Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അനധികൃത ടാക്സി സർവീസ് വേണ്ട, കനത്ത പിഴ ചുമത്തി നാട് കടത്തും; പുതിയ നിയമവുമായി സൗദി


റിയാദ്: നിയമവിരുദ്ധമായി ടാക്സി സർവീസ് നടത്തുന്നവക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സൗദി. ടാക്സി സർവീസ് നടത്താൻ ലൈസൻസ് ഇല്ലാതെ വാഹനങ്ങളിലേക്ക് യാത്രക്കാരെ കയറ്റി യാത്ര ചെയ്‌താൽ കനത്ത പിഴയും വാഹനം കണ്ടു കെട്ടുകയും ചെയ്യുമെന്ന് സൗദി ജനറൽ ഗതാഗത വകുപ്പ് അറിയിച്ചു. നിയമവിരുദ്ധമായ നടപടികൾ തടയുക, യാത്രക്കാർ, ലൈസൻസുള്ള ഡ്രൈവർമാർ എന്നിവരുടെ അവകാശങ്ങൾ സംരക്ഷിക്കുകയാണ് ഈ നടപടികളുടെ ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി.

ലൈസൻസില്ലാതെ വ്യക്തികൾ യാത്രക്കാരെ വാഹനത്തിലേക്ക് ക്ഷണിക്കുക, അവരെ പിന്തുടരു ക,യാത്ര തടസപ്പെടുത്തുക എന്നീ പ്രവൃത്തികളിൽ ഏർപ്പെടുന്നതും കുറ്റകരമാണ്. പാസഞ്ചർ സോണുകളിൽ യാത്രക്കാരെ കയറ്റാനായി വാഹനം പതിയെ ഓടിക്കുന്നതും യാത്രക്കാരെ വിളിച്ചു കയറ്റുന്നതും നിയമവിരുദ്ധമാണ്. കുറ്റം ചെയ്യുന്ന വ്യക്തികൾക്ക് 11,000 റിയാൽ വരെ പിഴയും വാഹനം 25 ദിവസത്തേക്ക് കണ്ടുകെട്ടുകയും ചെയ്യും

വീണ്ടും ഇതേ തെറ്റുകൾ ആവർത്തിച്ചാൽ 20,000 റിയാൽ വരെ പിഴയും 60 ദിവസം വരെ വാഹനം കണ്ടുകെട്ടുകയും ചെയ്യും. ഗുരുതരമായ കുറ്റങ്ങളാണ് പ്രതി ചെയ്യുന്നത് എങ്കിൽ വാഹനം പിടിച്ചെടുത്ത് പൊതു ലേലത്തിൽ വിൽക്കുമെന്നും പ്രവാസി ആയ വ്യക്തി ആണെകിൽ നാടുകടത്തുമെന്നും അധി കൃതർ വ്യക്തമാക്കി. ഈ നടപടിയിലൂടെ ഗതാഗത സംവിധാനത്തിലുള്ള ജനങ്ങളുടെ വിശ്വാസം വർധിപ്പിക്കാനും യാത്രക്കാർക്ക് മികച്ച സേവനമുറപ്പാക്കാനും സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.


Read Previous

റിയാദ് ഒഐസിസി ഓണപ്പൂരം 2025; പ്രവാസി മലയാളികളുടെ ഐക്യത്തിന്റെ മഹോത്സവമായി മാറി

Read Next

ഓരോരുത്തരോടും ഇഷ്ടങ്ങള്‍ ചോദിച്ചറിഞ്ഞു, കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍ വാങ്ങിക്കൊടുത്ത് പ്രിയങ്ക ഗാന്ധി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »