Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കേളിക്ക് പുതിയ രണ്ട് ഏരിയാ കമ്മറ്റികൾ കൂടി.


റിയാദ് : കേളി കലാസംസ്കാരരിക വേദിയുടെ ഏറ്റവും വലിയ ഏരിയ കമ്മിറ്റിയായ മലാസ് ഏരിയ കമ്മറ്റിയെ മലാസ്, ഒലയ്യ, മജ്മ എന്നീ മൂന്നു ഏരിയകളാക്കി വിഭജിച്ചു. മലാസ്, ജരീർ, ഹാര യൂണിറ്റുകൾ മലാസ് ഏരിയക്ക് കീഴിലും, ഒലയ, സുലൈമാനിയ, തഹ്‌ലിയ യൂണിറ്റുകൾ ഒലയ ഏരിയക്ക് കീഴിലും, റിയാദിനു ഇരുനൂറു കിലോമീറ്റർ അകലെയുള്ള യൂണിറ്റുകളായ മജ്മ, ഹോത്തസുദൈർ, താദിഖ്, തുമൈർ എന്നീ യൂണിറ്റുകൾ മജ്മ ഏരിയക്ക് കീഴിലും പ്രവർത്തിക്കും.

ഒലയ്യ ഏരിയ – നൗഫൽ ഉള്ളാട്ട് ചാലി (സെക്രട്ടറി), റിയാസ് പള്ളാട്ട് (പ്രസിഡന്റ്), ഗിരീഷ് കുമാർ (ട്രഷറർ).

മലാസ് ഏരിയ സമ്മേളനത്തിലാണ് പുതിയ ഏരിയാ കമ്മറ്റികൾക്ക് രൂപം നൽകിയത്. ഒലയ ഏരിയയുടെ ഭാരവാഹികളായി നൗഫൽ ഉള്ളാട്ട്ചാലി (സെക്രട്ടറി), റിയാസ് പള്ളാട്ട് (പ്രസിഡന്റ്), ഗിരീഷ്‌കുമാർ (ട്രഷറർ), മുരളി കൃഷ്ണൻ, അമർ പുളിക്കൽ (ജോയിന്റ് സെക്രട്ടറിമാർ), ലബീബ്, അനീഷ് കെ കെ (വൈസ് പ്രെസിഡന്റുമാർ), പ്രശാന്ത് ബാലകൃഷ്ണൻ (ജോയിന്റ് ട്രഷറർ), അബ്ദുൽ കരീം, ഷമീം മേലേതിൽ, കബീർ തടത്തിൽ, സുലൈമാൻ, നിയാസ്, ഇർഷാദ്, സുരേഷ് പള്ളിയാളിൽ, സമീർ മൂസാ, ഷാനവാസ്, ബിജിൻ, അനീഷ് മംഗലത്ത് എന്നിവർ നിർവാഹകസമിതി അംഗങ്ങളായും 19 അംഗ കമ്മറ്റിയെ തിരഞ്ഞെടുത്തു.

മജ്മ ഏരിയ- ഷിജിൻ മുഹമ്മദ് (സെക്രട്ടറി), രാധാകൃഷ്ണൻ (ട്രഷറർ) ജലീൽ ഇല്ലിക്കൽ ( പ്രസിഡന്റ്)

മജ്മ ഏരിയയുടെ ഭാരവാഹികളായി ഷിജിൻ മുഹമ്മ്ദ് (സെക്രട്ടറി), ജലീൽ ഇല്ലിക്കൽ (പ്രസിഡന്റ്), രാധാകൃഷ്ണൻ (ട്രഷറർ) മുഹമ്മദ് ശരീഫ്, സന്ദീപ് കുമാർ (ജോയിന്റ് സെക്രട്ടറിമാർ), ഡൈസൻ എൻ വി, മുനീർ (വൈസ് പ്രെസിഡന്റുമാർ), അബ്ദുൽ ഗഫൂർ (ജോയിന്റ് ട്രഷറർ), കുഞ്ഞുപിള്ള തുളസി, ബാലകൃഷ്ണൻ, പ്രതീഷ് പുഷ്പൻ, ഹർഷിൽ, ജോയ് മരിയ ദാസ്, നൂറുദ്ധീൻ, അൻവർ ഇബ്രാഹിം, ഷൌക്കത്ത്, ഷാജഹാൻ മുഹമ്മദ് എന്നിവർ നിർവാഹക സമിതി അംഗങ്ങളായ 19 അംഗ കമ്മറ്റിയേയും തിരഞ്ഞെടുത്തു.

കഴിഞ്ഞ 10 വർഷത്തോളമായി റിയാദിൽ നിന്നും വിദൂര പ്രദേശത്തുള്ള മജ്മ, തുമൈർ കേന്ദ്രമായി പ്രവർത്തിക്കുന്ന 4 യൂണിറ്റുകൾ മലാസ് ഏരിയാ കമ്മറ്റി യുടെ കീഴിൽ പ്രവർത്തിക്കുന്നു. ചിട്ടയായ പ്രവർത്തനത്തിലൂടെ പ്രദേശത്തെ മലയാളികൾക്കും ഇന്ത്യൻ പ്രവാസി സമൂഹത്തിനും ഒരു കൈത്താ ങ്ങായി മാറിയ കേളിയുടെ പ്രവർത്തനം സ്വയം പര്യാപ്തമായി യൂണിറ്റുകളിൽ നിന്നുംഏരിയ തലത്തി ലേക്ക് ഉയർന്നു. രക്തദാനം പോലുള്ള മെഗാ ക്യാംപെയ്നുകൾ ഏറ്റെടുത്തു നടത്തി വിജയപ്പിക്കാൻ കേളി പ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്. തുടർന്നും പ്രവാസ സമൂഹത്തിന് താങ്ങും തണലുമായ പ്രവർത്തങ്ങൾ ഏറ്റെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.


Read Previous

പ്രചാരണങ്ങൾ തെറ്റ്; ടൂറിസ്റ്റ് വിസയിൽ എത്തുന്നവർക്ക് ഉംറ നിർവഹിക്കാം

Read Next

മാസ് റിയാദ് ഓണപ്പുലരിയും കുടുംബ സംഗമവും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »