Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വിഷമം ഉണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നു; മമ്മൂട്ടിയോട് പരസ്യമായി മാപ്പ് പറഞ്ഞ് മുഖ്യമന്ത്രി


തിരുവനന്തപുരം: വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ മമ്മൂട്ടി സി.പി.എം ജില്ലാ സെക്രട്ടറിയോട് നീരസം പ്രകടിപ്പിച്ചതിനെ തുടർന്നുള്ള സൈബർ ആക്രമണത്തിൽ നടനോട് മാപ്പ് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. മഹാനടനെ മനസിലാക്കണമായിരുന്നെന്നും മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ടൗൺഷിപ്പ് സന്ദർശനത്തിന് എത്തിയപ്പോൾ സി.പി.എം ജില്ല സെക്രട്ടറി കെ. റഫീഖിനോട് മമ്മൂട്ടി ഇടപെട്ടത് സദ്ദുദ്ദേശത്തോടെയാണെന്നും മമ്മൂട്ടിയെ അപമാനിക്കരുതായിരുന്നു എന്നും പിണറായി ചൂണ്ടിക്കാട്ടി. മനസിന് വിഷമം ഉണ്ടായതിൽ ക്ഷമ ചോദിക്കുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു.

എന്നും കേരളത്തിന്റെ നന്മ ആഗ്രഹിക്കുന്നയാളാണ് മമ്മൂട്ടി. ആരെയും അറിയിച്ച ശേഷമല്ല വയനാട് ടൗൺഷിപ്പ് കാണാൻ മമ്മൂട്ടി എത്തിയത്. ചെന്നൈയിൽ നിന്നാണ് മമ്മൂട്ടി വയനാട്ടിലെത്തിയത്. ആരെയും അറിയിക്കാത്ത യാത്രയായിരുന്നു അത്. അതിനാൽ തന്നെ സദ്ദുദ്ദേശത്തോടെയാണ് മറ്റൊരു തരത്തിൽ വ്യാഖ്യാനിക്കപ്പെടുമെന്നും വിവാദമാകുമെന്നും കരുതി മമ്മൂട്ടി അത്തരത്തിൽ ജില്ലാ സെക്രട്ടറിയോട് സ്വകാര്യമായി കാര്യം പറഞ്ഞത്. എന്നാൽ നമ്മുടെ നാട്ടിൽ എന്തിനെയും വിവാദമാക്കുന്ന ചിലരുണ്ട്. നല്ല നിലയിൽ ഇടപെടുന്നയാളാണ് സി.പി.എം ജില്ലാ സെക്രട്ടറിയായ കെ.റഫീഖ്. മമ്മൂട്ടി സ്വകാര്യമായി പറഞ്ഞ കാര്യം ക്യാമറ വസ്ത്രത്തിൽ വച്ച് നടക്കുന്നവർ വിവാദമാക്കി. മമ്മൂട്ടിയെ സാമൂഹിക മാദ്ധ്യമത്തിൽ അധിക്ഷേപിച്ചത് ദൗർഭാഗ്യകരമാണ്. എന്തിനാണത് വിവാദമാക്കിയത്?​. സി.പി.എം സാമൂഹിക മാദ്ധ്യമ പോരാളികൾ വലിയ തോതിൽ മമ്മൂട്ടിയെ ആക്രമിച്ചുവെന്ന പ്രചാരണം ഉണ്ടായി. സി.പി.എം സോഷ്യൽ മീഡിയ പ്രവർത്തകർക്ക് മമ്മൂട്ടിയെ അറിയാതെയായോ?​. ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ മനസിന് വിഷമം ഉണ്ടായതിൽ പരസ്യമായി ക്ഷമ ചോദിക്കുന്നു. മമ്മൂട്ടിയെ അപമാനിക്കരുതായിരുന്നു. മമ്മൂട്ടിയെന്ന മഹാനടനെ മനസിലാക്കണമായിരുന്നു. എങ്ങനെ ഒരു നല്ല കാര്യത്തെ ചീത്തയാക്കാൻ ശ്രമിക്കുന്നു എന്നതിന്റെ ഉദാഹരണമാണിതെന്നും പിണറായി വിജയൻ പറഞ്ഞു.


Read Previous

ഇറാനിൽ നിന്ന് നിഗൂഢ സന്ദേശങ്ങൾ; വിദേശത്തുള്ള സ്ലീപ്പർ സെല്ലുകൾ സജീവമാകുന്നതായി അമേരിക്കയുടെ മുന്നറിയിപ്പ്

Read Next

സുഡാനീസ് മുസ്ലിം ബ്രദർഹുഡിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »