ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ടോക്കിയോ ഒളിമ്പിക്സ് ഉത്തേജക പരിശോധനയില്‍ ഹൊ പരാജയപ്പെടുകയാണെങ്കില്‍ ചാനു സ്വര്‍ണത്തിന്റെ പുതിയ അവകാശിയായി മാറും ഇന്ത്യ ഇതുവരെ നേടിയ ഏക വെള്ളി മെഡല്‍ സ്വര്‍ണമായി മാറുമോ?. വനിതകളുടെ 39 കിഗ്രാം ഭാരോദ്വഹനത്തില്‍ മീരാബായ് ചാനുവായിരുന്നു രാജ്യത്തിനു വെള്ളി സമ്മാനിച്ചത്.

ഈയിനത്തില്‍ സ്വര്‍ണം ലഭിച്ചത് ചൈനീസ് താരം സിയുഹുയ് ഹൊയ്ക്കായിരുന്നു. . ടോക്കിയോ യിലെ ഹോട്ടലില്‍ തന്നെ തുടരാന്‍ ചൈനീസ് താരത്തോടു ആവശ്യപ്പെട്ടിട്ടുണ്ടെന്നും തീര്‍ച്ചയായും ഉത്തേജക പരിശോധനയുണ്ടാവുമെന്നുമെന്നാണ് ചില ദേശീയ മാധ്യമങ്ങളില്‍ വന്നിരിക്കുന്ന റിപ്പോര്‍ട്ട്.
ശനിയാഴ്ച നടന്ന മല്‍സരത്തില്‍ 210 കിഗ്രാം ഉയര്‍ത്തിയായിരുന്നു ഹൊ ചാംപ്യനായി മാറിയത്. പുതിയ ഒളിംപിക് റെക്കോര്‍ഡ് കൂടിയായിരുന്നു ഈ പ്രകടനം. ഉത്തേജക പരിശോധനയില്‍ സ്വര്‍ണ മെഡല്‍ നേടിയ ഒരു അത്ലറ്റ് പരാജയപ്പെടുകയാണെങ്കില്‍ ഈ മെഡലിന്റെ പുതിയ അവകാശി രണ്ടാംസ്ഥാനക്കാരി ആയിരിക്കുമെന്ന് നിയമാവലിയില്‍ വ്യക്തമായി പറയുന്നുണ്ട്. അതുകൊണ്ടു തന്നെ ചാനുവിന്റെ വെള്ളി തങ്കമായിത്തീരുമോയെന്നാണ് രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്നത്.
