Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ബുദ്ധിമുട്ടുന്നത് ബസിൽ വന്നവർ ലക്ഷങ്ങൾ മുടക്കിയിട്ടും ഇപ്പോഴും പ്രവർത്തനമില്ല


മൂവാറ്റുപുഴ: ദിനം പ്രതി നൂറുകണക്കിന് ബസുകളും ആയിരക്കണക്കിന് യാത്രക്കാരുമെത്തുന്ന മൂവാറ്റുപുഴ നഗരസഭ ഈസ്റ്റ് ബസ് സ്റ്റാൻഡിൽ ടോയ്‌ലെറ്റുകൾ പൂട്ടിയിട്ടിട്ട് വർഷങ്ങളാവുന്നു. സാമൂഹ്യ വിരുദ്ധരുടെ ശല്യവും നഗരസഭയുടെ നിഷ്‌കൃയത്വവും മൂലമാണ് ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ടോയ്ലറ്റുകൾ അടച്ചിട്ടിരിക്കുന്നത്.

ഏഴുവർഷം മുമ്പ് നിർമ്മിച്ച സ്റ്റാൻഡിൽ അടിസ്ഥാന സൗകര്യങ്ങൾഒരുക്കിയിരുന്നെങ്കിലും രാത്രികാലങ്ങളിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമായതോടെ കെട്ടിടം പൂർണമായും അടച്ചുപൂട്ടി. തുടക്കത്തിൽ കരാർ നൽകിയാണ് പ്രവർത്തിച്ചിരുന്നത്. രാത്രികാലങ്ങളിൽ പുറത്തു നിന്ന് ബസുകൾ എത്താതായതോടെ വൈകിട്ട് ആറു മണിയോടെ ടോയ്ലെറ്റുകൾ അടച്ചുപൂട്ടുകയിരുന്നു പതിവ് . രാത്രിയാവുന്നതോടെ സാമൂഹ്യ വിരുദ്ധർ പൂട്ടുകൾ പൊളിച്ച് അകത്ത് കടന്നു പൈപ്പുകളും ക്ലോസറ്റുകളിലും പൈപ്പുകളിലും നശിപ്പിച്ചു. കരാറുകാരൻ ഉൾപ്പെടെയുള്ളവർ നഗരസഭയ്ക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. പരിഹാരമായി ടോയ്‌ലെറ്റുകൾക്ക് പൂട്ടിടുകയാണുണ്ടായത്.

സ്റ്റാൻഡിൽ മുമ്പുണ്ടായിരുന്ന ശൗചാലയം കരാറുകാരന് നൽകി പ്രവർത്തിക്കുന്നുണ്ടെങ്കിലും വൃത്തിരഹിതമായതിനാൽ അകത്തു പ്രവേശിക്കാനാവില്ലെന്ന് യാത്രക്കാർ പറയുന്നു.


സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം തടയും. ടെയ്‌ലെറ്റ് പ്രവർത്തനത്തിന്റെ സാങ്കേതിക തടസങ്ങൾ നീക്കി തുറന്ന് പ്രവർത്തിക്കാനായുള്ള നടപടികൾ സ്വീകരിക്കാൻ എൻജിനിയറിംഗ് വിഭാഗത്തിന് നിർദേശം നൽകിയിട്ടുണ്ട്.


Read Previous

ഇല ഒന്നിന് 200 മുതൽ 350 രൂപവരെ, ഒറ്റക്കാളിൽ അഞ്ചു പായസങ്ങളടങ്ങിയ സദ്യ വീട്ടിലെത്തും

Read Next

നടി രന്യ റാവുവിന് 102 കോടിയുടെ പിഴ, ഒരുകിലോ കടത്തുമ്പോൾ കമ്മിഷൻ ഒരുലക്ഷം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »