Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സുഡാനീസ് മുസ്ലിം ബ്രദർഹുഡിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക


വാഷിംഗ്ടൺ: സുഡാനീസ് മുസ്ലിം ബ്രദർഹുഡിനെ (Sudanese Muslim Brotherhood) അന്താരാഷ്ട്ര ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി അമേരിക്ക. സംഘടനയെ ‘പ്രത്യേക ആഗോള ഭീകര സംഘടന’യായി (Specially Designated Global Terrorist – SDGT) പ്രഖ്യാപിച്ചതായി അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു.

2026 മാർച്ച് 16 മുതൽ ഈ സംഘടനയെ വിദേശ ഭീകര സംഘടനകളുടെ (Foreign Terrorist Organization – FTO) ഔദ്യോഗിക പട്ടികയിൽ ഉൾപ്പെടുത്താനാണ് വാഷിംഗ്ടൺ ലക്ഷ്യമിടുന്നത്.സുഡാനിലെ സംഘർഷങ്ങൾ ക്കിടയിൽ സിവിലിയന്മാർക്കെതിരെ വ്യാപകമായ അക്രമങ്ങൾ നടത്തുന്നുവെന്നും ക്രൂരമായ കൂട്ടക്കൊ ലകളിൽ സംഘടനയുടെ വിഭാഗമായ ‘അൽ-ബറാ ബിൻ മാലിക് ബ്രിഗേഡ്’ (Al-Baraa Bin Malik Brigade) പങ്കാളികളാണെന്നും അമേരിക്ക ആരോപിച്ചു.

സംഘടനയിലെ പോരാളികൾക്ക് ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർപ്‌സിൽ (IRGC) നിന്ന് പരിശീലനവും മറ്റ് സഹായങ്ങളും ലഭിക്കുന്നുണ്ടെന്ന് വിദേശകാര്യ വകുപ്പ് വ്യക്തമാക്കി. സമാധാന ചർച്ചകളെ തടസ്സപ്പെടുത്തുന്നതിനും തീവ്രവാദ പ്രത്യയശാസ്ത്രങ്ങൾ പ്രചരിപ്പിക്കുന്നതിനും സംഘടന അക്രമം ഒരു ആയുധമാക്കുന്നു എന്നതാണ് ഈ നടപടിക്ക് പിന്നിലെ കാരണ മെന്ന് അമേരിക്ക പറയുന്നത്.

ഈ പ്രഖ്യാപനത്തോടെ സംഘടനയുടെ അമേരിക്കയിലുള്ള എല്ലാ ആസ്തികളും മരവിപ്പിക്കുകയും സംഘടനയുമായി സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിൽ നിന്ന് അമേരിക്കൻ പൗരന്മാരെ വിലക്കുക യും ചെയ്തു. കഴിഞ്ഞ ജനുവരിയിൽ ഈജിപ്ത്, ജോർദാൻ, ലെബനൻ എന്നീ രാജ്യങ്ങളിലെ മുസ്ലിം ബ്രദർഹു ഡ് ശാഖകളെയും അമേരിക്ക ഭീകര സംഘടനകളായി പ്രഖ്യാപിച്ചിരുന്നു.


Read Previous

വിഷമം ഉണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നു; മമ്മൂട്ടിയോട് പരസ്യമായി മാപ്പ് പറഞ്ഞ് മുഖ്യമന്ത്രി

Read Next

മലയാളികളുടെ ഇഷ്ടരാജ്യത്ത് തൊഴില്‍ പ്രതിസന്ധി?

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »