Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വിരട്ടല്‍ വേണ്ട, ഇഡിക്ക് മുന്നില്‍ പോകാന്‍ മനസ്സില്ല; പാണ്ടന്‍ നായയുടെ പല്ലിനു ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല’


തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലമായതിനാല്‍ ഇഡി പതിവ് കിഫ്ബി കലാപരിപാടി ആരംഭിച്ച തായി മുന്‍ ധനമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്. ബിജെപി യുഡിഎഫ് എന്നീകക്ഷി കള്‍ക്ക് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമാണ് നോട്ടീസ്. രാഷ്ട്രീയ കരുവാക്കാ നുളള ശ്രമങ്ങള്‍ക്ക് നിന്നുകൊടുക്കില്ലെന്നും ഇഡിക്ക് മുന്നില്‍ പോകാന്‍ മനസ്സില്ലെന്നും തോമസ് ഐസ്‌ക പറഞ്ഞു.

ബിജെപിക്കുളള പാദസേവയാണ് ഇഡി ചെയ്യുന്നത്. അതിനൊത്ത് താളംപിടിക്കാനായി യുഡിഎഫ് നേതാ ക്കന്‍മാര്‍ ഇറങ്ങുന്നത് സങ്കടകരമാണ്. കേന്ദ്രത്തിലെ ബിജെപി അധികാരികളുടെ ശീലം ഇങ്ങനെയാ യിരിക്കാം. ഇത്രയൊക്കെ പണമിടപാട് നടത്തിയാല്‍ എന്തെങ്കിലും കാലില്‍ തടയുമെന്നണ് അവര്‍ കരു തുന്നത്. ഒരാവശ്യവുമില്ലാത്ത കാര്യത്തിന് അനാവശ്യമായ നോട്ടീസ് അയക്കുകയാണ്. നാഷണല്‍ ഹെറാ ള്‍ഡ് കേസില്‍ ഇഡി സോണിയക്കും രാഹുലിനും കള്ളക്കേസ് എടുത്ത ദിവസം തന്നെയാണ് ഇതുണ്ടാ യത്. ഇനിയെങ്കിലും ഇഡിയുടെ ദുഷ്ടലാക്ക് മനസിലാക്കി യുഡിഎഫ് രാഷ്ട്രീയ നിലപാട് എടുക്കുക യാണ് വേണ്ടതെന്നും തോമസ് ഐസക് പറഞ്ഞു.

2020ലെ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് മസാലബോണ്ട് സംബന്ധിച്ച ആദ്യ നോട്ടീസ് വരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് ഇഡി വേട്ട ഉച്ചസ്ഥായിയിലായി. പിന്നെ, ഇഡി വാള്‍ വീശിയിറങ്ങിയത് കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സമയത്താണ്. കേരളത്തില്‍ ഇപ്പോള്‍ വീണ്ടും തെരഞ്ഞെടുപ്പ് കാലമായി. മസാലബോണ്ട് കേസുമായി ഇഡി വീണ്ടും പുറപ്പെട്ടിരിക്കുകയാണെന്ന് ഐസക് പറഞ്ഞു.


Read Previous

ഇഡി നോട്ടീസ് പേടിപ്പിക്കാന്‍; ബിജെപിക്ക് അനുകുലമായ സ്റ്റാന്‍ഡ് എടുപ്പിക്കാന്‍ വേണ്ടിയെന്ന് കെ മുരളീധരന്‍

Read Next

മുഖ്യമന്ത്രി പിണറായി വിജയന് പുതിയ കാര്‍ വാങ്ങുന്നു; 1.10 കോടി രൂപ അനുവദിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »