Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഓണാഘോഷത്തിന്റെ പിന്നാലെ തർക്കം, ബംഗളൂരുവിൽ മലയാളി വിദ്യാർത്ഥിക്ക് കുത്തേറ്റു


ബംഗളൂരു: ഓണാഘോഷത്തിന് പിന്നാലെയുള്ള തർക്കം കോളേജിൽ കത്തിക്കുത്തിൽ കലാശിച്ചു. ബംഗളൂരു സോലദേവനഹള്ളി ആചാര്യ നഴ്‌സിംഗ് കോളേജിലെ വിദ്യാർത്ഥിക്കാണ് കുത്തേറ്റത്. രണ്ട് മലയാളി വിദ്യാർത്ഥികൾ താമസിക്കുന്ന പിജിയിൽ മലയാളി പൂർവ വിദ്യാ‌ർത്ഥികളടങ്ങുന്ന സംഘം മുറിയിൽ കയറി ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ വിദ്യാർത്ഥികൾ പരാതി നൽകി.

തിങ്കളാഴ്‌ച രാത്രിയിൽ കോളേജിൽ നിന്നും പഠിച്ചിറങ്ങിയവരും ചില പ്രദേശവാസികളും ചേർന്ന് കോളേജിൽ രണ്ടാം വർഷ വിദ്യാർത്ഥികളായ രണ്ടുപേർക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. മാരകായുധങ്ങളുമായെത്തി സംഘം ഇവരുടെ വയറിലും തലയ്‌ക്കും ആക്രമിക്കുകയായിരുന്നു. ഇതിൽ വയറിൽ കുത്തേറ്റ എറണാകുളം സ്വദേശിയായ ആദിത്യന്റെ നില ഗുരുതരമാണ്.

ആക്രമണത്തിൽ അഞ്ചുപേർക്കെതിരെ സോലദേവനഹള്ളി പൊലീസ് കേസെടുത്തിട്ടുണ്ട്. തിങ്കളാഴ്‌ച കോളേജിൽ നടന്ന ഓണാഘോഷവുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് വിവരം.


Read Previous

ഒരു ക്ലെയിമും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് നിയാസ്; നവാസിന് ഇൻഷ്വറൻസ് ക്ലെയിമായി ലഭിച്ചത് 26 ലക്ഷം രൂപ,​ വസ്തുത വെളിപ്പെടുത്തി നിയാസ് ബക്കർ

Read Next

യുവതീ പ്രവേശനം അടഞ്ഞ അദ്ധ്യായമല്ല; രാജീവ് ചന്ദ്രശേഖർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »