Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കേരളത്തോടുളള കടുത്ത അവഗണ അവസാനിപ്പിക്കണം; കേളി ബദിയ ഏരിയ സമ്മേളനം.


റിയാദ് : കേളി കലാ സാംസ്കാരിക വേദിയുടെ പന്ത്രണ്ടാമത് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി നടന്ന ബദിയ ഏരിയാ സമ്മേളനം വി എസ് അച്യുതാനന്ദൻ നഗറിൽ നടന്നു. സംഘാടക സമിതി ആക്റ്റിംഗ് ചെയർമാൻ ഷാജഹാൻ ഏരിയ പ്രസിഡൻ്റ് അലി കാക്കഞ്ചേരിയെ താൽക്കാലിക അധ്യക്ഷ നായി ക്ഷണിച്ചു കൊണ്ട് ആരംഭിച്ച സമ്മേളനം രക്ഷാധികാരി സമിതി അംഗം സീബ കൂവോട് ഉദ്ഘാടനം ചെയ്തു.

സമ്മേളനം കേളി രക്ഷാധികാരി കമ്മറ്റി അംഗം സീബ കൂവോട് ഉദ്ഘാടനം ചെയ്യുന്നു.

ഫെഡറൽ സംവിധങ്ങളോടുള്ള യൂണിയൻ സർക്കാരിൻ്റെ വിവേചനം അവസാനിപ്പിക്കണമെന്നും കേരളത്തിന് ഔദാര്യമല്ല അർഹമായ അവകാശങ്ങൾ അനുവദിക്കണമെന്നും കേളി ബദിയ സമ്മേളനം ആവശ്യപ്പെട്ടു.മറ്റ് സംസ്ഥാനങ്ങളിലെ ദുരന്തബാധിതർക്ക് സഹായം അനുവദിക്കുമ്പോൾ കേരളത്തിലെ ഏറ്റവും വലിയ ദുരന്തത്തിന് ഇരയായവരുടെ കാര്യത്തിൽ വായ്‌പ എഴുതിത്തള്ളാൻ പോലും കേന്ദ്ര സർക്കാർ തയാറായില്ല.

ഈ വർഷം ജനുവരിയിൽ വായ്പ‌കൾ എഴുതിത്തള്ളുന്നത് സംബന്ധിച്ച് കേന്ദ്രത്തിന്റെ തീരുമാനമറിയി ക്കാൻ ഹൈക്കോടതി നിർദേശിച്ചതിനെതുടർന്ന് കേന്ദ്ര സർക്കാർ നിയമത്തിൽ ഭേദഗതി വരുത്തുക യാണ് ചെയ്തത്.2025 മാർച്ച് 29 മുതൽ പ്രാബല്യത്തിൽ വന്ന ഭേദഗതിയിലൂടെ വായ്‌പ എഴുതിത്തള്ളാനുള്ള നിയമപരമായ ബാധ്യത നീക്കം ചെയ്‌താണ് കേന്ദ്ര സർക്കാർ കേരളത്തിനുള്ള സാധ്യത തടഞ്ഞത്. ദുരന്ത ബാധിതരുടെ വായ്‌പകൾ എഴുതിത്തള്ളാൻ അധികാരം നൽകുന്ന ദുരന്ത നിവാരണ നിയമത്തിലെ 13-ാം വകുപ്പ് കേന്ദ്രം എടുത്ത് കളഞ്ഞു. ഇത് ഇന്ത്യൻ ജനതയോട് കാണിക്കുന്ന മനുഷ്യത്വ രഹിതമായ സമീപനമാണ്. കേന്ദ്ര സർക്കാറിന് മുകളിൽ അല്ല ബാങ്ക് നിയമങ്ങൾ എന്ന് ഇന്ത്യൻ നിയമം ആർട്ടിക്കിൾ 73 പ്രകാരം കേന്ദ്ര സർക്കാരിന് നടപടി സ്വീകരിക്കാനുള്ള ശേഷി ഉണ്ടെന്ന് ഹൈക്കോടതിക്ക് വരെ വ്യക്തമാക്കേണ്ടിവന്നു.

സെക്രടറി കിഷോർ ഇ നിസ്സാം, പ്രസിഡന്റ് സരസൻ, ട്രഷറർ പ്രസാദ് വഞ്ചി പ്പുര.

സ്വന്തം രാജ്യത്തെ ദുരന്ത മുഖത്തെ ജനതയെ സഹായിക്കാതിരിക്കാൻ നിയമത്തിൽ വരെ ഭേദഗതി വരുത്തിയ സംഭവം ലോകത്ത് തന്നെ കേട്ടുകേൾവി ഇല്ലാത്തതാണ്. മുമ്പ് പ്രളയ സമയത്തും വിദേശ സഹായങ്ങൾ സ്വീകരിക്കുന്നത്തിൽ കേരളത്തിന് പ്രത്യേക നിയമം കേന്ദ്രം കൊണ്ട് വരികയും പിന്നീട് തങ്ങൾക്ക് താൽപര്യം ഉള്ള സംസ്ഥനങ്ങൾക്ക് അനുവാദം നൽകുകയും ചെയ്തത് നാം കണ്ടതാണ്. കേരളം നിരന്തരം നേരിടുന്ന ഈ അവഗണന ഹൈക്കോടതിക്ക് വരെ ബോദ്ധ്യപ്പെട്ടു എന്നത് തെല്ല് ആശ്വാസം നൽകുന്നതാണ്. കോടതിയുടെ ഭാഗത്തുനിന്നും തുടർന്ന് ശക്തമായ ഇടപെടൽ വേണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ഏരിയാ സെക്രട്ടറി കിഷോർ ഇ നിസാം മൂന്ന് വർഷത്തെ പ്രവർത്തന റിപ്പോർട്ടും, ജോയിൻറ് ട്രഷറർ ജാർനെറ്റ് നെൽസൺ വരവ് ചെലവ് കണക്കും, കേളി വൈസ് പ്രസിഡന്റ് രജീഷ് പിണറായി സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ആറു യൂണിറ്റുകളിൽ നിന്നായി 63 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. കിഷോർ ഇ നിസാം, ജാർനെറ്റ് നെൽസൺ, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, കേളി രക്ഷാധികാരി അംഗം സീബാ കൂവോട് എന്നിവർ ചർച്ചകൾക്ക് മറുപടി പറഞ്ഞു. മിഗ്ദാദ്, ധർമ്മരാജ്, നിസാം പത്തനംതിട്ട, സന്തോഷ്‌ കുമാർ, ഷമീർ കുന്നത്ത്, സജീവ് കാരത്തൊടി എന്നിവർ വിവിധ പ്രമേയങ്ങൾ വതരിപ്പിച്ചു.

കിഷോർ ഇ നിസാം (സെക്രട്ടറി), സരസൻ. വി (പ്രസിഡന്റ്), പ്രസാദ് വഞ്ചിപ്പുര (ട്രഷറർ), ഷാജി. നെട്ടൂളി,
ധർമ്മരാജ് (ജോയിന്റ് സെക്രട്ടറിമാർ), ജയൻ ആറ്റിങ്ങൽ, മുരളി. എൻ. പി (വൈസ് പ്രസിഡന്റുമാർ), നിയാസ് നാസർ (ജോയിന്റ് ട്രഷറർ), ഷമീർ കുന്നത്ത്, ഷറഫുദ്ദീൻ മൂച്ചിക്കൽ, രതീഷ് രമണൻ, അലി കെവി, ജയകുമാർ, മുസ്തഫ, വിജയൻ എ, നിസാം പത്തനംതിട്ട, നിസാർ കുളമുട്ടം, ജയൻ ആറ്റിങ്ങൽ, ഷാജഹാൻ പൂക്കുഞ്ഞ് എന്നിവരെ നിർവാഹക സമിതി അംഗങ്ങളായും 19 അംഗ നേതൃത്വത്തെ സമ്മേളനം തിരഞ്ഞെടുത്തു. ഭാരവാഹികളെ ഏരിയ രക്ഷാധികാരി സെക്രട്ടറി റഫീക്ക് പാലത്ത് പ്രഖ്യാപിച്ചു.

പ്രസീഡിയം അലി കെവി, പ്രസാദ് വഞ്ചിപ്പുര, അബ്ദുസ്സലാം, സ്റ്റിയറിഗ് റഫീഖ് പാലത്ത്, കിഷോർ ഇ നിസാം, ജർണറ്റ് നെൽസൺ പ്രമേയം ഷാജി പി കെ, നിസാം പത്തനംതിട്ട, പുമൽ കുമാർ, മിനിറ്റ്സ് ജയൻ ആറ്റിങ്ങൽ, അൻവർ സാദത്ത്, രജിഷ നിസാം, ക്രഡൻഷ്യൽ ഷാജി നെട്ടൂളി, ഫൈസൽ നിലമ്പൂർ, ഷാജഹാൻ, സരസൻ, രജിഷ്ട്രേഷൻ ജർണറ്റ് നെൽസൺ, ഷമീർ കുന്നത്ത്, രതീഷ് രമണൻ, ധർമ്മരാജ്, വിജയൻ എ, നിസാം പത്തനംതിട്ട, ഷാജഹാൻ എന്നീ സബ് കമ്മറ്റികൾ സമ്മേളനം നിയന്ത്രിച്ചു. ഷറഫു മൂച്ചിക്കൽ, നിസാസ് നാസർ എന്നിവർ വളണ്ടിയർമാരായി പ്രവർത്തിച്ചു.

കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, രക്ഷാധികാരി സമിതി അംഗങ്ങളായ പ്രഭാകരൻ കണ്ടോന്താർ, ഷമീർ കുന്നുമ്മൽ, ഫിറോസ് തയ്യിൽ, ഗീവർഗീസ് ഇടിച്ചാണ്ടി, കേളി പ്രസിഡന്റ് സെബിൻ ഇഖ്‌ബാൽ, ട്രഷറർ ജോസഫ് ഷാജി, കേളി ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ, കേന്ദ്ര കമ്മിറ്റി അംഗ ങ്ങളായ രാമകൃഷ്ണൻ, മധു പട്ടാമ്പി, പ്രതീപ് ആറ്റിങ്ങൽ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. ഷാജി നെട്ടൂളി ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. കേളി വൈസ് പ്രസിഡന്റ് ഗഫൂർ ആനമങ്ങാട് കേന്ദ്ര സമ്മേളന പ്രതിനിധി പാനൽ അവതരിപ്പിച്ചു. സംഘാടക സമിതി കൺവീനർ പ്രസാദ് വഞ്ചിപ്പുര സ്വാഗതവും, സമ്മേളനം തിരഞ്ഞെടുത്ത സെക്രട്ടറി കിഷോർ ഇ നിസാം നന്ദിയും പറഞ്ഞു.

ഫോട്ടോ:
ഫോട്ടോ 2.


Read Previous

സിനിമയില്‍ തുടരണം, എന്നെ ഒഴിവാക്കി സദാനന്ദനെ മന്ത്രിയാക്കണം’; സുരേഷ് ഗോപി

Read Next

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം ചെറുമീനുകളില്‍ നിന്ന് വന്‍ സ്രാവുകളിലേക്ക്; ഇഡിയും രംഗത്ത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »