ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: സൗദി അറേബ്യയുടെ നൃത്തചരിത്രത്തിൽ ഒരു പുതു അധ്യായം തുറക്കുകയാണ് “പോൾസ്റ്റാർ നൈറ്റ്”. പോള്‍സ്റ്റാര്‍ ഡാൻസ് അക്കാദമി അവതരിപ്പിക്കുന്ന “പോള്‍സ്റ്റാര്‍ നൈറ്റ്” റിയാദിൽ അരങ്ങേറു മെന്ന് പോള്‍സ്റ്റാര്‍ ഭാരവാഹികള്‍ റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു
നൃത്തത്തിന് മാത്രമായി ഇത്ര വലിയ കാന്‍വാസില്‍ ഒരു ഷോ ഇതാദ്യമായാണ് സൗദിയില്‍ നടക്കുന്നത്. 2025 സെപ്റ്റംബർ 25-ാം തീയതി വ്യാഴാഴ്ച രാത്രി 8 മണിക്ക്, ജബൽ അജ്യാദ് റോഡിലെ നവാറസ് ഓഡിറ്റോറിയത്തിലാണ് പരിപാടികള്‍ അരങ്ങേറുന്നത്.
പോള്‍സ്റ്റാര്‍ നൈറ്റ് സൗദി അറേബ്യയിലെ ഇന്ത്യന്‍ സമൂഹത്തിനും മറ്റ് പ്രവാസികൾക്കും മാത്രമല്ല സ്വദേശികള്‍ക്കും അപൂർവമായ ഒരു അനുഭവമായി മാറുമെന്ന് പോള്‍ സ്റ്റാര്‍ ഉടമയും കോറിയോഗ്രാഫര്‍ വിഷ്ണു വിജയന്‍ പറഞ്ഞു പറഞ്ഞു .പ്രശസ്ത കഥക് കലാകാരന്‍ ദേവേഷ് മിർചാന്ദിനി, ചലച്ചിത്ര താരങ്ങളും ഡാന്‍സര്‍മാരുമായ ദിൽഷ പ്രസന്നൻ,ഡോ. ശിഖാ സോഹിൽ സന്തോഷ്, സുനിൽ ഭാസ്കർ, ബിഗ്ബോസ് താരവും ഡി. ജെ കലാകാരനുമായ സിബിൻ ബെഞ്ചമിൻ എന്നിവരോടൊപ്പം പോള്‍ സ്റ്റാറിലെ വിവിധ പ്രായത്തിലുള്ള നൂറിലധികം നൃത്ത കലാകാരന്മാരും വേദിയിൽ ആവേശകരമായ പ്രകടനങ്ങൾ അവതരിപ്പിക്കും. നൃത്തങ്ങള്‍ ചിട്ടപ്പെടുത്തിയത് കോറിയോഗ്രാഫര്‍ വിഷ്ണു വിജയനും അസിസ്റ്റന്റ് കൊറിയോഗ്രാഫർമാരായ ജാക്കി രാഹുലും, വിനീത് സി.കെ.യും ചേര്‍ന്ന സംഘമാണ്.
വാര്‍ത്തസമ്മേളനത്തില്‍ വിഷ്ണുവിജയന്‍, കഥക് കലാകാരന്‍ ദേവേഷ് മിർചാന്ദിനി, ഡാന്‍സര്‍മാരുമായ ദിൽഷ പ്രസന്നൻ, ഡോ. ശിഖാ സോഹിൽ സന്തോഷ്, സുനിൽ ഭാസ്കർ, ബിഗ്ബോസ് താരവും ഡി. ജെ കലാകാരനുമായ സിബിൻ ബെഞ്ചമിൻ, മൗന മുരളി, ശബാന അന്‍ഷാദ് എന്നിവര്‍ പങ്കെടുത്തു
കൂടുതൽ വിവരങ്ങൾക്കും പാസ് ലഭിക്കാനും ബന്ധപ്പെടേണ്ട നമ്പറുകൾ: 054 380 2844, 055 262 9802.
