Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അനധികൃത ടാക്സി സർവീസ്; 419 പേരെ പിടികൂടി,കർശന നടപടിയുമായി സൗദി പൊലീസ്


റിയാദ്: അനധികൃതമായി ടാക്സി സർവീസ് നടത്തിയവർക്കെതിരെ കർശന നടപടിയുമായി സൗദി പൊലീസ്. കഴിഞ്ഞ ഒരാഴ്ചക്കിടെ നിയമം ലംഘിച്ച 419 പേരെ പൊലീസ് പിടികൂടി. ഇവരുടെ വാഹനം പിടിച്ചെടുക്കുകയും പിഴ ചുമത്തുകയും ചെയ്തതായി ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി അധികൃതർ വ്യക്തമാക്കി.

രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി നടത്തിയ പരിശോധനയിൽ നിരവധി നിയമലംഘനമാണ് കണ്ടെത്തിയത്. സ്വകാര്യ വാഹനങ്ങളിൽ സർവീസ് നടത്തുന്നതിനിടെ യാണ് 183 പേരെ പിടികൂടിയത്. ടാക്സികളിലേക്ക് യാത്രക്കാരെ വിളിച്ചുകയറ്റിയ 236 പേരെയും പിടിക്കൂടി യത്. തുടർന്നും ശക്തമായ പരിശോധനകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു.

അടുത്തിടെയാണ് സർക്കാർ ടാക്സി മേഖലയിലെ നിയന്ത്രണങ്ങൾ ശക്തമാക്കിയത്.ലൈസൻസില്ലാതെ വ്യക്തികൾ യാത്രക്കാരെ വാഹനത്തിലേക്ക് ക്ഷണിക്കുക, അവരെ പിന്തുടരുക,യാത്ര തടസപ്പെടുത്തുക എന്നീ പ്രവൃത്തികളിൽ ഏർപ്പെടുന്നതും കുറ്റകരമാണ് എന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു.

പാസഞ്ചർ സോണുകളിൽ യാത്രക്കാരെ കയറ്റാനായി വാഹനം പതിയെ ഓടിക്കുന്നതും യാത്രക്കാരെ വിളിച്ചു കയറ്റുന്നതും നിയമവിരുദ്ധമാണ് എന്നും കുറ്റം ചെയ്യുന്ന വ്യക്തികൾക്ക് 11,000 റിയാൽ വരെ പിഴയും വാഹനം 25 ദിവസത്തേക്ക് കണ്ടുകെട്ടുകയും ചെയ്യുമെന്നും അധികൃതർ ഓർമ്മപ്പെടുത്തി.


Read Previous

ഇഖാമ ഇല്ലെങ്കിലും രാജ്യം വിടാം; അവസരവുമായി സൗദി തൊഴിൽ വകുപ്പ്

Read Next

ശബരിമലയില്‍ നടന്നത് തീവെട്ടിക്കൊള്ള; കപട ഭക്തന്മാരെ എത്രയും പെട്ടെന്ന് നിർമാർജനം ചെയ്യണം, അയ്യപ്പ സംഗമം തെരഞ്ഞെടുപ്പ് സ്റ്റണ്ട്, സ്പോൺസർഷിപ്പിലൂടെ പണമെന്ന് വീരവാദം മുഴക്കിയിട്ട് വിശ്വാസികളുടെ കാണിക്ക വരെ അടിച്ചുമാറ്റുന്നു: ചെന്നിത്തല

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »