Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇടിച്ച വാഹനം നിർത്താതെ പോയി; യുപി സ്വദേശിയെ നാട്ടിലെത്തിക്കാൻ കേളി സഹായം.


റിയാദ് : ജോലിക്ക് പോകുന്നതിനിടെ വാഹനാപകടത്തിൽ പരിക്ക്പറ്റി ചികിൽസയിലായിരുന്ന ഉത്തർ പ്രദേശ് സ്വദേശിയെ കേളി ഇടപെടലിൽ നാട്ടിലെത്തിച്ചു. അൽഖർജിൽ ഹൗസ് ഡ്രൈവർ വിസയിൽ എത്തിയ വക്കീൽ കഴിഞ്ഞ രണ്ടുമാസം മുമ്പാണ് അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് തിരിച്ചെത്തിയത്. തൻ്റെ താമസ സ്ഥലത്ത് നിന്നും കുറച്ചകലെയുള്ളയുള്ള ജോലി സ്ഥലത്തേക്ക് സൈക്കിളിൽ പോകവേ പിന്നിൽ നിന്ന് അതിവേഗത്തിൽ വന്ന വാഹനം ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ റോഡരികിലേക്ക് തെറിച്ചു വീഴുകയും ഇടത് കാലിന് സാരമായ പരിക്കേ ൽക്കുകയും ചെയ്തു. ഇടിച്ച വാഹനം നിർത്താതെ പോയതിനാൽ കൂട്ടുകാർ ചേർന്ന്ഇ ദ്ദേഹത്തെ തൊട്ടടുത്തുള്ള കിംഗ് ഖാലിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുഹൃത്തുക്കൾ ഇദ്ദേഹത്തിൻ്റെ സ്‌പോൺസർക്ക് വിവരമറിയിക്കുകയും ചെയ്തു. സ്പോൺസർ വിഷയത്തിൽ ഇടപെട്ടില്ലെന്നുമാത്രമല്ല ഉറൂബ് ആക്കുകയാണ് ചെയ്തത്.

ഇടത് കാലിൻ്റെ എല്ല് പൊട്ടിയതിനാൽ തുടർ ചികിത്സക്ക് ഇദ്ദേഹത്തെ റിയാദിലെ അൽ ഇമാൻ ആശുപത്രിയിലേക്ക് മാറ്റി. വക്കീലിന്റെ സുഹൃത്ത് മുഖേന കേളി പ്രവർത്തകൻ നൗഫൽ പുള്ളാടനു മായി ബന്ധപ്പെടുകയുംതുടർന്ന് നൗഫൽ ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിക്കുകയും, കേളി ജീവകാരുണ്യ പ്രവർത്തകൻ നാസർ പൊന്നാനി മുഖേന ഇന്ത്യൻ എംബസിയിൽ വക്കീലിൻ്റെ വിഷയ ങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.

ഹുറൂബ് ആയതിനാൽ നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടി ക്രമങ്ങൾക്ക് ആവശ്യമായ ഇടപെടൽ എംബസ്സിയിൽ നടത്തി. ആശുപത്രിയിൽ നിന്നും ഡോക്ടർമാരുടെ സമ്മതപ്രകാരം ഫൈനൽ എക്സിറ്റ് അടിക്കുന്നതിനായി എംബസിയിൽ ഹാജരാക്കുകയും വിരലടയാളം രേഖപ്പെടുത്തുന്നതിനാവശ്യമായ നടപടി ക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്തു. അൽഖർജ് അൽ ദോസരി ക്ലിനിക്കിലെ ജനകീയ ഡോക്ടർ നാസർ വക്കീലിനുവേണ്ട മെഡിക്കൽ യാത്രാ രേഖകൾ തയ്യാറാക്കി നൽകി. ആപത്ത് ഘട്ടത്തിൽ സഹായത്തിനെത്തിയ കേളി പ്രവർത്തകർക്ക് നന്ദി പറഞ്ഞ് വക്കീൽ കഴിഞ്ഞ ദിവസം ഫ്ളൈ നാസ് വിമാനത്തിൽ നാട്ടിലേക്ക് തിരിച്ചു.


Read Previous

കെ.ബി. ഖലീൽ അനുസ്മരണവും, സ്കോളർഷിപ്പ്, ഹെൽത്ത് ഇൻഷുറൻസ് വിതരണവും സംഘടിപ്പിച്ച് കൊച്ചി കൂട്ടായ്മ റിയാദ്

Read Next

ആരോഗ്യ – നിയമ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ച് കേളി റൗദ ഏരിയ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »