Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കേരളത്തിന്റെ മത നിരപേക്ഷതക്ക് വിലപറഞ്ഞവർക്കുള്ള ചുട്ട മറുപടി – സഊദി കെഎംസിസി


റിയാദ്:ഭരണ തലത്തിൽ മുച്ചൂടും പരാജയപ്പെട്ട ഇടതുപക്ഷം കുറുക്ക് വഴിയിലൂടെയുള്ള വിജയത്തി നായി മലയാളിയുടെ മതനിരപേക്ഷതക്ക് വിലപറഞ്ഞതിന്റെ ഷോക് ട്രീറ്റ്മെന്റാണ് തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് ഫലമെന്ന് സഊദി കെഎംസിസി നാഷനൽ കമ്മിറ്റി. അവിസ്മരണീയമായ ഈ കുതിപ്പിൽ യു ഡി എഫിനെ പിന്തുണച്ച കേരളത്തിലെ വോട്ടർമാർക്കും പ്രവാസ ലോകത്ത് യു ഡി എഫിന്റെ വിജയത്തിനായി പ്രവർത്തിച്ച പ്രവാസികൾക്കും കെഎംസിസി നന്ദി രേഖപ്പെടുത്തി. ഒറ്റകെട്ടായി തെരഞ്ഞെഉടപ്പിനെ നേരിട്ട യു ഡി എഫ് നേതാക്കളെയും പ്രവർത്തകരെയും കെഎംസിസി അഭിനന്ദിച്ചു .

ഭരണവിരുദ്ധ തരംഗമുണ്ടെന്ന് കണ്ടപ്പോൾ അഭ്രപാളിയിലെ അവസാന അടവുകളുമായി പലരെയും കൂട്ടുപിടിച്ച് രംഗത്ത് വന്നിട്ടും പ്രബുദ്ധരായ കേരളത്തിന്റെ മക്കൾ ചുട്ട മറുപടിയാണ് നൽകിയത്. ഒരു ദശകത്തിന്റെ ധാർഷ്ട്യവും ഏകാധിപത്യത്തിന്റെ സ്വരവും സകല മേഖലകളിലെയും തകർച്ചയും കേരളത്തിന്റെ മനസ്സിനെ നന്നായി വേദനിപ്പിച്ചതിന് മറുപടി നൽകാനുള്ള ഒരവസരത്തിനായി കാത്തിരിക്കുകയായിരുന്നു കേരളത്തിലെ ഉല്ബുദ്ധരായ വോട്ടർമാർ.

കേരളത്തിലെ പൊതുസമൂഹത്തിനും അതുപോലെ പ്രവാസികൾക്കും നൽകിയ പല ഉറപ്പുകളും ജലരേഖയായിരുന്നു. പ്രവാസികളെ കൂടെ നിർത്താനുള്ള തന്ത്രങ്ങളുമായി മുഖ്യമന്ത്രിയും മന്ത്രിമാരും പലപ്പോഴായി ഗൾഫ് നാടുകളിലെത്തിയപ്പോഴും വാഗ്ദാനങ്ങളുടെ പെരുമഴയായിരുന്നു. എല്ലാം പ്രഖ്യാ പനങ്ങളിൽ മാത്രം ഒതുങ്ങി . ഒടുവിൽ കൊണ്ടുവന്ന നോർക്ക കെയറും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പ്രഖ്യാപിച്ചപ്പോൾ യഥാർത്ഥത്തിൽ ഈ ആനുകൂല്യം കിട്ടേണ്ട മുൻപ്രവാസികളും കുടുംബങ്ങളും പുറത്തായി. മുന്നൊരുക്കങ്ങളൊന്നുമില്ലാതെ പ്രഖ്യാപിച്ച ഈ പദ്ധതിയിൽ അംഗത്വമെടുക്കാൻ നൽകിയ സമയ പരിധിയും അതിലെ നടപടികൾക്കുള്ള ധൃതിയുമെല്ലാം തെരഞ്ഞെടുപ്പ് പ്രമാണിച്ച് പ്രവാസി കൾക്ക് മുമ്പിൽ വെക്കാനുള്ള പദ്ധതി മാത്രമായി മാറുകയായിരുന്നു.

അതേപോലെ ഏറ്റവും കൂടുതൽ വിദേശനാണ്യം നേടുന്ന സംസ്ഥാനമായ കേരളത്തിന്റെ സമ്പദ് വ്യവ സ്ഥ ഇത്രയധികം തകർന്ന കാലഘട്ടം മുമ്പുണ്ടായിട്ടില്ല. എന്നിട്ടും കോടികൾ വാങ്ങിക്കൂട്ടി രക്ഷപ്പെടാനാ വാത്ത വിധം വീണ്ടും കടം വാങ്ങി നാടിനെ മുടിപ്പിക്കുന്നവരെ മലയാളികൾ തിരിച്ചറിഞ്ഞതാണ് ഈ ഫലത്തിന്റെ മറ്റൊരു വശം. ഷോ വർക്കുകൾ നടത്തി മലയാളിയുടെ മനസ്സിൽ കുടികൊള്ളാനായി രുന്നു ഭരണകൂടത്തിന്റെ ശ്രമം.

ഭൂരിപക്ഷ വോട്ടിൽ കണ്ണും നട്ട് ന്യൂനപക്ഷങ്ങളെ വർഗീയമായി വേർതിരിച്ച് വിഭജിച്ച് വിജയം ലക്ഷ്യ മാക്കിയവരുടെ മുഖംമൂടി വലിച്ചുകീറുകയായിരുന്നു കേരള ജനത. വർഗീയ വിഷം ചീറ്റുന്ന വെള്ളാ പ്പള്ളിയെ തോളിലേറ്റിയും കിറ്റുകൾ കാണിച്ചും പെൻഷൻ പ്രഖ്യാപനങ്ങൾ നടത്തിയും ജനങ്ങളെ കൂടെ നിർത്താമെന്ന വ്യാമോഹത്തിന് ഇടതുപക്ഷത്തിന്റെ ഇടനെഞ്ചിലാണ് വോട്ടർമാർ പ്രഹരിച്ചത്. മലപ്പുറത്ത് ചീറ്റിയ വിഷം സി പി എമ്മിന്റെ മസ്തിഷ്കത്തിലാണ് തിരിച്ചു പതിച്ചത്. ഒരു ഭാഗത്ത് ശബരിമല ആഗോള സംഗമം സംഘടിപ്പിച്ചപ്പോൾ അതേ തീർത്ഥാടന കേന്ദ്രത്തിൽ നിന്ന് തന്നെ വിശ്വാസികളുടെ മനസ്സ് വ്രണപ്പെടുത്തി സ്വർണ്ണകൊള്ള നടന്നതും അതിൽ സി പി എം നേതാക്കൾ ഉൾപെട്ടതും ഇടതിന്റെ കാപട്യം തുറന്നു കാട്ടുന്നതായിരുന്നു .

പി എം ശ്രീയിലും ലേബർ കോഡിലും ബി ജെ പി യുടെ കുതന്ത്രങ്ങൾക്ക് മൗനാനുവാദം നൽകിയത് പാര്ലിമെട്ന്റിൽ ബി ജെ പി മന്ത്രി തന്നെ വിളിച്ചു പറഞ്ഞപ്പോൾ ഉടുതുണി അഴിഞ്ഞ അവസ്ഥയി ലായിരുന്നല്ലോ പിണറായി സർക്കാർ. ഇടതിന്റെ ഹിഡൻ അജണ്ടകൾക്ക് കേരളത്തിന്റെ മണ്ണ് വളക്കൂറുള്ളതല്ലെന്ന് അറിയിച്ച് കേരളത്തിൽ ആഞ്ഞുവീശിയ ഈ കാറ്റ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കൊടുങ്കാറ്റായി മാറും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞത് പോലെ ഇതൊരു സെമി ഫൈനലിൽ ആയിരുന്നു . ഇടതു പോസ്റ്റിൽ ഗോവർഷം നടത്തി യു ഡി എഫ് അവിസ്മരണീയ വിജയം നേടിക്കഴിഞ്ഞു . ഫൈനലിൽ നിയമസഭ തൂത്തുവാരുകയാണ് ലക്ഷ്യമെന്ന് കെഎംസിസി നാഷനൽ കമ്മിറ്റി വാർത്താകുറിപ്പിൽ പറഞ്ഞു.


Read Previous

സഊദി കെഎംസിസി സുരക്ഷ പദ്ധതി: പ്രചാരണ കാമ്പയിൻ ഇന്ന് അവസാനിക്കും  

Read Next

ശബരിമല സ്വര്‍ണക്കൊള്ള: പാര്‍ലമെന്റില്‍ ചര്‍ച്ചയാക്കാന്‍ യുഡിഎഫ് എംപിമാര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »