ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തിരുവനന്തപുരം: കേരളത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കവെ മുഖ്യമന്ത്രി പിണറായി വിജയന് പുതിയ കാര്‍ വാങ്ങുന്നു. ഇതിലേക്കായി 1.10 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചത്. അധിക ഫണ്ടായി തുക അനുവദിച്ച് ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്.

മുഖ്യമന്ത്രി ഇപ്പോള്‍ ഉപയോഗിക്കുന്ന രണ്ട് വാഹനങ്ങള്‍ക്ക് പകരമായിട്ടാണ് പുതിയ കാര്‍ വാങ്ങുന്നത്. പത്ത് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ പാസാക്കാന്‍ പ്രത്യേക അനുമതി വേണമെന്നിരിക്കെയാണ് ധനവകുപ്പിന്റെ ഉത്തരവ് വന്നിരിക്കുന്നത്. ട്രഷറി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയാണ് പുതിയ കാര്‍ വാങ്ങാന്‍ തുക അനുവദിച്ചിരിക്കുന്നത്.
