Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സയനൈഡിനേക്കാൾ 1,000 മടങ്ങ് മാരകം, ഈ ജീവിയുടെ കടിയേറ്റാൽ അഞ്ച് മിനിട്ടിനുള്ളിൽ മരണം; സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും


മനില: ബീച്ചിൽ പോയിരുന്ന്, വെള്ളത്തിൽ കളിച്ച് സമയം ചെലവഴിക്കാൻ ആഗ്രഹമുള്ള നിരവധി പേരുണ്ട്. അത്തരത്തിൽ വിനോദസഞ്ചാരിയായ ഒരു ബ്രിട്ടീഷുകാരന് ബീച്ചിൽ നിന്ന് കൗതുകകരമായ ഒരു സാധനം കിട്ടി. അദ്ദേഹം അത് പിടിച്ച് ക്യാമറയിൽ പകർത്തി. എന്നാൽ ലോകത്തിലെ തന്നെ ഏറ്റവും ‘ഭീകരനായ’ ഒരു ജീവിയായിരുന്നു അതെന്ന് അദ്ദേഹം തിരിച്ചറിഞ്ഞത് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് ശേഷം മാത്രമാണ്.

ആൻഡി മക്കോണൽ എന്നാണ് ആ യുവാവിന്റെ പേര്. അദ്ദേഹം അടുത്തിടെ ഫിലിപ്പീൻസിൽ അവധിക്കാലം ആഘോഷിക്കാൻ പോയിരുന്നു. സെബു ദ്വീപിലെ സാന്താ ഫെയിൽവച്ച് ഒക്‌ടോപസിനെ കൈയിലെടുത്തു. മറഞ്ഞിരിക്കുന്ന അപകടത്തെക്കുറിച്ച് അദ്ദേഹത്തിനറിയില്ലായിരുന്നു. ആ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

വീഡിയോയ്ക്ക് താഴെ ആളുകൾ കമന്റുമായെത്തിയതോടെയാണ് സമുദ്രത്തിലെ ഏറ്റവും വിഷമുള്ള ജീവികളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ഒക്‌ടോപസാണിതെന്ന് അദ്ദേഹത്തിന് മനസിലായത്. നീരാളി വർഗത്തിലെ ഏറ്റവും അപകടകാരിയായ ജീവിയാണ് ഒക്‌ടോപസ്. നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ അനുസരിച്ച് ഈ വിഷം സയനൈഡിനേക്കാൾ 1,000 മടങ്ങ് മാരകമാണ്.

‘നിങ്ങൾ ഇപ്പോൾ കൈവശം വച്ചിരുന്ന ഈ ജീവി എത്ര അപകടകാരിയാണെന്ന് നിങ്ങൾക്ക് പൂർണ്ണമായി മനസ്സിലായിട്ടില്ല. നിങ്ങളെ കടിച്ചാൽ, അഞ്ച് മിനിട്ടിനുള്ളിൽ മരിച്ചുപോകുമായിരുന്നു. അത്രത്തോളം വിഷമുള്ളതാണ് അത്.’- എന്നാണ് ഒരാൾ കമന്റ് ചെയ്‌തിരിക്കുന്നത്.


Read Previous

കാടുകയറാതെ കടുവ; ക്യാമറ ട്രാപ്പുകൾ സ്ഥാപിച്ചു, ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടിക്കാൻ ശ്രമം

Read Next

തിരുവനന്തപുരം കോർപ്പറേഷനിൽ സർപ്രൈസ് മേയർ? രാജീവ് ചന്ദ്രശേഖർ ഡൽഹിയിലേക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »