Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അയ്യപ്പന്റെ സ്വര്‍ണം കവര്‍ന്നതല്ല, പാരഡി പാടിയതിലാണ് അവര്‍ക്കു വേദന; സിപിഎമ്മിനെതിരെ വിഡി സതീശന്‍


തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണം കവര്‍ന്നതിലല്ല, പാരഡി ഗാനം പാടിയതിലാണ് സിപി എമ്മുകാര്‍ക്ക് വേദനയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പാരഡി ഗാനം കേരളത്തില്‍ ആദ്യമായിട്ടാണോ. പാരഡി ഗാനത്തിന്റെ പേരില്‍ അത് എഴുതിയ ആള്‍ക്കും ട്യൂണ്‍ ചെയ്ത ആള്‍ക്കു മെതിരെ പൊലീസ് കേസെടുക്കാന്‍ പോകുകയാണെന്ന് പറയപ്പെടുന്നു. ബിജെപിക്കാര്‍ ഇതിനേക്കാള്‍ ഭേദമാണല്ലോയെന്നും വിഡി സതീശന്‍ പരിഹസിച്ചു.

പോറ്റിയേ കേറ്റിയേ… എന്ന പാരഡി ഗാനത്തിനെതിരായ പരാതിയില്‍ കേസെടുക്കുന്നതില്‍ പ്രതിക രിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. എന്തിനാണ് അവര്‍ക്ക് ഇത്രയും നൊന്തത്. പാട്ട് വിശ്വാസികളെ വേദനിപ്പിച്ചു എന്നാണ് സിപിഎമ്മിന്റെ പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറയുന്നത്. ഈ രാജു എബ്രഹാം ആരുടെ തോളില്‍ കയ്യിട്ടുകൊണ്ടാണ് നില്‍ക്കുന്നത്?. വിഡി സതീശന്‍ ചോദിച്ചു.

വിശ്വാസികളെ വേദനിപ്പിച്ച ശബരിമല അയ്യപ്പന്റെ സ്വര്‍ണം കവര്‍ന്ന കേസില്‍ അറസ്റ്റിലായി ജയിലില്‍ കിടക്കുന്ന പത്മകുമാറിന്റെ തോളില്‍ കയ്യിട്ടുകൊണ്ടാണ് രാജു എബ്രഹാം നില്‍ക്കുന്നതെന്ന് ഓര്‍ ക്കണം. അയ്യപ്പന്റെ സ്വര്‍ണം കവര്‍ന്നതിലല്ല വേദന. വിശ്വാസികള്‍ വേദനിച്ചത് അയ്യപ്പന്റെ സ്വര്‍ണം കവര്‍ന്നതിലാണ്. സ്വര്‍ണം കവര്‍ന്ന ആളുകളെ സിപിഎം സംരക്ഷിക്കുകയാണ് ചെയ്യുന്നത്. അവര്‍ വേറെ നേതാക്കളുടെ പേരു പറയാതിരിക്കാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്യുന്നത്.

അവര്‍ക്കെതിരെ നടപടിയെടുത്താല്‍, പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയാല്‍ മറ്റു നേതാക്കളുടേയും പേരു പറയുമോയെന്ന് ഭയമാണ് സംരക്ഷണം നല്‍കുന്നതിന് പിന്നില്‍. അയ്യപ്പ ഭക്തി ഗാനത്തിന്റെ പാരഡി ഇറക്കിയതില്‍ ഇപ്പോള്‍ വേദനിക്കുന്ന സിപിഎം, പണ്ട് ഇതേ അയ്യപ്പ ഭക്തിഗാനം കൊണ്ട് പാരഡി ഇറക്കിയിട്ടുണ്ട്. 11 വര്‍ഷം മുമ്പ് മുഖ്യമന്ത്രിയായിരിക്കെ കെ കരുണാകരന്‍ വാഹനത്തില്‍ സ്പീഡില്‍ പോകുന്നതിനെ കളിയാക്കിക്കൊണ്ടാണ് ആ പാരഡി ഗാനം. അത് കൈരളി ചാനല്‍ അറിയപ്പെടുന്ന ആളെക്കൊണ്ട് പാടിച്ചതിന്റെ റെക്കോഡ് ഉണ്ടെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

സിപിഎം പറയുമ്പോള്‍ പഴയ കാര്യങ്ങള്‍ കൂടി ഓര്‍ക്കുന്നത് നല്ലതാണ്. വിശ്വാസിയായ കെ കരുണാക രനെ കളിയാക്കാനായി ഈ അയ്യപ്പ ഭക്തിഗാനത്തിന്റെ പാരഡി ഉണ്ടാക്കാം. ആ പാരഡി കൈരളിയില്‍ അവതരിപ്പിക്കുകയും ചെയ്യാം. എന്നാല്‍ സ്വര്‍ണം കട്ടവരെക്കുറിച്ച് പാരഡി പാടില്ല. ഇത് എവിടത്തെ വാദമാണെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ശബരിമലയില്‍ സ്വര്‍ണം കൊള്ളയടിക്കുന്നത് മുഖ്യ മന്ത്രിയുടെ വിശ്വസ്തര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്നപ്പോഴാണ്. അയ്യപ്പന്റെ സ്വര്‍ണം കട്ട താരാണ്. അവരെ സംരക്ഷിക്കുന്നതാരാണ്. അതിനാണ് മറുപടി പറയേണ്ടതെന്നും വിഡി സതീശന്‍ പറഞ്ഞു.


Read Previous

സ്വര്‍ണ കൊള്ള; മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ എസ് ശ്രീകുമാര്‍ അറസ്റ്റില്‍

Read Next

മാണിക്യക്കല്ലാല്‍ മേഞ്ഞു മെനഞ്ഞേ….’, പാട്ട് പാടി വൈറലായി ഡോക്ടറും രോഗിയും; കയ്യടിച്ച് സോഷ്യല്‍മീഡിയ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »