ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: സൗദി അറേബ്യയിലെ അൽ-ഖർജ് പ്രവിശ്യ ലക്ഷ്യമിട്ടെത്തിയ രണ്ട് ഡ്രോണുകൾ പ്രതിരോധ മന്ത്രാലയം തടഞ്ഞു നശിപ്പിച്ചു. പ്രവിശ്യയുടെ കിഴക്ക് ഭാഗത്ത് വെച്ചാണ് ഡ്രോണുകൾ തടഞ്ഞതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു.

രാജ്യത്തിന്റെ സുരക്ഷയ്ക്കും തന്ത്രപ്രധാനമായ കേന്ദ്രങ്ങൾക്കും ഭീഷണി ഉയർത്താൻ ലക്ഷ്യമിട്ടുള്ള ഇത്തരം നീക്കങ്ങളെ ശക്തമായി നേരിടുമെന്ന് മന്ത്രാലയം വ്യക്തമാക്കി. അതിനൂതനമായ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ചാണ് ഡ്രോണുകൾ തകർത്തത്. ആക്രമണശ്രമത്തിൽ ആർക്കും പരിക്കേൽക്കുകയോ നാശനഷ്ടങ്ങൾ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയും പരമാധികാരവും സംരക്ഷിക്കാൻ പ്രതിരോധ സേന സദാ സജ്ജമാണെന്നും വക്താവ് കൂട്ടിച്ചേർത്തു.
