Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഭഗവാനെ’ വെട്ടി; ‘ആചാര ലംഘന’വുമായി സിപിഎം വിശദീകരണക്കുറിപ്പ്


പത്തനംതിട്ട: ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയില്‍ ആചാരലംഘനമുണ്ടായി എന്ന വിവാദത്തില്‍ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ വിശദീകരണക്കുറിപ്പില്‍ മാറ്റം വരുത്തി. വള്ളസദ്യ ഭഗവാന് നേദിക്കുന്നതിന് മുമ്പ് മന്ത്രി വി എന്‍ വാസവന്‍ അടക്കമുള്ള വിശിഷ്ടാതിഥികള്‍ക്ക് വിളമ്പിയത് ആചാര ലംഘനമാണെന്നായിരുന്നു ആക്ഷേപം ഉയര്‍ന്നത്. ആചാരലംഘനം ഉണ്ടായി എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ തന്ത്രി പരിഹാരക്രിയകള്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

ഈ വിവാദത്തില്‍ കഴിഞ്ഞ ദിവസം സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി പുറപ്പെടുവിച്ച വിശദീകരണ ക്കുറിപ്പാണ് വീണ്ടും തിരുത്തിയത്. ആരോപണം വന്നപ്പോള്‍ തന്നെ പള്ളിയോട സേവാസംഘം പ്രസി ഡന്റ് കെ വി സാംബദേവന്‍ മാധ്യമങ്ങളോട് വസ്തുതകള്‍ വിശദീകരിച്ചതുമാണ്. ഭഗവാന്റെ പേരില്‍ കള്ളം പറഞ്ഞാല്‍ ഭഗവാന്‍ ഒരിക്കലും പൊറുക്കില്ലെന്ന് ഓര്‍ക്കുന്നത് നന്ന്. എന്നായിരുന്നു ആദ്യ കുറിപ്പിന്റെ അവസാനം എഴുതിയിരുന്നത്.

ഇതില്‍ ഭഗവാന്റെ പേരില്‍ കള്ളം പറഞ്ഞാല്‍ ഭഗവാന്‍ പൊറുക്കില്ലെന്ന വാചകമാണ് മാറ്റം വരുത്തി യത്. ആചാരലംഘനം നടന്നതായി കള്ളം പ്രചരിപ്പിച്ച് ജനങ്ങെളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചാല്‍ അവര്‍ വിശ്വസിക്കില്ല എന്ന് മാത്രമല്ല, പൊറുക്കുമില്ലെന്ന് ഓര്‍ക്കുന്നത് നന്ന്. എന്നായാണ് മാറ്റിയത്. ചൊവ്വാഴ്ച രാത്രി 7.18 ന് പുറത്തിറക്കിയ ആദ്യ കുറിപ്പില്‍ ഇന്നലെ രാവിലെയാണ് തിരുത്തല്‍ വരുത്തുന്നത്.


Read Previous

സ്‌ഫോടകവസ്തു എറിഞ്ഞത് പൊലീസ് നിന്ന ഭാഗത്തു നിന്ന്; പേരാമ്പ്ര സംഘർഷത്തിൽ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വിട്ട് കോണ്‍ഗ്രസ് ( വിഡിയോ )

Read Next

ചക്കരക്കുടം കണ്ടാല്‍ കയ്യിട്ടു നക്കും’, ദേവസ്വം ബോര്‍ഡുകള്‍ പിരിച്ചു വിടണം; ജി സുധാകരന്‍ സംശുദ്ധനായ നേതാവ്: വെള്ളാപ്പള്ളി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »