Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

‘ഇനി ഒരുത്തരവ് ഉണ്ടാകുന്നതു വരെ സംസ്ഥാനത്ത് മരം മുറിക്കാൻ പാടില്ല’; പഞ്ചാബ് ഹൈക്കോടതി


ന്യൂഡൽഹി: പഞ്ചാബിൽ മുൻകൂർ അനുമതിയില്ലാതെ മരം മുറിക്കുന്നത് താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി വിധി. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ഷീൽ നാഗു, ജസ്റ്റിസ് സഞ്ജീവ് ബെറി എന്നിവരടങ്ങിയ ബെഞ്ചാണ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കിയത്. സംസ്ഥാനത്ത് പച്ചപ്പിന്റെ അളവ് കുറയുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിച്ചാണ് തീരുമാനം.

മൊഹാലിയിലെ 251 മരങ്ങൾ മുറിക്കാനുള്ള നടപടികൾക്ക് എതിരായാണ് ഹർജി നൽകിയത്. വിവിധ ക്രോസ് ജംഗ്‌ഷനുകളിൽ റൗണ്ട് എബൗട്ടുകൾ നിർമ്മിക്കുന്നതിന് ഉൾപ്പെടെയാണ് ഈ മരങ്ങൾ മുറിക്കാൻ തീരുമാനിച്ചത്. മൊഹാലിയിലെ മരങ്ങൾ മുറിക്കാനുള്ള നടപടി സ്റ്റേ ചെയ്‌ത ഹൈക്കോടതി ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ സംസ്ഥാനത്തെ ഒരു മരവും മുറിക്കരുതെന്നും നിർദേശിച്ചു.

വൻതോതിലുള്ള വനനശീകരണം പഞ്ചാബിന്റെ ദുർബലമായ പരിസ്ഥിതി, ജൈവവൈവിധ്യം, കാലാവസ്ഥാ പ്രതിരോധശേഷി എന്നിവയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ ഹാർലോവ് സിംഗ് രജ്പുത് ചൂണ്ടിക്കാട്ടി. 2001-ൽ 4.80% ഉണ്ടായിരുന്ന വനവിസ്‌തൃതി 2023-ൽ 3.67% ആയി കുറഞ്ഞെന്നും അദ്ദേഹം വാദിച്ചു.

രാജസ്ഥാനിൽ ആകെ ഭൂമിശാസ്ത്ര വിസ്തൃതിയുടെ 4.8% പച്ചപ്പ് മാത്രമേയുള്ളൂവെന്നും പഞ്ചാബിലും ഹരിയാനയിലും അതിലും കുറവാണെന്നും കോടതി നിരീക്ഷിച്ചു. ഈ വസ്‌തുതകളുടെയെല്ലാം അടിസ്ഥാനത്തിലായിരുന്നു ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുരിച്ച് ഉദ്യോഗസ്ഥർ ബോധവാന്മാരല്ലെന്ന് ജസ്റ്റിസ് ഷീൽ നാഗു അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു. മരംമുറിക്കൽ നിരോധിച്ചുകൊണ്ടുള്ള ഉത്തരവിനെപ്പറ്റി ബന്ധപ്പെട്ട അധികാരികളെ ഉടൻ അറിയിക്കണമെന്നും സർക്കാർ അഭിഭാഷകനോട് കോടതി നിർദേശിച്ചു. കേസ് ജനുവരി 19ന് വീണ്ടും പരിഗണിക്കും.


Read Previous

ഡിഐജിയുടെ വഴിവിട്ട ഇടപാടുകൾക്ക് കൂട്ടുനിന്നു, അഴിമതിയുടെ പങ്ക് പറ്റി; ബൽറാം കുമാർ ഉപാധ്യായക്കെതിരെ ​മുൻ ജയിൽ ഡിഐജി

Read Next

സ്‌കൂളിന് സമീപത്തായി ഉറുദു വാചകമെഴുതിയ പാകിസ്ഥാനി ബലൂൺ; സുരക്ഷ ശക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »