Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇല ഒന്നിന് 200 മുതൽ 350 രൂപവരെ, ഒറ്റക്കാളിൽ അഞ്ചു പായസങ്ങളടങ്ങിയ സദ്യ വീട്ടിലെത്തും


കോട്ടയം : അടുക്കളയി​ൽ പൂരാടം മുതലേ തുടങ്ങുന്ന സദ്യവട്ടത്തി​ന്റെ കാലം കഴി​ഞ്ഞു. ഇന്നെല്ലാം ഇൻസ്റ്റന്റായതോടെ സദ്യയും ആ വഴിയ്​ക്ക് തന്നെ. ഓണ വി​പണി​യി​ലെ താരം ഇന്ന് ഓണസദ്യയാണ്. ഒരു കാൾ മാത്രം മതി​. സകലവി​ഭവങ്ങളും തൂശനി​ലയും സഹി​തം ഓണസദ്യ വീട്ടി​ലെത്തും. അതുകൊണ്ടുതന്നെ വീട്ടമ്മമാർക്ക് പാചകത്തി​ന്റെ തി​രക്കും ടെൻഷനുമി​ല്ല. പകരം വിവിധ കാറ്ററിംഗ് സർവീസുകളും ഹോട്ടലുകളുമാണ് സദ്യവട്ടത്തി​ന്റെ തി​രക്ക് ഏറ്റെടുത്തി​രി​ക്കുന്നത്.

സദ്യയ്ക്കുള്ള ബുക്കിംഗുകൾ കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു. കുടുംബശ്രീയും കാറ്ററിംഗ് സർവീസ് ആരംഭിച്ചിട്ടുണ്ട്. ഇത് ഗ്രാമപ്രദേശത്തെ വീട്ടമ്മമാർക്ക് പുതി​യൊരു തൊഴിൽവരുമാന മാർഗം കൂടെയാണ്. തൂശനിലയിൽ അവിയലും തോരനും പച്ചടിയും കിച്ചടിയും പായസവും ഓലനുമടക്കം പരമ്പരാഗത ഓണസദ്യ ലഭിക്കും. ഓണക്കാലം കാറ്ററിംഗ് സർവീസ്, ഹോട്ടൽ എന്നിവയ്ക്ക് കൊയ്ത്തുകാലമാണ്. വർഷം തോറും ഓണസദ്യ ബുക്ക് ചെയ്യുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. ആവശ്യക്കാർ ഏറിയതോടെ പലയിടത്തും ബുക്കിഗ് അവസാനിപ്പിച്ചിരിക്കുകയാണ്. ചിലയിടങ്ങളിൽ ഉത്രാടം വരെ ബുക്കിംഗ് സ്വീകരിക്കും

ഇല ഒന്നിന് 200 – 350
ഇല ഒന്നിന് 200 മുതൽ 350 രൂപവരെയുള്ള പാക്കേജുകളുണ്ട്. പായസം മാത്രം മതിയെങ്കിൽ അങ്ങനെയും വാങ്ങാം. അട, പാൽപ്പായസം, പ്രഥമൻ, പരിപ്പ്, പഴംപ്രഥമൻ തുടങ്ങിയവ ലഭിക്കും. ആവശ്യക്കാരേറെയുള്ള പാലട പ്രഥമനാണ് കൂട്ടത്തിൽ കേമൻ. ലിറ്ററിന് 350 രൂപ മുതൽ വില ആരംഭിക്കും. അടപ്രഥമന് 350. ഹോട്ടലുകളിൽ ഓണാഘോഷങ്ങളും സംഘടിപ്പിക്കുന്നുണ്ട്. സ്ഥാപനങ്ങൾക്കോ, ഫാമിലിക്കോ ബുക്ക് ചെയ്യാം. 699, 999 രൂപയുടെ പാക്കേജുകളാണ് അധികം ആളുകളും തിരഞ്ഞെടുക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു.

വാഴയിലയും മറുനാട്ടിൽ നിന്ന് വരണം

വാഴയില ഇല്ലാത്ത ഓണസദ്യയെ കുറിച്ച് മലയാളികൾക്ക് ചിന്തിക്കാനാകില്ല. പണ്ട് സദ്യതയ്യാറാകുമ്പോൾ തൊടിയിൽ നിന്ന് ഇല വെട്ടിവരുന്ന കാലം കഴിഞ്ഞു. ഇന്ന് പല വീടുകളിലും വാഴയില്ല. ഇതോടെ വാഴയിലയ്ക്കും ഡിമാന്റായി. തമിഴ്‌നാട്ടിൽ നിന്നാണ് തൂശനിലയിൽ ഏറെയും വരുന്നത്. മുൻവർഷം വയനാട് മേഖലയിൽ നിന്നു വാഴയില എത്തിയിരുന്നതായി കച്ചവടക്കാർ പറയുന്നു. വാഴയിലക്കെട്ടിന് വില 200 വരും


Read Previous

ഭൂകമ്പം: അഫ്‌ഗാനിൽ മരണം 1500  കവിഞ്ഞു, പരിക്കേറ്റത് മൂവായിരത്തിലധികം പേർക്ക്

Read Next

ബുദ്ധിമുട്ടുന്നത് ബസിൽ വന്നവർ ലക്ഷങ്ങൾ മുടക്കിയിട്ടും ഇപ്പോഴും പ്രവർത്തനമില്ല

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »