Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നടി റിനി ആൻ ജോർജ് സിപിഎമ്മിന്റെ പെൺ പ്രതിരോധ വേദിയിൽ ; പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത് കെ ജെ ഷൈൻ


കൊച്ചി: യുവനേതാവ് ലൈംഗിക അധിക്ഷേപം നടത്തിയെന്ന് വെളിപ്പെടുത്തിയ നടി റിനി ആൻ ജോർജ് സിപിഎം വേദിയിൽ. കെ ജെ ഷൈനിനെതിര നടന്ന സൈബർ ആക്രമണത്തിൽ പ്രതിഷേധിക്കാൻ പറവൂരിൽ നടത്തിയ സിപിഎം പ്രതിഷേധ യോഗത്തിലാണ് റിനി പങ്കെടുത്തത്. റിനിയെ സിപിഎം നേതാക്കൾ പാർട്ടിയിലേക്ക് സ്വാ​ഗതം ചെയ്തു.

മുൻ മന്ത്രി കെ കെ ശൈലജയാണ് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തത്. താനും വലിയ രീതിയിൽ സൈബർ ആക്രമണം നേരിട്ടുവെന്ന് ചടങ്ങിൽ റിനി പറഞ്ഞു. എനിക്ക് ഒരു യുവനേതാവിൽ നിന്ന് ചില മോശമായ അനുഭവങ്ങൾ നേരിടേണ്ടി വന്നു. അത് ഞാൻ തുറന്നുപറഞ്ഞു, പക്ഷേ ആ പ്രസ്ഥാനത്തെ ദുഃഖിപ്പിക്കേണ്ടെന്ന് കരുതി ആ നേതാവിന്റെ പേരു പറഞ്ഞില്ല. ആരെയും വേദനിപ്പിക്കാനോ തകർക്കാനോ ഉദ്ദശ്യമുണ്ടായിരുന്നില്ല. റിനി കൂട്ടിച്ചേർത്തു.

രാഷ്ട്രീയത്തിൽ കടന്നുവരുന്ന യുവ നേതാക്കൻമാർ ഇങ്ങനെയാണോ ആകേണ്ടത് എന്ന ചോദ്യമാണ് താൻ ഉന്നയിച്ചത്. പക്ഷേ ഭയാനകമായ സൈബർ ആക്രമണമാണ് നേരിടേണ്ടി വന്നതെന്നും റിനി ആൻ ജോർജ് പറഞ്ഞു. സ്ത്രീകളെ സ്മാർത്ത വിചാരം ചെയ്യുന്നവരുടെ കൂട്ടമാണ് റിനി വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിലുള്ളതെന്ന് കെ ജെ ഷൈൻ വിമർശിച്ചു. റിനിയെപ്പോലുള്ളവർ സിപിഎമ്മി നൊപ്പം ചേരണമെന്നാണ് ആ​ഗ്രഹിക്കുന്നതെന്നും ഷൈൻ അഭിപ്രായപ്പെട്ടു.


Read Previous

വയനാട് ദുരന്തം: ചോദിച്ചത് 2221.03 കോടി, തന്നത് 206.56 കോടിയുടെ ഔദാര്യം; കേന്ദ്രത്തിനെതിരെ കേരളം

Read Next

സ്വര്‍ണപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൊടുത്തുവിടാന്‍ പാടില്ലായിരുന്നു, വീഴ്ച സംഭവിച്ചു: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »