കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകളും പബ്ലിക് ഇന്‍സ്റ്റിറ്റിയൂഷന്‍ ഫോര്‍ സോഷ്യല്‍ സെക്യൂരിറ്റി ആസ്ഥാന കെട്ടിടവും ആക്രമണത്തിനിരയായി; ഭീതിയിലായി പശ്ചിമേഷ്യ: രണ്ട് സൈനികർ കൊല്ലപ്പെട്ടു.


കുവൈത്ത് സിറ്റി: പശ്ചിമേഷ്യയില്‍ ഭീതിപടര്‍ത്തി വീണ്ടും ഡ്രോണ്‍ ആക്രമണങ്ങള്‍. കുവൈത്തിന്റെ ലക്ഷ്യമിട്ട് ഞായറാഴ്ചയും ആക്രമണം. പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ലാന്‍ഡ് ബോര്‍ഡേഴ്സ് സെക്യൂരിറ്റിയിലെ രണ്ട് ഉദ്യോഗസ്ഥര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ഉണ്ടായ ഡ്രോണുകളുടെ ആക്രമണത്തില്‍ അവശിഷ്ടങ്ങൾ ജനവാസ കേന്ദ്രങ്ങളില്‍ കേടുപാടുകള്‍ സംഭവിച്ച തായി കുവൈത്ത് സൈന്യം അറിയിച്ചു.

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകളും പബ്ലിക് ഇന്‍സ്റ്റിറ്റിയൂഷന്‍ ഫോര്‍ സോഷ്യല്‍ സെക്യൂരിറ്റി ആസ്ഥാന കെട്ടിടവും ആക്രമണത്തിനിരയായി. ആക്രമണങ്ങളില്‍ കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടായി. രാജ്യത്തിന്റെ വ്യോമാതിര്‍ത്തിയില്‍ കണ്ടെത്തിയ മിസൈലുകളും ഡ്രോണുകളും വ്യോമ പ്രതിരോധസേന തടഞ്ഞതായി പ്രതിരോധമന്ത്രാലയം അറിയിച്ചു.

ഡ്രോണുകള്‍ തടയുന്നതിനിടെ അവശിഷ്ടങ്ങളും കഷ്ണങ്ങളും ജനവാസ കേന്ദ്രങ്ങളില്‍ പതിക്കുകയായി രുന്നു എന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് എക്സില്‍ കുറിച്ചു. ‘ശത്രുക്കളുടെ വ്യോമ ആക്രമണങ്ങളെ തടയുന്ന പ്രവര്‍ത്തികള്‍ തുടരുകയാണെന്നും, ജനങ്ങള്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും സൈന്യം ആവശ്യപ്പെട്ടു. സംഭവത്തെ കുവൈത്തിന്റെ സുപ്രധാന അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണെന്ന് കുവൈത്ത് ആര്‍മി വിശേഷിപ്പിച്ചു.

അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ഡിപ്പോകള്‍ക്ക് നേരെ പുലര്‍ച്ചെയാണ് ഡ്രോണ്‍ ആക്രമണം ഉണ്ടായത്. തുടര്‍ന്ന് അഗ്നിബാധ ഉണ്ടായെങ്കിലും വൈകാതെ തീ നിയന്ത്രണവിധേയമാക്കി. അപകടത്തി ല്‍ ആര്‍ക്കും പരിക്കില്ലെന്ന് ജനറല്‍ ഫയര്‍ ഫോഴ്സ് അറിയിച്ചു.


Read Previous

റിയാദിലെ നയതന്ത്ര കാര്യാലയ മേഖലക്ക് നേർക്ക് ഡ്രോൺ ആക്രമണശ്രമം: തടഞ്ഞ് സൗദി പ്രതിരോധ സേന, ഇറാൻ വിവേകം പ്രകടിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു: പ്രതിരോധ മന്ത്രി

Read Next

ബഹ്‌റൈനിൽ മിസൈൽ-ഡ്രോൺ വർഷം: സർവ്വകലാശാലയ്ക്കും പ്ലാന്റിനും നേരെ ആക്രമണം; മൂന്ന് പേർക്ക് പരിക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »