ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: ജി സി സിയിലും വിദേശ രാജ്യങ്ങളിലടക്കം പ്രവര്‍ത്തിച്ചുവരുന്ന പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF). സംഘടിപ്പിക്കുന്ന “അഹ്‌ലൻ പൊന്നാനി” വാര്‍ഷിക സംഗമം ഡിസംബര്‍ 19ന് ഉമ്മുൽ ഹമാമിലെ ഡൽഹി പബ്ലിക് സ്കൂളിൽ നടക്കുമെന്നും കലാ സാംസ്കാരിക സാഹിത്യ രംഗത്തെ പ്രമുഖരായ സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ, സിനിമ പിന്നണി ഗായകനും മ്യൂസിക് ആർട്ടി സ്റ്റുമായ മണികണ്ഠൻ പെരുമ്പടപ്പ്, പ്രമുഖ ഖവാലി ഗായകൻ ജാഫർ ആഷിക് എന്നിവരടക്കം നിരവധി വിശിഷ്ട വ്യക്തികൾ പരിപാടിയിൽ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ റിയാദില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കുട്ടികൾക്കായി ക്ലേ മോഡലിംഗ് , വനിതകൾക്കായി പായസ മത്സരം, കുരുന്നോത്സവം എന്ന ശീർഷ കത്തിൽ കുട്ടികളുടെ കലാപരിപാടികൾ , PCWF അംഗങ്ങളുടെ മ്യൂസിക് ഷോ , ബിസിനെസ്സ് രംഗത്ത് പ്രഗൽഭരായവരെയും പ്രവാസത്തില്‍ പൊന്നാനിക്കാരായ 30 വർഷം പൂർത്തിയാക്കിയ പ്രവാസികളെ ആദരിക്കൽ തുടങ്ങി വ്യത്യസ്ത വിഭാഗങ്ങളിൽ പരിപാടികൾ അരങ്ങേറുമെന്നും ഭാരവാഹികള്‍ അറിയിച്ചു .
PCWF സൗദി റിയാദ് കമ്മിറ്റി, രണ്ടു വർഷങ്ങൾക്ക് മുൻപാണ് റിയാദില്‍ നിലവില്‍ വന്നത് ഇതിനോടകം നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനും നടപ്പിലാക്കാനും സംഘടനക്ക് സാധിച്ചു വെന്നും റിയാദിലും നാട്ടിലും അംഗങ്ങൾ നേരിടുന്ന വിവിധ പ്രതിസന്ധികളിൽ ജീവകാരുണ്യ മാതൃക ഉയർത്തിപ്പിടിച്ച്, നേതൃപരമായ ഇടപെടലുകൾ, എഡ്യൂസമിതി, മെഡിക്കെയർ, സ്വാശ്രയ തൊഴിൽ സംരംഭങ്ങൾ, എവർഗ്രീൻ കലാസാംസ്കാരിക–സാഹിത്യ വിഭാഗം എന്നിവ ഉൾപ്പെടെ വിവിധ സമിതി കളിലൂടെ നിരവധി പദ്ധതികൾ നടപ്പാക്കുന്നു. സ്ത്രീധനവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്ത്രീധ നരഹിത വിവാഹങ്ങൾ ഉൾപ്പെടെയുള്ള ഇടപെടലുകൾ താലൂക്കിൽ വിപ്ലവാത്മകമായ മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഭവനരഹിതരായ നിർധന അംഗങ്ങൾക്ക് വീടൊരുക്കുന്നതിനായി “കൂടെയുള്ളവർക്ക് കൂടൊരുക്കാം” എന്ന പദ്ധതിയും സംഘടന നടപ്പാക്കിവരുന്നു.
ഹജ്ജ് സീസൺ ഭാഗമായി എല്ലാ വർഷവും 100-ലധികം ആളുകളെ ഉൾപ്പെടുത്തി രക്തദാന ക്യാമ്പുകൾ ജോലിഭാരവും കുടുംബഭാരവും ചുമന്ന് കടുത്ത മാനസിക സംഘർഷങ്ങൾ അനുഭവിക്കുന്ന പ്രവാസി സമൂഹത്തിന് ആഹ്ലാദകരമായ ഒത്തുചേരൽ എന്നിവ നടത്താനും കഴിഞ്ഞ ഇഫ്താര്‍ വേളയില്‍ ആയി രത്തി അഞ്ഞൂറോളം പേരെ പങ്കെടുപ്പിച്ചു കൊണ്ട് മെഗാ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചുവെന്നും പൊന്നാ നിയുടെ കലയും സംസ്കാരാവും പൈതൃകവും അടുത്തറിയാനും, റിയാദിലെ മലയാളി പൊതു സാംസ്കാ രിക രംഗത്ത് ഒരു പുതിയ തുടക്കം കുറിക്കാനും കഴിയുന്ന മെഗാ ഇവന്റായിരിക്കും “അഹ്‌ലൻ പൊന്നാനി”യെന്നും ഭാരവാഹികള്‍ പറഞ്ഞു
വാര്‍ത്തസമ്മേളനത്തില്‍ പ്രസിഡന്റ് അൻസാർ നൈതല്ലൂർ, ജനറൽ സെക്രട്ടറി കബീർ കാടൻസ്, ട്രാഷറർ ഷമീർ മേഘ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അൻവർ ഷാ, പ്രോഗ്രാം കോർഡിനേറ്റർ ലബീബ്. പ്രോഗ്രാം പബ്ലിസിറ്റി ചെയർമാൻ ആഷിഫ് മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു
