണ് ഞാൻ പറഞ്ഞത്. രാജി വച്ചതിൽ എനിക്ക് ഒരു വ്യക്തിപരമായ താൽപര്യവും ഇല്ല. അത് ആ പ്രസ്ഥനത്തിന്റേതാണ്. ഇപ്പോഴും ഞാൻ പറയുന്നത്. ഈ പറയുന്ന വ്യക്തി ഇനിയെങ്കിലും നവീകരിക്കപ്പെടണമെന്നാണ്. ഇപ്പോഴും ഒരു നല്ല സുഹൃത്തായി തന്നെയാണ് കാണുന്നത്. ഒരു രാഷ്ട്രീയ നേതാവ് സമൂഹത്തിൽ എങ്ങനെയായിരിക്കണമെന്നതാണ് വിഷയം. എന്റെ ഭാഗത്ത് ശരിയാണെങ്കിൽ കാലം തെളിയിക്കുമെന്ന് ഞാൻ മുൻപ് പറഞ്ഞിരുന്നു. വിഷയം അന്വേഷിക്കണം. കൂടുതൽ ഇരകൾ ഉണ്ട്. പക്ഷേ അവർക്ക് ഭയമാണ് തുറന്നുപറയാൻ. സ്ത്രീകൾക്ക് വേണ്ടിയുള്ള ഒരു പോരാട്ടമാണ് നടന്നത്. ആ വ്യക്തിക്കെതിരെ ഇനി നടപടിയെടുക്കേണ്ടത് ആ പാർട്ടിയാണ്’- റിനി പറഞ്ഞു.

ജനപ്രതിനിധിയായ യുവനേതാവ് തനിക്ക് അശ്ളീലസന്ദേശം അയച്ചെന്നും പാർട്ടിയിലെ നേതാക്കളുടെ പെൺമക്കളെ ഉപദ്രവിച്ചിട്ടുണ്ടെന്നുമാണ് റിനി ആൻ ജോർജ് കൗമുദി ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. കേരളത്തിലെ യുവനേതാവ് മോശമായി പെരുമാറിയെന്നാണ് റിനി ആദ്യം വെളിപ്പെടുത്തിയത്. ഇന്നലെ വൈകിട്ട് മാദ്ധ്യമങ്ങളോട് ഇക്കാര്യം ആവർത്തിക്കുകയായിരുന്നു.


Read Previous

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം; കോഴിക്കോട് ഏഴുവയസുകാരന് രോഗം സ്ഥിരീകരിച്ചു

Read Next

കെ.ബി. ഖലീൽ അനുസ്മരണവും, സ്കോളർഷിപ്പ്, ഹെൽത്ത് ഇൻഷുറൻസ് വിതരണവും സംഘടിപ്പിച്ച് കൊച്ചി കൂട്ടായ്മ റിയാദ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »