Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഡല്‍ഹി കണ്ട് നിരാശരാകരുത്; വളരെ മനോഹരവും ശാന്തവുമാണ് കേരളം’; അനുഭവം പങ്കിട്ട് വിദേശ വനിത


കൊച്ചി: യാത്ര ചെയ്തതില്‍ ഇതുവരെ ഏറ്റവും മനോഹരവും ശാന്തവുമായ സ്ഥലങ്ങളില്‍ ഒന്ന് കേരള മാണെന്ന് എമ്മ എന്ന വിദേശ വനിത. കായല്‍, കടല്‍ത്തീരങ്ങള്‍, വന്യജീവികള്‍, മന്ദഗതിയിലുള്ള ജീവിതം എന്നിവയ്ക്കിടയില്‍ കേരളം തികച്ചും വ്യത്യസ്തമായ ഒരു ലോകം പോലെ തോന്നിയെന്നും എമ്മ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.”

വര്‍ക്കലയിലെ പാറക്കെട്ടുകള്‍ക്ക് മുകളിലൂടെയുള്ള സ്വര്‍ണ്ണ സൂര്യാസ്തമയം, ആലപ്പുഴയിലെ ഹൗസ് ബോട്ടുകള്‍ മുതല്‍ ആയുര്‍വേദ ചികിത്സകളും സുഗന്ധവ്യഞ്ജന തോട്ടങ്ങള്‍ വരെ അതില്‍ പെടുന്നു. ഇന്ത്യയില്‍ ഇനിയും അനന്തമായ വശങ്ങള്‍ കണ്ടെത്താനുണ്ടെന്നതിന് തെളിവാണ് കേരളം. ഇപ്പോള്‍ താന്‍ ഡല്‍ഹിയിലെ ബഹളങ്ങള്‍ക്കിടയിലാണെങ്കിലും തന്റെ ഹൃദയം കേരളത്തിലാണ്. നിങ്ങളുടെ എല്ലാ ഇന്ദ്രിയങ്ങളെയും പരീക്ഷിക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണ് ഡല്‍ഹി. ഗതാഗതം, എപ്പോഴും ബഹളം, ജനക്കൂട്ടം, കുഴപ്പങ്ങള്‍. ആദ്യമായി ഇത് കാണുമ്പോള്‍ നിങ്ങള്‍ക്ക് സഹിക്കാന്‍ പറ്റിയെന്ന് വരില്ലെന്നും എമ്മ പറയുന്നു.

വര്‍ക്കലയിലെ പാറക്കെട്ടുകള്‍ക്ക് മുകളിലൂടെയുള്ള സ്വര്‍ണ്ണ സൂര്യാസ്തമയം, ആലപ്പുഴയിലെ ഹൗസ് ബോട്ടുകള്‍ മുതല്‍ ആയുര്‍വേദ ചികിത്സകളും സുഗന്ധവ്യഞ്ജന തോട്ടങ്ങള്‍ വരെ അതില്‍ പെടുന്നു

https://www.instagram.com/boredabroad_/?utm_source=ig_embed&ig_rid=f8bfef7d-c2f5-46c8-b07f-38c4be889255

ഡല്‍ഹിയില്‍ ചിലവഴിക്കുന്ന സമയം നേരത്തെ തന്നെ ആസൂത്രണം ചെയ്യണം. ഡല്‍ഹിയില്‍ ആദ്യ മെത്തുന്നവര്‍ നിരാശരാകരുതെന്നും രാജ്യത്തെ അവിശ്വസനീയമായ ബാക്കിഭാഗങ്ങള്‍ പര്യവേക്ഷണം ചെയ്യണമെന്നും എമ്മ പറഞ്ഞു. ഡല്‍ഹിയേക്കാള്‍ വളരെയേറെ ഇന്ത്യയില്‍ കാണാനുണ്ടെന്നും കേരളത്തെ എടുത്തുപറഞ്ഞുകൊണ്ട് എമ്മ പറഞ്ഞു.


Read Previous

ഹിജാബ് വിഷയത്തില്‍ സമവായം; സ്‌കൂള്‍ നിയമങ്ങള്‍ അനുസരിക്കാമെന്ന് കുട്ടിയുടെ പിതാവ്, വര്‍ഗീയ ഭിന്നിപ്പിന് ആരെയും അനുവദിക്കില്ലെന്ന് ഹൈബി ഈഡന്‍

Read Next

അതിരുകടന്ന എന്റെ പ്രയോഗത്തിന് കയ്യടി കിട്ടി; കാലം എന്നില്‍ മാറ്റങ്ങള്‍ ഉണ്ടാക്കി, സുധാകരന്‍ പഴയ സുധാകരന്‍ തന്നെ’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »