Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നിങ്ങള്‍ കാട്ടിയ പാതയിലൂടെ മുന്നോട്ടിനിയും മുന്നോട്ട്…’; കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് കണ്ണൂരില്‍ പോസ്റ്റര്‍


കണ്ണൂര്‍: പയ്യന്നൂര്‍ രക്തസാക്ഷി ഫണ്ട് തിരിമറി വിവാദത്തില്‍ ആരോപണം ഉന്നയിച്ച സിപിഎം നേതാവ് വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് കണ്ണൂരില്‍ പോസ്റ്റര്‍. പയ്യന്നൂര്‍ കാരയിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. കുഞ്ഞികൃഷ്ണന്റെ ചിത്രത്തിനൊപ്പം വി എസ് അച്യുതാനന്ദന്റെ ചിത്രവും ഫ്‌ലക്‌സിലുണ്ട്.

നിങ്ങള്‍ കാട്ടിയ പാതയിലൂടെ മുന്നോട്ടിനിയും മുന്നോട്ട്’ എന്ന് ഫ്‌ലെക്‌സില്‍ കുറിച്ചിട്ടുണ്ട്. പയ്യന്നൂര്‍ രക്തസാക്ഷി ഫണ്ട് തിരിണറി ആരോപണം ഉന്നയിച്ചതിന് പിന്നാലെ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണനെ, ഒറ്റുകാരന്‍ എന്നാരോപിച്ച് സിപിഎം പ്രവര്‍ത്തകര്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നത്.

ധന്‍രാജ് രക്തസാക്ഷി ഫണ്ടില്‍ ക്രമക്കേട് നടത്തിയെന്നാണ് വി കുഞ്ഞികൃഷ്ണന്‍ ആരോപിച്ചത്. പയ്യന്നൂര്‍ എംഎല്‍എ ടി ഐ മധുസൂദനന് എതിരെയായിരുന്നു വെളിപ്പെടുത്തല്‍. ധന്‍രാജ് രക്തസാക്ഷി ഫണ്ടി ലേക്ക് ഒരു കോടി രൂപയാണ് പിരിച്ചത്. അതില്‍ 46 ലക്ഷം രൂപ തിരിമറി നടത്തിയെന്നാണ് കുഞ്ഞി കൃഷ്ണന്‍ ആക്ഷേപം ഉന്നയിച്ചത്. എന്നാല്‍ ആരോപണത്തെ സിപിഎം ജില്ലാ നേതൃത്വം തള്ളുകയായിരുന്നു.


Read Previous

ബംഗ്ലാദേശില്‍ വീണ്ടും ആള്‍ക്കൂട്ടക്കൊല; ഗാരേജില്‍ കിടന്നുറങ്ങിയ ഹിന്ദു യുവാവിനെ ചുട്ടുകൊന്നു

Read Next

രക്തസാക്ഷി ഫണ്ടില്‍ നയാ പൈസ വഞ്ചിക്കാനോ, നഷ്ടപ്പെടാനോ അനുവദിക്കില്ല: എം വി ഗോവിന്ദന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »