Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പുതിയ മിസൈല്‍ പരീക്ഷണത്തിനൊരുങ്ങി ഇന്ത്യ: ബംഗാള്‍ ഉള്‍ക്കടലില്‍ നോട്ടാം പുറപ്പെടുവിച്ചു; നിരീക്ഷിക്കാന്‍ ചൈനയും അമേരിക്കയും


ന്യൂഡല്‍ഹി: ഇന്ത്യ വീണ്ടും മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതിന് മുന്നോടി യായി ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ത്യ നോട്ടാം (Notice to Airmen – NOTAM) പുറപ്പെടുവിച്ചിട്ടുണ്ട്.ഈ മുന്നറിയിപ്പ് പ്രകാരം ഒക്ടോബര്‍ 15 നും 17 നും ഇടയില്‍ ഇന്ത്യ മിസൈല്‍ പരീക്ഷിക്കാന്‍ പോകുന്നുവെന്നാണ് റിപ്പോര്‍ട്ട്. 3,550 കിലോ മീറ്റര്‍ വരെ അപകട മേഖലയായി വ്യോമസേന അറിയിച്ചുണ്ട്. ഇതോടെയാണ് ഇന്ത്യ മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങുന്നു എന്ന വാര്‍ത്ത വരുന്നത്.

ഇതിന് മുന്‍പ് പുറത്തിറക്കിയ നോട്ടാം മുന്നറിയിപ്പ് മൂന്ന് തവണ പരിഷ്‌കരിച്ചതും വലിയ വാര്‍ത്ത യായിരുന്നു. ഒക്ടോബര്‍ ആറിന് ആദ്യമിറക്കിയ മുന്നറിയിപ്പില്‍ അപകട മേഖലയായി നിശ്ചയിച്ചിരു ന്നത് 1,480 കിലോ മീറ്റര്‍ ആയിരുന്നു. തൊട്ടടുത്ത ദിവസം ഈ മുന്നറിയിപ്പ് പുതുക്കി. അതിലെ ദൂരപരിധി 2,520 കിലോ മീറ്ററായിരുന്നു.

പിന്നാലെ വീണ്ടും പുതുക്കി 3,550 കിലോ മീറ്ററാക്കി വര്‍ധിപ്പിച്ചു. ഇന്ത്യ പരീക്ഷിക്കാന്‍ പോകുന്നത് ഒരു ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ആകാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇന്ത്യയുടെ മിസൈല്‍ പരീക്ഷണം നിരീക്ഷിക്കാന്‍ ചൈനയും അമേരിക്കയും ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ തമ്പടിച്ചിട്ടു ണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏതുതരം മിസൈലാണ് പരീക്ഷിക്കുന്നതെന്ന് പ്രതിരോധ മന്ത്രാലയം ഇതുവരെ പുറത്ത് അറിയിച്ചിട്ടില്ല. നിലവില്‍ ഇന്ത്യയുടെ പക്കലുള്ള ഏറ്റവും ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈല്‍ ‘അഗ്‌നി’ 5 ആണ്. 5000 കിലോമീറ്ററാണ് ഇതിന്റെ പ്രഹര പരിധി. നോട്ടാം മുന്നറിയിപ്പ് പ്രകാരം ഇന്ത്യ ‘അഗ്‌നി 5’ന്റെ വേരിയ ന്റോ അല്ലെങ്കില്‍ ‘അഗ്‌നി 6’ മിസൈലിന്റെ പരീക്ഷണമോ ആകാമെന്നാണ് വിദഗ്ധരുടെ വിലയിരു ത്തല്‍.

ഒന്നിലധികം പോര്‍മുനകള്‍ വഹിക്കാന്‍ കഴിയുന്ന മള്‍ട്ടിപ്പിള്‍ ഇന്‍ഡിപെന്‍ഡന്റ്ലി ടാര്‍ഗറ്റബില്‍ റീ എന്‍ട്രി വെഹിക്കിള്‍ (എംഐആര്‍വി) സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന മിസൈലാകും ‘അഗ്‌നി 6’ എന്നാണ് കരുതുന്നത്.


Read Previous

നോര്‍ക്ക കെയര്‍ സേവനത്തിന് ഇനി മൊബൈല്‍ ആപ്ലിക്കേഷനും

Read Next

വീണ്ടും സമാധാനമില്ലാതെ ഗാസ: ഇസ്രയേല്‍ പിന്മാറ്റത്തിന് പിന്നാലെ ആഭ്യന്തര സംഘര്‍ഷം; ഹമാസും ഡഗ്മഷ് ഗോത്രവും തമ്മില്‍ ഏറ്റുമുട്ടല്‍, 27 മരണം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »