Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

എന്റെ കൈ എവിടെപ്പോയി അമ്മേ?’, ഒന്‍പതുകാരിയുടെ പൊള്ളുന്ന ചോദ്യം; ചികിത്സാപ്പിഴവ്


പാലക്കാട്: ഡോക്ടര്‍മാരുടെ ചികിത്സാ പിഴവില്‍ കൈ നഷ്ടപ്പെട്ട 9 വയസുകാരി കൈ കാണാനില്ലെന്ന് പറഞ്ഞ് കരയുമ്പോള്‍ അവളുടെ വേദനയ്ക്കും ആകുലതകള്‍ക്കും ഉത്തരം നല്‍കാന്‍ കഴിയാതെ വിഷമിച്ചു നില്‍ക്കുകയാണ് അമ്മ പ്രസീത. പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവിനെത്തു ടര്‍ന്ന് വലതു കൈ മുറിച്ചു മാറ്റേണ്ടി വന്ന വിനോദിനിയെന്ന 9 വയസുകാരിയുടെ ചോദ്യത്തിന് ഇനി ആരാണ് ഉത്തരം നല്‍കുക?

നിര്‍മാണത്തൊഴിലാളിയും പല്ലശ്ശന ഒഴിവുപാറ സ്വദേശിയുമായ ആര്‍ വിനോദിന്റെയും പ്രസീതയു ടെയും മകളാണ് വിനോദിനി. ഒഴിവുപാറ എഎല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയായ വിനോദിനി ഇന്നലെയാണു തന്റെ വലതു കൈ നഷ്ടപ്പെട്ട വിവരം തിരിച്ചറിയുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നതിനി ടെയാണ് അമ്മയോട് കയ്യിലൂടെ രക്തം വരുന്നുണ്ടെന്നും കൈ മുറിച്ചു മാറ്റിയല്ലേയെന്നും കണ്ണീരോടെ ചോദിക്കുന്നത്.

സെപ്റ്റംബര്‍ 24നു വൈകിട്ടാണു സഹോദരന്‍ അനുവിന്ദിനൊപ്പം കളിക്കുന്നതിനിടെ വിനോദിനിക്ക് വീണ് അപകടം സംഭവിക്കുന്നത്. ആദ്യം ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചു. അവിടെ പരിശോ ധിച്ച ഡോക്ടര്‍മാര്‍ ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയില്‍ നിന്ന് കയ്യില്‍ പ്ലാസ്റ്റര്‍ ഇട്ട ശേഷം അന്നു രാത്രി തന്നെ ഡിസ്ചാര്‍ജ് നല്‍കുകയും ചെയ്തു. പിന്നീടാണ് സ്ഥിതി മാറിയത്.

വേദന സഹിക്കാന്‍ കഴിയാതെ കുട്ടി കരഞ്ഞപ്പോള്‍ എല്ല് പൊട്ടിയതാണല്ലോ വേദനയുണ്ടാകുമെന്നായി രുന്നു മറുപടി. എന്നാല്‍ വേദന കൂടി വരുകയും കുട്ടി അവശ നിലയിലാവുകയും ചെയ്തതോടെ കാര്യ ങ്ങള്‍ മാറിമറിഞ്ഞു. അപ്പോഴേയ്ക്കും കൈയിലെ രക്തയോട്ടം കുറഞ്ഞിരുന്നു. ദുര്‍ഗന്ധമുള്ള പഴുപ്പ് വരാന്‍ തുടങ്ങി. ഇതോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലേയ്ക്ക് അയച്ചത്.

പഴുപ്പ് വ്യാപിച്ചതിനാല്‍ കൈ മുറിച്ച് മാറ്റേണ്ടി വന്നെന്നാണ് കുട്ടിയുട ബന്ധുക്കള്‍ പറയുന്നത്. ജില്ലാ ആശുപത്രിയില്‍ വിനോദിനിയെ പരിശോധിച്ച ഡോക്ടര്‍മാരുടെ പിഴവിനെത്തുടര്‍ന്നാണ് കുട്ടിയുടെ കൈ നഷ്ടപ്പെട്ടതെന്നും ഇക്കാര്യത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ കടുത്ത നടപടി വേണമെന്നും ആവശ്യ പ്പെട്ട് വിനോദിയുടെ മുത്തശ്ശി ഓമന വാസു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്.


Read Previous

‘ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഏല്‍പ്പിച്ചത് വാറന്‍റിയുള്ളതിനാല്‍, സ്വര്‍ണപ്പാളി കൊടുത്തുവിട്ടിട്ടില്ല’

Read Next

മുന്‍പ് സ്വര്‍ണം പൂശിയതിനെ കുറിച്ചറിയില്ല, തനിക്ക് തന്നത് ചെമ്പ് പാളി’; ആരോപണങ്ങള്‍ തള്ളി ഉണ്ണികൃഷ്ണന്‍ പോറ്റി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »