Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇന്ത്യയെ പിണക്കിയത് കുടുംബത്തിന്റെ പാക് ബിസിനസ് താല്‍പര്യം സംരക്ഷിക്കാന്‍’: ട്രംപിനെതിരെ ഗുരുതര ആരോപണവുമായി ജെയ്ക് സള്ളിവന്‍


വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന്‍. പാകിസ്ഥാനിലുള്ള തന്റെ കുടുംബത്തിന്റെ ബിസിനസ് ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ട്രംപ് ഇന്ത്യയുമായുള്ള ബന്ധം ബലികഴിച്ചത് എന്നാണ് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സള്ളിവന്റെ വെളിപ്പെടുത്തല്‍. ‘ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയു മായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ പതിറ്റാണ്ടുകളായി കക്ഷി ഭേദമന്യേ അമേരിക്ക പ്രവര്‍ത്തിച്ചു വരിക യായിരുന്നു. സാങ്കേതിക വിദ്യ, പ്രതിഭ, സാമ്പത്തികം, ചൈനയുടെ തന്ത്രപരമായ നീക്കങ്ങളെ പ്രതിരോധിക്കല്‍ എന്നിവയില്‍ യു.എസുമായി ഒരുമിച്ച് നില്‍ക്കേണ്ട രാജ്യമാണ് ഇന്ത്യ.

ഈ രംഗത്ത് കാര്യമായ പുരോഗതിയും യു.എസ് കൈവരിച്ചിരുന്നു’- മെയ്ദാസ് ടച്ച് എന്ന യൂട്യൂബ് ചാനലില്‍ അതിഥിയായി എത്തിയ ജെയ്ക് സള്ളിവന്‍ പറഞ്ഞു. എന്നാല്‍ ട്രംപിന്റെ കുടുംബവുമായി ബിസിനസ് ഇടപാടുകളില്‍ ഏര്‍പ്പെടാന്‍ പാകിസ്ഥാന്‍ കാണിക്കുന്ന സന്നദ്ധതയ്ക്കാണ് ട്രംപ് പ്രാധാന്യം കൊടുക്കുന്നത്. ട്രംപ് ഇന്ത്യയുമായുള്ള ബന്ധത്തെ അവഗണിച്ചതിനുള്ള പ്രധാന കാരണവും ഇതാണ്.

നയതന്ത്രപരമായി ഇതൊരു വലിയ തിരിച്ചടിയാണ്. കാരണം അമേരിക്കയുടെ സുപ്രധാനമായ പല താല്‍പര്യങ്ങളും സംരക്ഷിക്കുന്നതിന് ശക്തമായ ഇന്ത്യ-യു.എസ് പങ്കാളിത്തം അത്യന്താപേക്ഷിതമാ ണെന്നും അദേഹം പറഞ്ഞു. ഇന്ത്യക്കുമേല്‍ 50 ശതമാനം തീരുവ ചുമത്താനായി വ്യാപാര കമ്മി, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങല്‍ എന്നിവയാണ് അമേരിക്ക കാരണമായി പറയുന്നത്. എന്നാല്‍ അന്താ രാഷ്ട്ര മാധ്യമങ്ങള്‍ പരസ്യമാക്കിയതു പോലെ, നാല് ദിവസം നീണ്ട ഇന്ത്യ-പാക് യുദ്ധത്തില്‍ മധ്യസ്ഥത വഹിച്ചെന്ന ട്രംപിന്റെ നുണയെ ഇന്ത്യ തുറന്നു കാട്ടിയതാണ് അമേരിക്കന്‍ പ്രസിഡന്റിനെ പ്രകോപിപ്പിച്ചത്.

മറുവശത്ത്, പാകിസ്ഥാന്‍ ട്രംപിനെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് നാമനിര്‍ദ്ദേശം ചെയ്യുക മാത്രമല്ല, അദേഹത്തിന്റെ കുടുംബത്തെയും കൂട്ടാളികളെയും തങ്ങളുടെ പുതിയ പാകിസ്ഥാന്‍ ക്രിപ്റ്റോ കൗണ്‍സിലില്‍ പങ്കാളികളാക്കുകയും ചെയ്തു. പഹല്‍ഗാം ഭീകരാക്രമണത്തിന് ദിവസങ്ങള്‍ക്ക് ശേഷം ട്രംപിന്റെ കുടുംബത്തിന്റെ പിന്തുണയുള്ള വേള്‍ഡ് ലിബര്‍ട്ടി ഫിനാന്‍ഷ്യല്‍, പാകിസ്താന്‍ ക്രിപ്റ്റോ കൗണ്‍സിലുമായി കരാറില്‍ ഒപ്പുവെച്ചു. ഇന്ത്യക്കെതിരെ പാകിസ്ഥാനെ ട്രംപ് അനുകൂലിച്ച തിന്റെ ഫലമായാണ് ഒരു പാകിസ്ഥാനി സംരംഭത്തിലുള്ള ട്രംപ് കുടുംബത്തിന്റെ ഈ പങ്കാളിത്വത്തെ സള്ളിവന്‍ ഉള്‍പ്പെടെയുള്ള വിദഗ്ധര്‍ കാണുന്നത്.

ഇന്ത്യ-യു.എസ് ബന്ധത്തില്‍ ഇപ്പോള്‍ സംഭവിക്കുന്ന കാര്യങ്ങള്‍ ലോകമെമ്പാടുമുള്ള അമേരിക്കയുടെ എല്ലാ ബന്ധങ്ങളിലും പങ്കാളിത്തങ്ങളിലും നേരിട്ടും അല്ലാതെയുമുള്ള പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കു മെന്നും മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മുന്നറിയിപ്പ് നല്‍കി.


Read Previous

ആധാര്‍ പൗരത്വ രേഖയായി കണക്കാക്കാനാകില്ല’: ഹര്‍ജികള്‍ തള്ളി സുപ്രീം കോടതി

Read Next

ഭൂകമ്പം: അഫ്‌ഗാനിൽ മരണം 1500  കവിഞ്ഞു, പരിക്കേറ്റത് മൂവായിരത്തിലധികം പേർക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »