Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഡിഐജിയുടെ വഴിവിട്ട ഇടപാടുകൾക്ക് കൂട്ടുനിന്നു, അഴിമതിയുടെ പങ്ക് പറ്റി; ബൽറാം കുമാർ ഉപാധ്യായക്കെതിരെ ​മുൻ ജയിൽ ഡിഐജി


തിരുവനന്തപുരം: ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായയ്ക്കെതിരെ ​ഗുരുതര ആരോപണങ്ങളു മായി മുൻ ജയിൽ ഡിഐജി അജയകുമാർ രം​ഗത്ത്. തടവുകാരിൽനിന്നും കൈക്കൂലി വാങ്ങിയ സംഭവ ത്തിൽ സസ്പെൻഡ് ചെയ്യപ്പെട്ട ഡിഐജി എം കെ വിനോദ് കുമാറുമായി ജയിൽ മേധാവിക്ക് അടുത്ത ബന്ധമുണ്ട്. അഴിമതിയുടെ പങ്ക് ജയിൽ മേധാവിക്ക് ലഭിച്ചുവെന്നും മുൻ ജയിൽ ഡിഐജി പി അജയ കുമാർ ആരോപിച്ചു.

വിനോദ് കുമാറിന്റെ വഴിവിട്ട ഇടപാടുകൾക്ക് ജയിൽ മേധാവി കൂട്ടുനിന്നു. ടിപി ചന്ദ്രശേഖരൻ വധ ക്കേസ് പ്രതികൾക്ക് പരോൾ നൽകിയ സംഭവങ്ങൾക്ക് പിന്നിലും എം കെ വിനോദ്കുമാർ– ബൽറാംകുമാർ ഉപാധ്യായ കൂട്ടുകെട്ടാണ്. ജയിൽ സൂപ്രണ്ട്, പൊലീസ് എന്നിവരുടെ റിപ്പോർട്ടുകൾ ഇതിനായി അട്ടി മറിച്ചെന്നും അജയകുമാർ ആരോപിച്ചു.

വിയ്യൂർ ജയിലിൽ കലാപമുണ്ടാക്കിയത് ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചെയ്തിട്ടും കൊടിസുനിക്ക് പരോൾ ലഭിച്ചിരുന്നു. ജയിൽ ഡിഐജി എം കെ വിനോദ് കുമാറിനെതിരെ പരാതി പറഞ്ഞപ്പോൾ ബൽറാംകു മാർ ഉപാധ്യായ തന്നോടു വൈരാഗ്യത്തോടെ പെരുമാറിയെന്നും അജയകുമാർ പറഞ്ഞു. തടവുകാരിൽ നിന്ന് ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയെന്ന വിജിലൻസ് കണ്ടെത്തലിനെ തുടർന്ന് വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്തതിനു പിന്നാലെയാണ് അജയകുമാറിന്റെ വെളിപ്പെടുത്തൽ.


Read Previous

പാലായില്‍ 21കാരി ദിയ നഗരസഭ അധ്യക്ഷ; 14 കൗണ്‍സിലര്‍മാരുടെ പിന്തുണ

Read Next

‘ഇനി ഒരുത്തരവ് ഉണ്ടാകുന്നതു വരെ സംസ്ഥാനത്ത് മരം മുറിക്കാൻ പാടില്ല’; പഞ്ചാബ് ഹൈക്കോടതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »