Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പിണറായിയുടെ പൊലീസിനെ പറ്റി ചോദിച്ചപ്പോള്‍ പറഞ്ഞത് 1920 മുതലുള്ള കഥകള്‍; കുറ്റക്കാരെ പിരിച്ചുവിടണം; നിയമസഭാ കവാടത്തില്‍ സത്യഗ്രഹവുമായി പ്രതിപക്ഷം


തിരുവനന്തപുരം: കുന്നംകുളം സ്റ്റേഷനിലെ കസ്റ്റഡിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ ക്രൂരമായി മര്‍ദിച്ച പൊലീസുകാരെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് നിയമസഭാ കവാടത്തില്‍ അനിശ്ചിതകാല സത്യഗ്രഹവുമായി പ്രതിപക്ഷം. എംഎല്‍എമാരായ ടിജെ സനീഷ് കുമാര്‍ ജോസഫും എംകെഎം അഷ്‌റഫുമാണ് സത്യഗ്രഹം ഇരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. സുജിത്തിനെ കസ്റ്റഡിയില്‍ മര്‍ദിച്ച പൊലീസുകാരെ സംരക്ഷിക്കുന്ന നടപടിയാണ് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കേരളം നടുങ്ങിയ കുന്നംകുളത്തെ പൊലീസ് മര്‍ദനം ഉള്‍പ്പടെ, വിവിധ ജില്ലകളിലെ പൊലീസ് കസ്റ്റഡികളില്‍ നിരവധി പേര്‍ പീഡിപ്പിക്കപ്പെട്ട വിഷയമാണ് പ്രതിപക്ഷം സഭയില്‍ കൊണ്ടുവന്നത്. എന്നാല്‍ ഇതിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞത് 1920 മുതലുള്ള കഥകളാണെന്നും സതീശന്‍ പറഞ്ഞു. നൂറുകണക്കിനാളുകളാണ് പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ക്കായി അപേക്ഷ നല്‍കിയത്. സെപ്റ്റംബര്‍ മൂന്നിന് ഈ സംഭവം പുറത്തവന്നിട്ട് ഇന്നാണ് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ എന്തെങ്കിലും പറഞ്ഞതെന്നും സതീശന്‍ പറഞ്ഞു.

നിയമസഭയില്‍ അദ്ദേഹം ദീര്‍ഘമായ പ്രസംഗം നടത്തി. പിണാറായി സര്‍ക്കാരിന്റെ കാലത്തെ പൊലീസ് കൊടുംക്രൂരതകളെ പറ്റി പ്രതിപക്ഷം ഉന്നയിച്ച ഒരു ചോദ്യത്തിന് പോലും മറുപടി പറഞ്ഞില്ല. കുന്നംകുളത്തെ പൊലീസുകാരെ സംരക്ഷിക്കുന്ന നിലപാടാണ് പിണറായി വിജയന്‍ സ്വീകരിക്കുന്നത്. പീച്ചിയിലെ കേസില്‍ ആരോപണ വിധേയനായ ആള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തേക്ക് ട്രാന്‍സ്ഫര്‍ കൊടുത്തി രിക്കുകയാണ്. ഡിവൈഎഫ്‌ഐ നേതാവിനെ തല്ലിക്കൊന്ന പൊലീസുകാര്‍ക്കെതിരെ പോലും ഒരു നടപടിയും എടുക്കില്ലെന്നാണ് പിണറായി വിജയന്‍ പറയുന്നത്. കുറ്റക്കാരായ പൊലീസുകാരെ പിരിച്ചു വിടുന്നതവരെ ജനകീയ സമരവുമായി പ്രതിപക്ഷം മുന്നോട്ടുപോകുമെന്നും പിണറായി വിജയന്റെ സെല്‍ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു.


Read Previous

വിവാഹമേ വേണ്ട, കഴിക്കുകയാണെങ്കിൽ തന്നെ വൈകി മതി’; കേരളത്തിലെ ട്രെൻ്റ് വ്യത്യസ്‌തമെന്ന് ജനസംഖ്യാ സർവേ ഫലം

Read Next

റിയാദ് ഒഐസിസി ഓണപ്പൂരം 2025; പ്രവാസി മലയാളികളുടെ ഐക്യത്തിന്റെ മഹോത്സവമായി മാറി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »